Mars Transit 2023 in Libra:  ജ്യോതിഷ പ്രകാരം ധൈര്യം, ധീരത, ഭൂമി, വിവാഹം എന്നിവയുടെ കരകമായ ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ സ്ഥാനത്ത് മാറ്റം വരുമ്പോഴെല്ലാം 12 രാശിക്കാരുടെയും ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കും. നിലവിൽ ചൊവ്വ കന്നിരാശിയിലാണ് ഇത്  ഒക്ടോബർ 3 വരെ ഇവിടെ തുടരും. 2023 ഒക്ടോബർ 3 ന് ചൊവ്വ തുലാം രാശിയിലേക്ക് പ്രവേശിക്കും. സമ്പത്തും മഹത്വവും ഐശ്വര്യവും നൽകുന്ന ശുക്രന്റെ രാശിയായ തുലാം രാശിയിലെ ചൊവ്വയുടെ പ്രവേശനം ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണഫലങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ചൊവ്വയുടെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകാൻ പോകുന്നതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സെപ്റ്റംബർ 15 മുതൽ ഈ രാശിക്കാർക്ക് അടിപൊളി സമയം, തൊഴിൽ-ബിസിനസിൽ വൻ ലാഭം


മേടം (Aries): മേട രാശിയുടെ അധിപൻ ചൊവ്വയാണ്, ചൊവ്വയുടെ സംക്രമണം മേടം രാശിക്കാർക്ക് അനുകൂലമായ സ്വാധീനം ചെലുത്തും. ചൊവ്വയുടെ രാശിയിലെ മാറ്റംഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കാൻ തുടങ്ങും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ജോലി ചെയ്യുന്നവർക്ക് വിജയം, പുരോഗതി എന്നിവ ലഭിക്കും. വ്യവസായികൾക്ക് ഇത് നല്ല സമയമാണ്. നിങ്ങൾ വളരെക്കാലമായി ചെയ്യാൻ ശ്രമിച്ചിരുന്ന ജോലികൾ ഈ സമയം പൂർത്തിയാകും. അവിവാഹിതരുടെ വിവാഹം നടക്കും.


കന്നി (Virgo): ചൊവ്വയുടെ സംക്രമം കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം നൽകും. ഇത്തരക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.  കരിയർ വീക്ഷണത്തിലും ഈ സമയം നല്ലതാണ്. നിങ്ങളുടെ സംസാരം ആകര്ഷണമുള്ളതായിരിക്കും അത് ആളുകൾ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യും. പുതിയ വീടോ വാഹനമോ വാങ്ങാണ് യോഗം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.


Also Read: ഇവ കൃഷ്ണന് വളരെ പ്രിയപ്പെട്ടത്, ജന്മാഷ്ടമിക്ക് വാങ്ങുന്നത് ഉത്തമം


വൃശ്ചികം (Scorpio): ചൊവ്വയുടെ രാശിമാറ്റം വൃശ്ചിക രാശിക്കാർക്ക് ഗുണം ചെയ്യും.  ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തും. അതിലൂടെ നിങ്ങൾക്ക് ധാരാളം പണം ലഭിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് ഈ സമയം പ്രത്യേകിച്ച് അനുകൂലമായിരിക്കും. ഇണയുമായുള്ള ബന്ധം ശക്തമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.