മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്. കേരളത്തിലെ വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണിത്. പമ്പാനദിയിലാണ് ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളം മൂലം വള്ളംകളി നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ഗ്രാമത്തിലാണിത്. സാധാരണയായി ജൂൺ അവസാനത്തിലും ജൂലൈ തുടക്കത്തിലും ആയിരിക്കും ചമ്പക്കുളം മൂലം വള്ളംകളി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചമ്പക്കുളം മൂലം വള്ളംകളിയുടെ ഐതിഹ്യം: ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് അമ്പലപ്പുഴയിൽ ഒരു ക്ഷേത്രം നിർമ്മിച്ചു. എന്നാൽ, വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് തൊട്ടുമുൻപ് വിഗ്രഹം ശുഭകരമല്ലെന്ന് അദ്ദേഹം അറിഞ്ഞു. പ്രതിഷ്ഠിക്കാനിരുന്ന വിഗ്രഹത്തിന് പകരം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറിച്ചിയിലെ കരിംകുളം ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം കൊണ്ടുവരികയാണ് പരിഹാരം എന്നും അദ്ദേഹം മനസ്സിലാക്കി.


ALSO READ: Guru Purnima 2022: ഈ വർഷത്തെ ​ഗുരുപൂർണിമ എന്ന്? ​ഗുരുപൂർണിമയുടെ ചരിത്രവും പ്രാധാന്യവും അറിയാം


കുറിച്ചിയിലെ വിഗ്രഹം അർജ്ജുനന് ശ്രീകൃഷ്ണൻ നേരിട്ട് സമ്മാനിച്ചതാണെന്നായിരുന്നു വിശ്വാസം. രാജാവും മന്ത്രിമാരും മറ്റുള്ളവരും കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി ചമ്പക്കുളത്ത് രാത്രി ചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു. പിറ്റേ ദിവസം രാവിലെ വിഗ്രഹത്തെ അനുഗമിക്കുവാനായി നിറപ്പകിട്ടാർന്ന വള്ളങ്ങളും തോരണങ്ങളുമായി പ്രദേശത്തെ ജനങ്ങൾ എത്തിച്ചേർന്നു. വള്ളങ്ങളുടെ വർണാഭമായ ഘോഷയാത്ര വിഗ്രഹത്തെ അനുഗമിച്ചു.


വർഷങ്ങൾക്ക് ശേഷം ഇന്നും ഈ സംഭവം വളരെ ആഘോഷത്തോടെ പുനരവതരിപ്പിക്കപ്പെടുന്നു. നിറപ്പകിട്ടാർന്ന വള്ളങ്ങൾ ഘോഷയാത്ര നടത്തുന്നു ഈ ഘോഷയാത്രയ്ക്ക് ശേഷമാണ് വള്ളംകളി തുടങ്ങുക. വിവിധ വിഭാ‍ഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായാണ് നടക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.