Venus Transit 2024: ഈ സമയം ശുക്രന്‍ മകര രാശിയിലാണ്. ഫെബ്രുവരി 12 മുതല്‍ ശുക്രന്‍ ശനി ഭരിക്കുന്ന രാശിയില്‍ സഞ്ചരിച്ചു തുടങ്ങി. ശനിയും ശുക്രനും തമ്മില്‍ സൗഹൃദത്തിന്റെ വികാരമുണ്ട്. അതിനാന്‍ ശുക്രന്റെ സംക്രമത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ദൃശ്യമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷത്തില്‍ ശുക്രനെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.  സൂര്യന്‍, ചൊവ്വ, ബുധന്‍ എന്നിവ ഇതിനകം മകരത്തിലുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെ സംക്രമണം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കും. ഈ സമയത്ത് 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. ശുക്രന്‍ മകരത്തില്‍ സഞ്ചരിക്കുന്ന ഈ സമയത്ത് ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നോക്കാം...


Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും വ്യാഴത്തിന്റെ കൃപ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ


മേടം (Aries):  മേശിക്കാര്‍ക്ക് ഈ സമയം ശുഭഫലങ്ങലായിരിക്കും ലഭിക്കുക. പ്രണയകാര്യങ്ങളില്‍ മാധുര്യം ഉണ്ടാകും. കുടുംബ പ്രശ്നങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിക്ക് അവസരം, ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ഈ സമയം നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കും.


ഇടവം (Taurus): ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ കര്‍മ്മ ഭവനത്തിലാണ് ഈ സംക്രമണം നടക്കുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ശുക്രന്റെ ഈ സംക്രമണത്തിലൂടെ നിങ്ങളുടെ മനോവീര്യം വര്‍ദ്ധിക്കും.


ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും പ്രാധാന്യവും വര്‍ദ്ധിക്കും. രാജ്യത്തിനകത്തും വിദേശത്തും നിങ്ങൾക്ക് യാത്ര ചെയ്യാൻ യോഗമുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിച്ചേക്കും. നിങ്ങളുടെ ഉത്സാഹവും പ്രയത്‌നവും കൊണ്ട് ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. 


Also Read:  ചൊവ്വ ചന്ദ്ര സംയോഗത്തിലൂടെ മഹാലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്കിനി സമ്പന്നകാലം


കുംഭം (Aquarius): കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം അനുകൂലമാകും കാരണം ഈ രാശിയുടെ 12-ാം ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും,  നിങ്ങളുടെ രാശിയുടെ നാലാമത്തെയും ഒമ്പതാമത്തെയും ഭാവാധിപന്‍ ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.


വാഹനങ്ങളും വസ്തുവകകളും വാങ്ങാന്‍ സാധ്യത, തൊഴില്‍ രംഗത്തും സാമ്പത്തിക കാര്യത്തിലും ധീരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും, ജോലി മാറാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും, ഈ സമയത്ത് നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കൾ വാങ്ങാനുള്ള യോഗമുണ്ടാകും.


കന്നി (Virgo): ശുക്രന്റെ രാശി മാറ്റം കന്നി രാശിക്കാര്‍ക്കും ഗുണമുണ്ടാക്കും. ശുക്രന്‍ ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് സന്ദര്‍ശിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. നിങ്ങള്‍ പ്രണയബന്ധത്തിലാണെങ്കില്‍ അത് വിജയിക്കും.  അതായത് പ്രണയബന്ധം വിവാഹത്തിലേക്ക് വഴിമാറും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.