Career and Success: ഹൈന്ദവ വിശ്വാസമനുസരിച്ച്, ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നു. ഹിന്ദുമതത്തിൽ, ഏതെങ്കിലും മംഗളകരമായ അല്ലെങ്കിൽ ശുഭകരമായ ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഗണപതിയെ ആരാധധിക്കുന്നത് പ്രധാനമാണ്. അതിനുശേഷം മാത്രമേ ശുഭകാര്യങ്ങള്‍ ആരംഭിക്കാറുള്ളൂ. ഗണപതിയെ ആരാധിച്ച് ഗണപതിയ്ക്ക് സമര്‍പ്പിച്ച്‌ ആരംഭിക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിക്കും എന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Loyal In Love: ഈ രാശിക്കാരെ പ്രണയിക്കാം, പങ്കാളിയുടെ സന്തോഷം ഇവര്‍ക്ക് പ്രധാനം


വിശ്വാസമനുസരിച്ച്  ഗണപതിയെ ജ്ഞാനത്തിന്‍റെ ദൈവം എന്ന് വിളിക്കുന്നു, ഗണപതിയെ  ആരാധിക്കുന്നതിലൂടെ, ഭക്തര്‍ തങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിജയം നേടുന്നു.  ഗണപതി ഭക്തരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന തടസങ്ങള്‍ എല്ലാം നീക്കി വിജയം സമ്മാനിക്കുന്നു.  


Also Read:  Money Tips: അബദ്ധത്തില്‍പ്പോലും ഈ സാധനങ്ങൾ പേഴ്സിൽ സൂക്ഷിക്കരുത്, പണം നിലനില്‍ക്കില്ല 


ഒരു വ്യക്തിക്ക് തൊഴിൽ, ബിസിനസ് മേഖലകളിൽ വിജയം നേടണമെങ്കില്‍ അയാൾ ഗണപതിയെയും ആരാധിക്കണം. ഇതോടൊപ്പം, ബുധനാഴ്ച പ്രത്യേകമായ പൂജ വിധികള്‍ സ്വീകരിക്കുന്നതും ജീവിതത്തിൽ സന്തോഷം നൽകുന്നു. ഗണപതിയെ പ്രത്യേകമായി പൂജിക്കുന്നത്  
ഒരു വ്യക്തിയുടെ  ജിവിതത്തില്‍ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും നീക്കുമെന്നുമാണ് വിശ്വാസം. 


നിങ്ങൾക്ക് ജോലിയിലോ ബിസിനസിലോ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം ലഭിക്കണമെങ്കിൽ, ബുധനാഴ്ച ഗണപതിയെ നിയമവിധിയോടെ, ആചാരങ്ങളോടെ ആരാധിക്കുക. പൂജാവേളയിൽ അഥർവശീർഷം അനുഷ്ഠിക്കുന്നത് വളരെ ഗുണകരമാണ്.


വിശ്വാസമനുസരിച്ച്, കറുകപ്പുല്ല് ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണ്, അതിനാൽ, ഗണപതിയെ ആരാധിക്കുമ്പോള്‍ കറുകപ്പുല്ല് സമര്‍പ്പിക്കണം.  21 കറുകപ്പുല്ല് ഗണപതിക്ക് സമർപ്പിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം, ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുന്നത് ഉറപ്പാക്കുക.


നപുംസകങ്ങളുടെ അനുഗ്രഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതിനാൽ ബുധനാഴ്ച ഏതെങ്കിലും നപുംസകത്തിന് കുറച്ച് പണം ദാനമായി നല്‍കുക. ഇതിനുശേഷം, അനുഗ്രഹമായി തിരികെ കുറച്ച് പണം വാങ്ങുക. ഈ പണം നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കുക, നിങ്ങളുടെ വീട്ടിൽ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല.


ബുധനാഴ്ച പശുക്കള്‍ക്ക് പുല്ല് കൊടുക്കുന്നത്  കടക്കെണിയില്‍നിന്നും മുക്തി നേടാന്‍ സഹായിയ്ക്കുന്നു.  



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ