Mercury Transit 2023: ഗ്രഹങ്ങളിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഗ്രഹമാണ് ബുധൻ. ഈ മാസം ഫെബ്രുവരി 07 ന് ബുധൻ ധനു രാശിയിൽ നിന്നും മകരത്തിൽ പ്രവേശിക്കും. ഈ സമയത്ത് ചില രാശിക്കാർക്ക് ശുഭഫലങ്ങളും എന്നാൽ മറ്റു ചിലർക്ക് അശുഭ ഫലങ്ങളും ലഭിക്കും. ജ്യോതിഷ പ്രകാരം ഒരാളുടെ ജാതകത്തിൽ ബുധൻ ബലഹീനനാണെങ്കിൽ അയാൾക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും. അതുപോലെ ബുധൻ ശക്തനാണെങ്കിൽ ആ വ്യക്തിയ്ക്ക് പ്രതീക്ഷിക്കാത്ത ഉയർച്ചയും ലഭിക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Uday: ശനിയുടെ ഉദയം സൃഷ്ടിക്കും ധനരാജയോഗം; ഈ രാശിക്കാർക്ക് വൻ ധനയോഗം


ഇടവം (Taurus):  ജ്യോതിഷ പ്രകാരം മകരം രാശിയിൽ ബുധൻ സംക്രമിക്കുന്നത് ഇടവം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ ധാരാളം നല്ല കാര്യങ്ങൾ സംഭവിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഈ രാശിക്കാർക്ക് പ്രത്യേക ധനലാഭം ഉണ്ടാകും, അമ്മയുടെ ആരോഗ്യം മെച്ചപ്പെടും, ഭാഗ്യം തെളിയുകയും ചെയ്യും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ കൂടെയുള്ളത് കൊണ്ട് എല്ലാ കാര്യത്തിലും വിജയവും ലഭിക്കും.
 
മിഥുനം (Gemini): ഫെബ്രുവരി 07 ന് ശനിയുടെ രാശിയിലേക്കുള്ള ബുധന്റെ പ്രവേശനം മിഥുന രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ കൊണ്ടുവരും. ഈ സമയത്ത് പങ്കാളിയുമായി നല്ല ബന്ധം രൂപപ്പെടും. അവരോടൊപ്പം ധാരാളം സമയം ചിലവഴിക്കാൻ സാധിക്കും. മിഥുനം രാശിക്കാരുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സന്തോഷം ഈ സമയം  ഉണ്ടാകും. ധനലാഭത്തിനും പ്രത്യേക അവസരമുണ്ടാകും.


Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 


കന്നി (Virgo): ജ്യോതിഷ പ്രകാരം ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാരുടെ സാമ്പത്തിക ആഗ്രഹങ്ങൾ നിറവേറും. വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ശക്തിപ്പെടുകയും ചെയ്യും. ബുധന്റെ സംക്രമം മൂലം വ്യക്തിയുടെ പ്രണയജീവിതത്തിലേയും ദാമ്പത്യജീവിതത്തിലേയും പ്രശ്നങ്ങൾ നീങ്ങും. ഈ സമയത്ത് സന്തോഷിക്കാനുള്ള കാര്യങ്ങൾ നടക്കും.


മകരം (Capricorn):  ബുധൻ നിലവിൽ ധനു രാശിയിലാണ്.  ഇവിടെ നിന്നും ഫെബ്രുവരി 7 ന് മകരരാശിയിൽ പ്രവേശിക്കും. ഇതിലൂടെ മകര രാശിക്കാർക്ക് വാൻ നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്.  ഈ രാശിക്കാർ ബുധന്റെ സ്പെഷ്യൽ അനുഗ്രഹമുണ്ടാകും. ഇതിലൂടെ എതിരാളികളെ നിഷ്പ്രയാസം പരാജയപ്പെടുത്താം, ബിസിനസ്സിൽ കിടിലം ലാഭമുണ്ടാകും. ഇത് കൂടാതെ നിങ്ങളുടെ സംസാരം ആളുകളുടെ ഹൃദയം കീഴടക്കും. ധനലാഭത്തിനുള്ള വൻ സാധ്യതകളുണ്ട്.


Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 


 


മീനരാശി (Pisces): ബുധന്റെ സംക്രമണം മീനരാശിക്കാരുടെ ഭാഗ്യവും തെളിയിക്കും. മകരം രാശിയിൽ ബുധന്റെ പ്രവേശനം മീന രാശിക്കാർക്ക് പുതിയ ജോലി നേട്ടം ഉണ്ടാക്കും. അതേസമയം തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം വളരെ അനുകൂലമാണ്. ഈ സമയത്ത് നിങ്ങൾക്ക് വിജയ സാധ്യതകൾ കൂടുതലായിരിക്കും.   എല്ലാ കാര്യങ്ങളായിലും ആത്മ വിശ്വാസത്തോടെ പ്രവർത്തിക്കുക വിജയം ഒപ്പമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.