Budhaditya Rajayoga: ഫെബ്രുവരി ആദ്യം സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടുകയാണ്. ഇത് കുംഭ രാശിയിലാണ് രൂപപ്പെടുന്നത്. സൂര്യനും ബുധനും സൗഹൃദ ഗ്രഹങ്ങളാണ്.  ഈ രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഈ സംയോജനത്തിന്റെ ഫലം എല്ലാ രാശികളിലും കാണപ്പെടുമെങ്കിലും ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയുന്ന 6 രാശികളുണ്ട്. ആ രാശികൾ ഏതൊക്കെ എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Uday 2024: ശനിയുടെ ഉദയം: ഈ രാശിക്കാർക്കിനി നല്ലകാലം


കുംഭം (Aquarius):  സൂര്യന്റെയും ബുധന്റെയും കൂടിച്ചേരൽ കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. കാരണം കുംഭ രാശിയിലാണ് ഈ രണ്ടു ഗ്രഹങ്ങളും ചേരുന്നത്.  അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും ആദരവും ലഭിക്കും.  പുതിയ ആളുകളുമായി നിങ്ങൾക്കുണ്ടാകുന്ന ബന്ധം ഭാവിയില്‍ ഗുണം ചെയ്യും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കും. അതിന്റെ സ്വാധീനം നിങ്ങളുടെ കരിയറില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടാക്കും. വിവാഹിതര്‍ ഈ സമയത്ത് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും.


മിഥുനം (Gemini): സൂര്യന്റെയും ബുധന്റെയും സംയോഗം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായേക്കും. മിഥുന രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ കൂടിച്ചേരൽ ഉണ്ടാകാൻ പോകുന്നത്.  അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിക്കോ ബിസിനസിനോ വേണ്ടി യാത്രയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. ബിസിനസില്‍ നല്ല ലാഭം നേടാനുള്ള അവസരവും ലഭിക്കും, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തിലെ എല്ലാവരുമായുള്ള ബന്ധം മെച്ചപ്പെടും. സന്തോഷവും സമാധാനവും നിലനില്‍ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. മത്സരപരീക്ഷകളില്‍ വിജയം ലഭിക്കും.


Also Read: Benefits Of Potato Peel: ഉരുളക്കിഴങ്ങിൽ മാത്രമല്ല അതിന്റെ തൊലിയിലുമുണ്ട് നിരവധി ഗുണങ്ങൾ!


ചിങ്ങം (Leo): സൂര്യന്റെയും ബുധന്റെയും സംയോഗം ഈ രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  കാരണം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം നടക്കാൻ പോകുന്നത്. അതിനാല്‍ നിങ്ങളുടെ പങ്കാളിയ്ക്കും ഈ സമയത്ത് പുരോഗതിയുണ്ടാകും. വിവാഹിതര്‍ക്ക് മനോഹരമായ ദാമ്പത്യജീവിതം ഉണ്ടാകും. നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കുകയും പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. ഈ സംയോജനത്തിന്റെ ശുഭഫലം മൂലം നിങ്ങളുടെ കരിയറില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികളില്‍ മികച്ച വിജയം നേടാനാകും. 


മേടം (Aries):  ബുധന്റെ അനുകൂല സ്വാധീനം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ നൽകും. ജോലിയിലും ബിസിനസ്സിലും വിജയം ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിച്ചവര്‍ക്ക് അവരുടെ ജോലികള്‍ നന്നായി നടക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികിലും മത്സര രംഗത്തും പ്രതീക്ഷിച്ച വിജയം ഉണ്ടാകും. ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്‌വ് വര്‍ദ്ധിക്കും.  എല്ലാ കാര്യങ്ങളിലും ഗുണമുണ്ടാകും. 


Also Read: Hanuman Favourite Zodiacs: ഇവർ ഹനുമാന്റെ പ്രിയ രാശിക്കാർ ലഭിക്കും സർവ്വൈശ്വര്യ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


കന്നി (Virgo):  ബുധൻ കന്നി രാശിക്കാരുടെ അധിപനാണ്.  അതുകൊണ്ടുതന്നെ ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കരിയറില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. ഡോക്ടര്‍, വക്കീല്‍ തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ കാലഘട്ടം വിജയത്തിന്റെ സമയമായിരിക്കും. 


ധനു (Sagittarius): ബുധന്റെ സംക്രമണം ധനു രാശിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ ബുധന്റെ സംക്രമണം സ്‌നേഹവും സന്തോഷവും വര്‍ദ്ധിപ്പിക്കും. കരിയറിന്റെ കാര്യത്തില്‍ ഈ സമയത്ത് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കും. ധനു രാശിക്കാര്‍ക്ക് ഈ സമയം അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.   നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും നല്ല രീതിയില്‍ പുരോഗമിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.