Saturn Transit: ജ്യോതിഷത്തിൽ ശനിയെ ന്യായാധിപൻ എന്നാണ് പറയുന്നത്.  അതായത് ഒരു വ്യക്തിക്ക് അവന്റെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്ന ഗ്രഹം. എല്ലാ ഗ്രഹങ്ങളിൽ നിന്നും ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി പിച്ചക്കാരൻ രാജാവക്കും അതുപോലെ തിരിച്ചും.  എല്ലാവരും ഏഴര ശനിയേയും കണ്ടക ശനിയേയും ഭയപ്പെടുന്നു. ശനി എപ്പോഴൊക്കെ സ്വന്തം സഞ്ചാരത്തിൽ മാറ്റം വരുത്തുന്നുവോ അപ്പോഴെല്ലാം അതിന്റെ ഫലം മനുഷ്യജീവിതത്തിൽ മാത്രമല്ല ഭൂമിയിലും ദൃശ്യമാകും. സെപ്റ്റംബറിൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. അതിന്റെ ഫലം എല്ലാവരിലും ദൃശ്യമാകുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.  അവർക്ക് പുരോഗതിക്കും ധന ലാഭത്തിനും സാധ്യതയുണ്ട്. ആ മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലക്ഷ്മി നാരായണ യോഗത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടം


മിഥുനം (Gemini): ശനിയുടെ നേർരേഖയിലുള്ള ചലനം മിഥുന രാശിക്കാർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഭാഗ്യ സ്ഥലത്ത് ശനി ദേവൻ സഞ്ചരിക്കും. അതിനാൽ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പഴയ നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും.  വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ നേട്ടം ലഭിക്കും. രാജ്യത്തിനകത്തും പുറത്തും ഒരു യാത്ര പോകാൻ സാധ്യത.


തുലാം (Libra):  തുലാം രാശിക്കാർക്ക് ശനിയുടെ നേരിട്ടുള്ള ചലനം പ്രയോജനപ്പെടും. തുലാം രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കുന്നത്.  സന്താനങ്ങൾ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. വാഹനമോ വസ്തുവോ വാങ്ങാം. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും, ഭൗതിക സുഖങ്ങളും ലഭിക്കും.


Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയ്ക്ക് പ്രിയം ഇവരോട്, ഇതിൽ നിങ്ങളും ഉണ്ടോ?


മകരം (Capricorn):  മകരം രാശിക്കാർക്കും ശനിയുടെ കൃപയുണ്ടാകും.  ഈ സംക്രമം ജാതകത്തിലെ ധനഭാവത്തിലാണ് നടക്കുന്നത്. നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ബിസിനസ്സുകാർക്ക് കടം കൊടുത്ത പണം തിരികെ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.