Laxmi Narayan Yog 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം അത് ആളുകളുടെ ജീവിതത്തിൽ അതുമായി ബന്ധപ്പെട്ട മേഖലകളിൽ ശുഭമോ അശുഭകരമോ ആയ സ്വാധീനം ചെലുത്തുന്നു. ഇതോടൊപ്പം ഇതുണ്ടാക്കുന്ന ഗ്രഹസഖ്യവും ജനജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2023 ജൂലൈ 7 ന് ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇനി 2023 ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ സംക്രമിക്കും. ഇതിലൂടെ ചിങ്ങം രാശിയിൽ ഉണ്ടായ ബുധൻ-ശുക്ര സംഗമം ആഗസ്റ്റ് 7 വരെ നീണ്ടുനിൽക്കും. ഇത് ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ബുധനും ശുക്രനും ചേർന്ന് രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണയോഗം ഏതൊക്കെ രാശിക്കാർക്കാണ് അത്യധികം ഐശ്വര്യവും ഫലദായകവുമാകുന്നതെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Venus Retrograde 2023: ശുക്രൻ വക്രഗതിയിലേക്ക്; ഈ 4 രാശിക്കാരുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും ഒപ്പം ആഡംബര ജീവിതവും!


മിഥുനം (Gemini):  ലക്ഷ്മി നാരായൺ യോഗത്തിലൂടെ മിഥുന രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ ആളുകൾക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.  കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. പ്രമോഷൻ ലഭിക്കും. ഏത് ജോലിയിലും നിങ്ങൾക്ക് വിജയമുണ്ടാകും. ജോലിസ്ഥലത്ത് അഭിനന്ദനങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.


കന്നി (Virgo):  കന്നി രാശിക്കാർക്ക് ലക്ഷ്മീ നാരായണ യോഗത്തിലൂടെ വളരെയധികം ഗുണം ലഭിക്കും.   ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. ദാമ്പത്യ സുഖം ഉണ്ടാകും. നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയസാധ്യതയുണ്ട്.


Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാരാണിവർ, ലഭിക്കും വൻ പുരോഗതി!


തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്. ബുധ-ശുക്ര കൂടിച്ചേരലിലൂടെ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും.  ഇത് തുലാം രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ ആളുകളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.