Chaitra Navratri 2024: ദുര്‍ഗ്ഗാ ദേവിയെ പ്രത്യേകം ആരാധിക്കുന്ന അവസരമാണ് നവരാത്രി ഉത്സവം. നവരാത്രി മഹോത്സവം വര്‍ഷത്തില്‍ രണ്ട് തവണയാണ് ആഘോഷിക്കുന്നത്. ആദ്യം ചൈത്ര നവരാത്രിയും രണ്ടാമത്തേത് ശാരദിയ നവരാത്രിയുമാണ്. ഇതില്‍ ഏപ്രില്‍ മാസത്തില്‍ ആഘോഷിക്കുന്ന ചൈത്ര നവരാത്രി മഹോത്സവത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  April Born People: ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ക്കുണ്ട് ഏറെ പ്രത്യേകതകള്‍!! കരിയറും സാമ്പത്തിക സ്ഥിതിയും അറിയാം 


ഏതാനും ദിവസങ്ങൾക്കുള്ളിൽ ചൈത്ര നവരാത്രി ആരംഭിക്കാൻ പോകുകയാണ്. നവരാത്രി ഏപ്രിൽ 9 ന് ആരംഭിച്ച് ഏപ്രിൽ 17ന് അവസാനിക്കും. ഏപ്രിൽ 9 മുതല്‍ ആചാരപ്രകാരം ദുർഗ്ഗാ ദേവിയെ ആരാധിക്കാം.


Also Read:  Rahu Shukra Yuti: മാര്‍ച്ച്‌ 31 ന് മീനരാശിയിൽ രാഹു-ശുക്ര സംയോജനം, ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടം!! 


ചൈത്ര നവരാത്രിയിൽ ചില നിയമങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം വ്രതത്തിന്‍റെ പൂർണ്ണമായ ഫലം കൈവരിക്കാന്‍ സാധിക്കില്ല. നവരാത്രി കാലത്ത് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, നവരാത്രി കാലത്ത് വാങ്ങാൻ പാടില്ലാത്ത ചില സാധനങ്ങൾ ഉണ്ട്. അറിയാതെ പോലും  നവരാത്രി കാലത്ത് ഇവ വീട്ടില്‍ കൊണ്ടുവരുന്നത് ശുഭമല്ല.  ആ സാധനങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയാം 


അരി വാങ്ങരുത്


ചൈത്ര നവരാത്രിയുടെ 9-ാം ദിവസം അരി വാങ്ങുന്നത് ശുഭകരമായി കണക്കാക്കില്ല. നവരാത്രി ആരംഭിക്കുന്നതിന് മുന്‍പ് അരി വാങ്ങാം. ഈ ദിവസങ്ങളില്‍ അരി വാങ്ങുന്നത് നവരാത്രി കാലത്ത് ലഭിക്കുന്ന പുണ്യങ്ങളെ നശിപ്പിക്കുമെന്ന് പറയപ്പെടുന്നു.


 
 ഇലക്‌ട്രോണിക് സാധനങ്ങൾ വാങ്ങരുത് 


 ജ്യോതിഷ പ്രകാരം ചൈത്ര നവരാത്രിയുടെ 9-ാം ദിവസം ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നത് അശുഭകരമായി കണക്കാക്കുന്നു. ഇത് ചെയ്യുന്നത് ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹങ്ങളെ ബാധിക്കും. ഇതുമൂലം ഒരു വ്യക്തിയ്ക്ക് ഗ്രഹദോഷങ്ങളും നേരിടേണ്ടി വന്നേക്കാം. അതിനാല്‍ നവരാത്രി കാലത്ത് ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാം.  
 
കറുത്ത വസ്ത്രങ്ങൾ 


നവരാത്രിയിൽ കറുത്ത വസ്ത്രങ്ങൾ വാങ്ങരുത്. കറുത്ത വസ്ത്രങ്ങൾ വാങ്ങുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. നവരാത്രി കാലത്ത് കറുത്ത വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് പരാജയം വരുത്തുമെന്നും ജീവിതത്തില്‍ തടസ്സങ്ങൾ ഉണ്ടാകുമെന്നും പറയപ്പെടുന്നു. നവരാത്രിയിലെ 9 ദിവസത്തേക്ക് നിങ്ങൾ കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണം.


ഇരുമ്പ് സാധനങ്ങൾ വാങ്ങരൂത്


നവരാത്രിയുടെ 9 ദിവസം ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം. നവരാത്രി ദിനത്തിൽ ഇരുമ്പ് സാധനങ്ങൾ വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. 


 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.