Shukra Gochar 2023 Effect: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശിമാറ്റം അല്ലെങ്കിൽ സഞ്ചാര മാറ്റം നടത്തും. ഇത്തരമൊരു സാഹചര്യത്തിൽ നവംബർ 3 ന് അതായത് ഇന്ന് പുലർച്ചെ 5:13 ന് ശുക്രൻ രാശി മാറി. പ്രണയം, വിവാഹം, സന്തോഷം, സമ്പത്ത് എന്നിവയുടെ ഘടകമായ ശുക്രൻ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിച്ചു. അത്തരമൊരു സാഹചര്യത്തിൽ അതിന്റെ ഫലം എല്ലാ രാശിക്കാരിലും വ്യക്തമായി ദൃശ്യമാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ രാശിക്കാരുടെ ഭാഗ്യം ലക്ഷ്മീ കൃപയാൽ ഇന്ന് മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?


ജ്യോതിഷ പ്രകാരം ശുക്രൻ ചിങ്ങത്തിൽ നിന്ന് കന്നി രാശിയിൽ പ്രവേശിച്ചു. നവംബർ 3 ആയ ഇന്ന് രാവിലെ 5:13 നാണ് രാശി മാറിയിരിക്കുന്നത്. ഈ സമയത്ത് അതായത് നവംബർ 12-ന് ശുക്രൻ അത്തം  നക്ഷത്രത്തിലും നവംബർ 24 ന് ചിത്തിര നക്ഷത്രത്തിലേക്കും പ്രവേശിക്കും. ശേഷം നവംബർ 30 ന് വീണ്ടും ശുക്രൻ കന്നി വിട്ട് തുലാം രാശിയിൽ പ്രവേശിക്കും.


കന്നി (Virgo): കന്നി രാശിയിൽ ശുക്രന്റെ പ്രവേശനം ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ശുക്രൻ ലഗ്നത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കന്നി രാശിക്കാരുടെ സന്തോഷം വർദ്ധിപ്പിക്കും. ഈ സമയത്ത് നടക്കാത്ത കാര്യങ്ങൾ നടക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങൾക്ക് വിജയം ലഭിക്കും. ഈ സമയത്ത് ദാമ്പത്യ ജീവിതം മധുരമായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിങ്ങൾ സ്നേഹം കണ്ടെത്തും, അലസത വർദ്ധിക്കും, ഭക്ഷണത്തിൽ ശ്രദ്ധിക്കുക.  
 
തുലാം (Libra):  തുലാം രാശിക്കാരുടെ ചെലവിന്റെ ഭവനമാണ് ശുക്രൻ നോക്കുന്നത്. ഇക്കാരണത്താൽ ഈ രാശിക്കാർ മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങി നിരവധി ആഡംബരങ്ങൾക്കായി പണം ചിലവഴിച്ചേക്കാം. ഇത് മാത്രമല്ല ഈ കാലയളവിൽ നിങ്ങൾക്ക് പങ്കാളിയോടൊപ്പം അവധിക്കാലം ആഘോഷിക്കാനും കഴിയും. കുടുംബത്തിൽ മംഗളകരമായ ചില ചടങ്ങുകൾ നടക്കാൻ സാധ്യത.


Also Read: സൂര്യനും ചൊവ്വയും വൃശ്ചിക രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനസമൃദ്ധി!


വൃശ്ചികം (Scorpio): കന്നി രാശിയിൽ ശുക്ര സംക്രമണം വൃശ്ചിക രാശിയുടെ വരുമാന മാർഗം വർധിപ്പിക്കും. ഈ സമയം ഇവർക്ക് വൻ സമ്പത്ത് നേടാനുള്ള അവസരങ്ങളുണ്ട്. ഇവർക്ക് തൊഴിൽ ബിസിനസ്സ് എന്നിവയിൽ വിജയം ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ശുഭകരമായ എല്ലാ പ്രവൃത്തികളിലും നിങ്ങൾക്ക് വിജയം ലഭിക്കും.


ധനു (Sagittarius): ഇന്ന് രാവിലെ ശുക്രൻ  കന്നിരാശിയിൽ പ്രവേശിച്ചു.  ശുക്രൻ തൊഴിൽ, ബിസിനസ്സ് എന്നീ ഭാവനത്തിലാണിപ്പോൾ. അതുകൊണ്ടുതന്നെ ധനു രാശിക്കാരുടെ ബിസിനസ്സിന് ഇത് വളരെയധികം നേട്ടങ്ങൾ നൽകും. ഈ സമയത്ത് കരിയറിലും വിജയം ഉണ്ടാകും. മറ്റൊരു ജോലി ലഭിക്കാനും സാധ്യത. 


Also Read: ഈ അശുഭ യോഗത്തിന്റെ അവസാനത്തോടെ 3 രാശിക്കാർക്ക് വൻ ആശ്വാസം!


മകരം (Capricorn):  ഈ സമയത്ത് മകരം രാശിക്കാർക്ക് ഏഴര ശനിയുടെ അവസാന ഘട്ടം ​​നടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ ഈ സമയത്ത് അധികം വിഷമിക്കേണ്ടതില്ല. ഈ രാശിക്കാർക്കും ശുക്രന്റെ കന്നി രാശിയിലേക്കുള്ള  പ്രവേശനം പ്രത്യേക നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ ഭാഗ്യത്തിന്റെ ഭവനത്തിലേക്കാണ് ശുക്രന്റെ പ്രവേശനം. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.