സമ്പത്തിന്റെയും ബുദ്ധിയുടെയും ബിസിനസ്സിന്റെയും കാരകനായിട്ടാണ് ജ്യോതിഷത്തിൽ ബുധൻ ​ഗ്രഹത്തെ കണക്കാക്കുന്നത്. ജ്യോതിഷ പ്രകാരം ഓരോ ​ഗ്രഹത്തിന്റെയും ചലനം 12 രാശികളെയും ബാധിക്കും. ചിലർക്ക് മോശം ഫലങ്ങൾ ലഭിക്കുമെങ്കിൽ മറ്റ് ചിലർക്ക് ​ഗ്രഹങ്ങളുടെ ചലനം ഭാ​ഗ്യങ്ങൾ കൊണ്ടുവരും. ജനുവരി രണ്ടിന് ബുധൻ അസ്തമിച്ചുവെന്നാണ് ജ്യോതിഷത്തിൽ പറയപ്പെടുന്നത്. ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെയും അസ്തമയത്തെ ശുഭകരമായി കണക്കാക്കുന്നില്ല. ഗ്രഹത്തിന്റെ അസ്തമനം അതിൽ നിന്ന് ലഭിക്കുന്ന ഫലത്തെ ദുർബലമാക്കുന്നു എന്നാണ് പറയപ്പെടുന്നത്. ജനുവരി 14ന് ബുധൻ ഉദിക്കും. സൂര്യനോട് കൂടുതൽ അടുക്കും ബുധൻ. ധനു രാശിയിൽ ബുധൻ ഉദിക്കുന്നതോടെ ഈ നാല് രാശിക്കാരുടെ ഭാഗ്യം തെളിയും. ഏതൊക്കെ രാശിക്കാർക്കാണ് നല്ല ഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുലാം: ബുധന്റെ ഉദയത്തോടെ തുലാം രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ഇക്കൂട്ടരെ തേടിയെത്തും. മുടങ്ങി കിടന്ന പണം തിരികെ ലഭിക്കും.


ധനു: ബുധന്റെ ഉദയം മൂലം ധനു രാശിക്കാർക്ക് ബിസിനസിൽ പുതിയ ഉണർവ് ഉണ്ടാകും. പുതിയ അവസരങ്ങളും ലഭിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.


Also Read: Thiruvathira 2023: കുടുംബത്തിന്റെയും മക്കളുടേയും സര്‍വ്വ ഐശ്വര്യത്തിന് ധനുമാസത്തിലെ തിരുവാതിര നോമ്പ് ഉത്തമം


 


മകരം: മകരം രാശിക്കാർക്ക് ഈ സമയത്ത് പെട്ടെന്ന് പണം ലഭിക്കും. സമൂഹത്തിൽ ആദരവ് വർധിക്കും. ചില പുതിയ ബന്ധങ്ങളും ഉണ്ടാക്കും. യാത്രാ സാധ്യതകൾ പ്രയോജനപ്രദമാകും. ഈ സമയത്ത് മുടങ്ങി കിടന്ന പണം ലഭിക്കും.


ചിങ്ങം: ഈ കാലയളവിൽ ധനലാഭം മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. യാത്രയ്ക്ക് സാധ്യത കാണുന്നു. വ്യക്തിപരമായും തൊഴിൽ മേഖലയിലും വിജയിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.