Lakshmi Narayana Yoga in Taurus: എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിന് ശേഷം അവരുടെ രാശിയോ സഞ്ചാരമോ മറ്റാറുണ്ട്.  രാശി മാറ്റുന്നതിലൂടെ ഈ ഗ്രഹങ്ങൾ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ സ്വാധീനം 12 രാശികളിലുമുണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചതുർഗ്രഹി യോഗത്തിലൂടെ 4 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?


മെയ് തുടക്കത്തിൽ ഗ്രഹങ്ങൾ ഇടവത്തിൽ സംക്രമിക്കും. ശുക്ര ബുധ കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും. ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ആ 3 രാശികളെ കുറിച്ച് അറിയാം...


മേടം (Aries): ഇടവ രാശിയിൽ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. കിട്ടാതിരുന്ന പണം തിരികെ ലഭിക്കും,  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും, അത് ഭാവിയിൽ നല്ല ഫലങ്ങൾ നൽകും, ബിസിനസുകാർക്ക് സമയം നല്ലതായിരിക്കും, വലിയ ലാഭം ലഭിക്കും, മുടങ്ങി കിടക്കുന്ന ജോലികൾ പൂർത്തീകരിക്കുകയും വിജയം കൈവരിക്കുകയും ചെയ്യും. ആരോഗ്യം മെച്ചപ്പെടും.


Also Read: ഈ മാസാവസാനം കിടിലം രാജയോഗം; ഈ രാശിക്കാർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല


ഇടവം (Taurus): ബുധ-ശുക്ര സംയോഗം ഇടവ രാശിക്കാർക്ക് ശുഭവാർത്ത നൽകും. കരിയറിൽ ഉയർച്ച, ബിസിനസുകാർക്ക് നല്ല സമയം ആയി, ബിസിനസ് വിപുലീകരിക്കാൻ കഴിയും, കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. മാതാപിതാക്കളോടൊപ്പം നല്ലൊരു സമയം ചെലവഴിക്കും, ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഭാര്യാഭർത്താക്കന്മാർക്ക് പരസ്‌പരം പൂർണ പിന്തുണയുണ്ടാകും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയുണ്ടാകാം,  സാമ്പത്തിക സ്ഥിതിക്ക് സമയം അനുകൂലമായിരിക്കും.


കുംഭം (Aquarius): കുംഭ രാശിക്കാർക്ക് മെയ് തുടക്കത്തിൽ നല്ല വാർത്തകൾ ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും, കരിയറിന് സമയം അനുകൂലമായിരിക്കും, പുതിയ അവസരങ്ങൾ ലഭ്യമാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പ്രമോഷനോടൊപ്പം നിങ്ങളുടെ ശമ്പളവും വർദ്ധിക്കും, കുടുംബ ബന്ധങ്ങൾ ശക്തമാകും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, നിങ്ങളുടെ ജോലിയിൽ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്