Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനെ ഹരിത ഗ്രഹം എന്നാണ് വിളിക്കുന്നത്. വേദ ജ്യോതിഷ പ്രകാരം മിഥുനം കന്നി രാശികളുടെ അധിപനാണ് ബുധൻ. ജോലി, ബിസിനസ്സ്, ബുദ്ധി, വിദ്യാഭ്യാസം, അഭിവൃദ്ധി എന്നിവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ഫെബ്രുവരി 20 ചൊവ്വാഴ്ച ബുധൻ മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും. ശനി നേരത്തെ തന്നെ ഇവിടെയുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ബുധൻ്റെ സംക്രമം ശുഭകരമെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാരെ തേടിവരും കുന്നോളം നേട്ടങ്ങൾ!


ഇടവം (Taurus): ഇടവ രാശിക്കാർക്ക് കുംഭത്തിലെ ബുധൻ്റെ സംക്രമണത്തോടെ നേട്ടം ഉണ്ടാകും.  സാമ്പത്തിക സ്ഥിതി ശക്തമാകും. വിജയസാധ്യതകളുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. പ്രണയിതാക്കൾക്ക് ഈ സമയം അനുകൂലമായിരിക്കും.


മിഥുനം (Gemini):  മിഥുന രാശിക്കാർക്കും ഈ സമയം നല്ലതാണ്.  ഇവർക്ക്  വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ മേഖലയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കും.


Also Read:  വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ഫെബ്രുവരി മുതൽ സുവർണ്ണകാലം!


ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്കും ബുധൻ്റെ സംക്രമം ശുഭകരമായിരിക്കും. വരുമാനം വർദ്ധിക്കും. വിവാഹത്തിന് അവസരമുണ്ടാകും. വിവാഹ ജീവിതത്തിനും ഈ സമയം അനുകൂലമായിരിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും.


തുലാം (Libra):  തുലാം രാശിക്കാർക്ക് ബിസിനസ്സിൽ ധാരാളം ലാഭം ലഭിക്കും. സമ്പത്തിലും ഐശ്വര്യത്തിലും വർദ്ധനവുണ്ടാകും. സമൂഹത്തിൽ സമത്വം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.


Also Read: മണിക്കൂറുകൾ മാത്രം... ശനി-ബുധ സംയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും നേട്ടങ്ങൾ!


മകരം (Capricorn):  മകരം രാശിക്കാർക്കും ഈ സംക്രമം അനുകൂലമായിരിക്കും. കാലങ്ങളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഊർജവും ആത്മവിശ്വാസവും വർദ്ധിക്കും.


മറ്റ് രാശിക്കാരെ എങ്ങനെ ബാധിക്കും? 


മീനം, കന്നി, കർക്കടകം എന്നീ രാശികളിലുള്ളവർ ജാഗ്രത പാലിക്കണം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പണച്ചെലവ് വർദ്ധിക്കാനിടയുണ്ട്. ധനു, വൃശ്ചികം, കുംഭം, മേടം എന്നീ രാശിക്കാർക്ക് ബുധൻ്റെ സംക്രമണം സാധാരണമായിരിക്കും.


Also Read:  ഈ രാശിക്കാർക്കിന്ന് അടിപൊളിയായിരിക്കും, ഹനുമത് കൃപയാൽ ലഭിക്കും വൻ നേട്ടങ്ങൾ!


ബുധനെ ശക്തിപ്പെടുത്താൻ


ജാതകത്തിൽ ബുധൻ ബലപ്പെടാൻ വീട്ടിൽ ഒരു തുളസി ചെടി നട്ടുപിടിപ്പിച്ച് ദിവസവും അതിന് വെള്ളം സമർപ്പിക്കുക. ഗണപതിയെ ആരാധിക്കുക. ക്ഷേത്രത്തിൽ പാലും ചോറും ദാനം ചെയ്യുക.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.