Mercury Rise 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ നിശ്ചിത സമയങ്ങളിൽ രാശിമാറും.  ഇതിലൂടെ ശുഭ, അശുഭ യോഗങ്ങൾ ഉണ്ടാകും. കൂടാതെ ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്ത് വരുമ്പോൾ അത് അസ്തമിക്കുന്നു. അതായത് ആ ഗ്രഹത്തിന്റെ സ്വാധീനം കുറയും. അതുമൂലം ജീവിതത്തിൽ മോശം സ്വാധീനം ഉണ്ടാക്കും. സമ്പത്ത്, ബിസിനസ്സ്, ബുദ്ധി, സംഭാഷണം എന്നിവയുടെ ഘടകമായ ബുധൻ 2023 ജനുവരി 12 ന് ഉദിക്കും. ധനു രാശിയിലെ ബുധന്റെ ഉദയം എല്ലാവരുടെയും ജീവിതത്തെ ബാധിക്കും.  അതിൽ ചില ആളുകൾക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ പുരോഗതിയും ബിസിനസ്സിൽ വലിയ ലാഭവും ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ ഉദയം ശുഭകരമെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ഉന്നത പാക്കേജിൽ പുത്തൻ ജോലി! നിങ്ങളുമുണ്ടോ?


വൃശ്ചികം (Scorpio): 2023 ന്റെ തുടക്കത്തിൽ ബുധന്റെ ഉദയം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇത്തരക്കാർക്ക് പണത്തിന്റെ കാര്യത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ധനസമ്പാദനത്തിന് പുതിയ വഴികൾ തുറക്കും. നിക്ഷേപം ലാഭകരമാകും. കൃത്യമായ കണക്കുകൂട്ടലോടെ നടത്തുന്ന അപകടകരമായ നിക്ഷേപവും ലാഭം നൽകും. സംസാരത്തിന്റെ ശക്തിയിൽ കാര്യങ്ങൾ നടക്കും. Scorpio Aquarius Pisces


കുംഭം (Aquarius): ബുധന്റെ ഉദയം കുംഭ രാശിക്കാരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതിയിൽ ശക്തി ഉണ്ടാകും. വായ്പ തിരിച്ചടയ്ക്കാം. നിക്ഷേപത്തിൽ നിന്നും നല്ല വരുമാനം നേടാനും കഴിയും. മൊത്തത്തിൽ സാമ്പത്തിക കാര്യങ്ങളിൽ ലാഭത്തിന്റെയും ആശ്വാസത്തിന്റെയും സമയമുണ്ടാകും.


Also Read: Viral Video: അപകടകാരിയായ പാമ്പിനെ കൂളായി വിഴുങ്ങി താറാവ്, വീഡിയോ കണ്ടാൽ ഞെട്ടും..! 


മീനം (Pisces): ബുധന്റെ ഉദയം മീനരാശിക്കാർക്ക് കരിയറിൽ വലിയ നേട്ടങ്ങൾ നൽകും. ജോലിയിലും ബിസിനസ്സിലും സാമയം നല്ലതായിരിക്കും. ജോലി ചെയ്യുന്നവർക്ക് ആഗ്രഹിച്ച പോസ്റ്റിലേക്ക്  പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. പുതിയ ജോലി ലഭിക്കാനും സാധ്യത. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും. ബിസിനസ്സ് വ്യാപിപ്പിക്കാൻ പറ്റിയ സമയമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.