Navarathri 2023: സമ്പത്ത് വർദ്ധിക്കും..! നവരാത്രിയിൽ ഈ 5 സാധനങ്ങൾ വാങ്ങിക്കൂ
Navarathri 2023 Pujavidhi and date: നവരാത്രിയിൽ താമരപ്പൂവോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രമോ വീട്ടിൽ സൂക്ഷിച്ചാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം കുടുംബത്തിൽ എപ്പോഴും ഉണ്ടായിരിക്കും.
ജോലിയിലോ ബിസിനസ്സിലോ റിട്ടയർമെന്റ് ജീവിതത്തിലോ നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടോ? ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ സർവ്വ ഐശ്വര്യങ്ങളും നിങ്ങളെ തേടിയെത്തും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാനുള്ള ചില നുറുങ്ങുവഴികൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. ഈ വർഷത്തെ നവരാത്രിയോടെ നിങ്ങളുടെ പ്രതിസന്ധികൾ എല്ലാം മാറി ഐശ്വര്യം വരുന്നതിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടുന്നതിനും ഈ 5 സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുക.
ലക്ഷ്മി ദേവിക്ക് താമരപ്പൂവ് പ്രിയപ്പെട്ടതാണ്. അതിനാൽ നവരാത്രിയിൽ താമരപ്പൂവോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രമോ വീട്ടിൽ സൂക്ഷിച്ചാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം കുടുംബത്തിൽ എപ്പോഴും ഉണ്ടായിരിക്കും. ഒരു കാരണവശാലും ഈ പൂവിനെ തറയിൽ ഇട്ട് ചവിട്ടിമെതിക്കരുത്.
രണ്ടാമത്തേത് ഒരു വെള്ളി അല്ലെങ്കിൽ സ്വർണ്ണ നാണയമാണ്. നവരാത്രി കാലത്ത് വീട്ടിൽ വെള്ളി അല്ലെങ്കിൽ സ്വർണ്ണ നാണയം ഉണ്ടെങ്കിൽ അത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവിയുടെയോ ഗണപതിയുടെയോ ചിത്രം നാണയത്തിൽ അച്ചടിച്ചാൽ അത് കൂടുതൽ ഐശ്വര്യപ്രദമാണ്.
ALSO READ: ഈ 4 രാശിക്കാർ സമ്പന്നരാകാൻ പോകുന്നു; ഓഗസ്റ്റ് 24 മുതൽ കൈനിറയെ പണം
നിങ്ങളുടെ വീട് എപ്പോഴും ഐശ്വര്യത്താൽ നിറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നവരാത്രി സമയത്ത് ഒരു താമരപ്പൂവിൽ ഇരിക്കുന്ന ലക്ഷ്മി ദേവിയുടെ ഒരു ചിത്രം കൊണ്ടുവരികയും അതിന് പൂജ ചെയ്യുകയും ചെയ്യുന്നത് ഉത്തമമാണ്. നാലാമത്തെ കാര്യം മയിൽപ്പീലിയാണ്. സരസ്വതി ദേവിയുടെ വാഹനമായാണ് മയിലിനെ കണക്കാക്കുന്നത്. അതുകൊണ്ട് നവരാത്രിയിൽ മയിൽപ്പീലി വീട്ടിൽ കൊണ്ടുവന്ന് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്.
അഞ്ചാമത്തെയും അവസാനത്തെയും പ്രതിവിധി പതിനാറ് മേക്കപ്പ് സാധനങ്ങൾ കൊണ്ടുവന്ന് വീട്ടിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയോ ഏതെങ്കിലും ദേവതയുടെ ക്ഷേത്രത്തിൽ ഈ സാധനം സമർപ്പിക്കുകയോ ചെയ്യുക എന്നതാണ്. അതായത് വള, കുങ്കുമം, പൊട്ട്, സാരി തുടങ്ങിയവ. ഇങ്ങനെ ചെയ്യുന്നതിലൂടെ അമ്മയുടെ അനുഗ്രഹം വീട്ടിൽ എന്നും നിലനിൽക്കും. നിങ്ങൾക്ക് ഒരു തരത്തിലുള്ള സാമ്പത്തിക പ്രശ്‌നവും നേരിടേണ്ടി വരില്ല .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...