Career Remedies: ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടെങ്കിൽ തുളസികൊണ്ട് ഈ ഉപായം ചെയ്യുക, പ്രമോഷനോടൊപ്പം ശമ്പളവും വർദ്ധിക്കും!
Career Remedies: വീട്ടിൽ തുളസി ചെടി ((Tulsi Plant) വളരെ ശുഭകരമാണ്. കൂടാതെ പ്രതിവിധികളുടെ (Remedies) കാര്യത്തിലും ഇത് വളരെ ഫലപ്രദമാണ്. ജോലി-ബിസിനസ്സ് (Job-Business) എന്നിവയിലെ പണക്ഷാമം തുടങ്ങിയ നിരവധി പ്രശ്നങ്ങളെ വേഗത്തിൽ മറികടക്കാനും തുളസികൊണ്ടുള്ള ഈ ഉപയത്തിന് കഴിയും.
Career Remedies: മതം, ജ്യോതിഷം, വാസ്തു എന്നിവയിൽ തുളസി ചെടിക്ക് (Tulsi Plant) വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇത് ധാരാളം വാസ്തു ദോഷങ്ങൾ (Vastu Dosh) നീക്കംചെയ്യുന്നു ഒപ്പം വീട്ടിൽ പോസിറ്റീവിറ്റി നൽകുന്നു.
തുളസിയെ ആരാധിക്കുന്നതിലൂടെ മഹാവിഷ്ണു (Lord Vishnu) പ്രസാദിക്കുന്നു, കൂടാതെ മാ ലക്ഷ്മിയും പ്രസാദിക്കുന്നു. തുളസികൊണ്ടുള്ള പരിഹാരങ്ങൾ കരിയറിന് വളരെ പ്രയോജനകരമാണ് എന്നത് വളരെകുറച്ച് ആളുകൾക്ക് മാത്രമേ അറിയാവൂ. ഇത് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും വ്യക്തിയെ സമ്പന്നനാക്കുകയും ചെയ്യുന്നു.
Also Read: Horoscope 15 September 2021: ഇന്ന് കർക്കിടകം രാശിക്കാർക്ക് വസ്തുവകകളെ കുറിച്ച് ശുഭവാർത്ത ലഭിക്കും
തുളസിയുടെ ഫലപ്രദമായ പരിഹാരങ്ങൾ (Effective remedies of Tulsi)
ദാരിദ്ര്യം അകറ്റാനുള്ള പ്രതിവിധി (Remedy to remove poverty):
ജീവിതത്തിൽ ധനക്ഷാമം നേരിടുന്ന ആളുകൾ, തുളസി ചെടിയുടെ വേരുകൾ വെള്ളി ലോക്കറ്റിൽ ഇട്ട് കഴുത്തിൽ ധരിക്കുന്നത് വലിയ ഗുണം ചെയ്യും. തുളസിയുടെ വേര് നവഗ്രഹ ദോഷം നീക്കം ചെയ്ത് ഭാഗ്യത്തെ പ്രകാശിപ്പിക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ വ്യക്തിയുടെ ദാരിദ്ര്യം മാറുകയും ചെയ്യും.
പണക്ഷാമം ഇല്ലാതാക്കാനുള്ള പ്രതിവിധി (Remedy to remove money crunch):
മാസാവസാനത്തിന് മുമ്പ് ശമ്പളം അവസാനിക്കുകയാണെങ്കിൽ വ്യാഴാഴ്ചയോ ഏകാദശിയിലോ തുളസിയെ ആരാധിക്കുക. എന്നിട്ട് നിങ്ങളുടെ പേഴ്സിൽ (Tulsi Leave) അല്ലെങ്കിൽ പണം സൂക്ഷിക്കുന്ന സ്ഥലത്ത് ഒരു തുളസി ഇല സൂക്ഷിക്കുക. ഈ ഇല ഒരു കാന്തം പോലെ നിങ്ങളുടെ ജീവിതത്തിൽ ദാനാകർഷണം നടത്തും.
ജോലിയുടെ പ്രശ്നത്തിനുള്ള പരിഹാരം (Solution to the problem of job):
കൊറോണ പകർച്ചവ്യാധി ലോക സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിച്ചിരിക്കുകയാണ്. നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. പലരും ജോലി (Job)നഷ്ടപ്പെടുമെന്ന് ഇപ്പോഴും ഭയപ്പെടുന്നു. അത്തരം ഭയം അകറ്റാൻ തുളസി ചെടിയെ വ്യാഴാഴ്ച ദിവസം മഞ്ഞ തുണികൊണ്ട് കെട്ടി ജോലിസ്ഥലത്ത് സൂക്ഷിക്കുക. കൂടാതെ തിങ്കളാഴ്ച 16 തുളസി വിത്തുകൾ ഒരു വെളുത്ത തുണിയിൽ കെട്ടി ഓഫീസിലെ മണ്ണിൽ കുഴിച്ചിടുക. ഈ നടപടി ജോലി സംരക്ഷിക്കുക മാത്രമല്ല സ്ഥാനക്കയറ്റം നൽകുകയും ചെയ്യും.
ബിസിനസ്സിൽ ലാഭമുണ്ടാക്കാനുള്ള ഉപായം (Remedy for profit in business): കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾക്ക് ബിസിനസിൽ (Business) വിജയം ലഭിക്കുന്നില്ലെങ്കിൽ തുളസിയില 3 ദിവസം വെള്ളത്തിൽ സൂക്ഷിച്ച ശേഷം ആ വെള്ളം നിങ്ങളുടെ കടായിൽ അല്ലെങ്കിൽ നിങ്ങളുടെ ഓഫീസിൽ പണം സൂക്ഷിക്കുന്നിടത്തും അതുപോലെ എല്ലാ വാതിലുകളിലും ആ വെള്ളം തളിക്കുക . ഈ ഒരു പ്രതിവിധി നിങ്ങളുടെ ബിസിനസ്സിനെ ത്വരിതപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...