Budh and Venus Rashi Parivartan: മിഥുന രാശിയിൽ ബുധനും ശുക്രനും കൂടിച്ചേർന്നിരിക്കുകയാണ്. ജ്യോതിഷ പ്രകാരം ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങൾ ഒരുമിച്ചെത്തുമ്പോൾ അതിനെയാണ് കൂടിച്ചേരൽ എന്നു പറയുന്നത്.  ജൂലൈ 13 ന് ശുക്രൻ മിഥുനത്തിൽ പ്രവേശിച്ചു.  എന്നാൽ ബുധൻ നേരത്തെ തന്നെ ഈ രാശിയിൽ ഉണ്ട്.   ഇത്തരമൊരു സാഹചര്യത്തിൽ മിഥുന രാശിയിൽ ബുധനും ശുക്രനും കൂടിച്ചേരുന്നത് മൂലം ഈ 3  രാശിക്കാരുടെ ഭാഗ്യം മാറിമറിയും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Rashi Parivartan: ശനി മകരം രാശിയിൽ, വരുന്ന 6 മാസം ഈ 3 രാശിക്കാർക്ക് കിടിലം സമയം!


മിഥുനം (Gemini)


ബുധനും ശുക്രനും ചേരുന്നത് മിഥുന രാശിക്കാർക്ക് നല്ല ഗുണമാണ് ഉണ്ടാകുന്നത്.  ബുധനും ശുക്രനും കൂടിച്ചേരുമ്പോൾ  ഈ രാശിക്കാർക്ക് മഹാരാജയോഗം രൂപപ്പെടുന്നതിനാൽ ധനലാഭത്തോടൊപ്പം തൊഴിൽരംഗത്ത് സ്ഥാനക്കയറ്റവും ഉണ്ടാകും. ഭൗതിക സുഖങ്ങൾ കൈവരും ഒപ്പം ആരോഗ്യപരമായ ഗുണങ്ങളും ഉണ്ടാകും.


കന്നി (Virgo)


കന്നി രാശിക്കാർക്ക് ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ  രാജയോഗം ഉണ്ടാക്കും. ഈ യോഗം വ്യാപാരികൾക്ക് ഏറെ ലാഭമുണ്ടാക്കും.  കുട്ടികളെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കും. മാത്രമല്ല ബുദ്ധാദിത്യ യോഗം രൂപപ്പെടുന്നതിലൂടെ ഭാഗ്യം തുണയ്ക്കും. ദീർഘകാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ നടക്കാം. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം ഉണ്ടാകും.


Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും! 


മകരം (Capricorn)


ഈ രാശിക്കാരുടെ ജാതകത്തിൽ രണ്ട് രാജയോഗങ്ങൾ രൂപപ്പെടുന്നു. ഈ രണ്ട് രാജയോഗങ്ങളും രൂപപ്പെടുന്നതിനാൽ പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. ജോലിയുള്ള ആളുകൾക്ക് പുതിയ ജോലിയുടെ ഓഫർ വന്നേക്കാം. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വസ്തുവിൽ നിക്ഷേപിക്കാം. മ്യൂച്വൽ ഫണ്ടുകളിൽ നിന്നും നല്ല വരുമാനം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.