Shukra Gochar 2024:  ശുക്രൻ രാശി മാറുന്നു. സമ്പത്ത്, മഹത്വം, പ്രണയം, റൊമാൻസ് തുടങ്ങിയവയുടെ കാരകനെന്ന് അറിയപ്പെടുന്ന ഗ്രഹമാണ ശുക്രൻ.  ശുക്രൻ രാശി മാറുമ്പോഴെല്ലാം ഓരോ വ്യക്തിയുടേയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇന്ന് ഫെബ്രുവരി 12 തിങ്കളാഴ്ച ശുക്രൻ ശനിയുടെ രാശിയായ മകരം രാശിയിലേക്ക് പ്രവേശിക്കും. ഈ സംക്രമം 5 രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും സന്തോഷവും നൽകും. ഇവർക്ക് ഈ സമയം ലക്ഷ്മി ദേവിയുടേയും കൃപകാണും. ഏതൊക്കെ രാശിക്കാർക്കാണ് ഈ ശുക്രസംക്രമണം ശുഭകരമെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


മേടം Aries): മേടം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമം മൂലം വൻ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കാൻ സാധ്യത. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും ഒപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും.


മിഥുനം (Gemini): ശുക്രൻ്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാക്കും. കരിയറിൽ പുരോഗതി, ഉയർന്ന സ്ഥാനമോ ശമ്പള വർദ്ധനവോ ലഭിച്ചേക്കാം. മേലധികാരിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും.


Also Read: നയതന്ത്ര വിജയം; ഖത്തറിൽ ശിക്ഷിക്കപ്പട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടു


ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ വരുമാനം ശുക്ര രാശിമാറ്റത്തിലൂടെ  വർദ്ധിക്കും. ഇവരുടെ പ്രശ്‌നങ്ങൾ ഇതോടെ നീങ്ങും, നിങ്ങൾക്ക് ഒരു പുതിയ ജോലിയോ അവസരമോ ലഭിച്ചേക്കാം, കരിയറിൽ മാറ്റം വരുത്താനുള്ള നല്ല സമയമാണിത്, സാമ്പത്തിക ആശ്വാസം ലഭിക്കും.


ധനു (Sagittarius): ധനു രാശിക്കാർക്ക് ശുക്രൻ്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം വളരെയധികം ഗുണം ചെയ്യും. നിങ്ങൾക്ക് സ്വത്തോ വിലപ്പെട്ട വസ്തുക്കളോ ലഭിച്ചേക്കാം. പ്രൊഫഷണൽ ജീവിതം മികച്ചതായിരിക്കും. സ്ഥാനവും പണവും ലഭിക്കാൻ സാധ്യത.


Also Read: Ahlan Modi: യുഎഇയിൽ 'അഹ്‍ലൻ മോദി' പരിപാടിക്കായി ഒരുക്കങ്ങൾ സജീവം


 


കുംഭം (Aquarius): ശുക്രൻ്റെ രാശിമാറ്റം കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും.  ഇവർ പണം ലാഭിക്കുന്നതിൽ വിജയിക്കും. വീട്ടിൽ ചില പരിപാടികൾ നടന്നേക്കാം. ബിസിനസ്സിൽ വലിയ ലാഭം ലഭിക്കും. വ്യക്തിജീവിതം മികച്ചതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.