ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശികൾ മാറിക്കൊണ്ടിരിക്കുന്നു. ഇത് മനുഷ്യജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഗുരു-രാഹു സംയോഗം മൂലം ചണ്ഡൽയോ​ഗം രൂപപ്പെടുന്നു. ഇതിനെ അത്യന്തം അപകടകരമായാണ് കണക്കാക്കുന്നത്. എന്നാൽ അതിനിടയിൽ ഗുരുവിന്റെയും രാഹുവിന്റെയും ചണ്ഡൽദോഷം മാറാൻ പോകുന്നു. ഈ സമയത്ത്, വ്യാഴം അശ്വനി നക്ഷത്രത്തിൽ നിന്ന് മാറി ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുകയും രാഹു അശ്വനി നക്ഷത്രത്തിൽ തുടരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ രാഹു-വ്യാഴത്തിന്റെ ചണ്ഡാലദോഷം മാറുകയും മൂന്ന് രാശിക്കാരുടെ ഭാ​ഗ്യം ശോഭിക്കുകയും ചെയ്യുന്നു. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം: ഗുരു രാഹു ചണ്ഡാലയോഗം മാറുന്നതിനാൽ മിഥുനം രാശിക്കാർക്ക് ശുഭകരമായ മാറ്റത്തിന് സാധ്യതയുണ്ട്. മിഥുനം രാശിക്കാരുടെ ജാതകത്തിൽ 2 രാജയോഗങ്ങൾ രൂപപ്പെടുന്നു. ആദ്യത്തെ രാജയോഗ ബുധാദിത്യ രാജയോഗവും രണ്ടാമത്തെ ഭദ്ര രാജയോഗവും. ഈ സമയം ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ നടത്തിയ പഴയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ലാഭം ലഭിക്കാനും സാധ്യതയുണ്ട്. മികച്ച രീതിയിൽ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. അതിൽ നിങ്ങളെ എല്ലാവരും അഭിനന്ദിക്കും.


കർക്കടകം: കർക്കടക രാശിക്കാർക്ക് ഗുരു-രാഹു ചണ്ഡൽദോഷയോഗത്തിന്റെ മാറുന്നതോടെ ഗുണഫലങ്ങൾ ലഭിക്കും. വ്യാഴത്തിന്റെ സ്വാധീനത്താൽ നിങ്ങളുടെ ബഹുമാനവും പദവിയും വർധിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്നുള്ള ധനലാഭവും ലഭിക്കും. ഇതോടൊപ്പം തൊഴിൽ മേഖലയിലും പുരോഗതി കൈവരിക്കാനാകും.


Also Read: Surya Favourite Zodiacs: ഇവർ സൂര്യന് പ്രിയപ്പെട്ടവർ, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


 


ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. തടസം നേരിട്ടിരുന്ന എല്ലാ ജോലികളും പൂർത്തീകരിക്കുകയും ചെയ്യും. പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം സഫലമാകും. ഒരു പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. പിതാവിന്റെ സഹകരണവും ലഭിക്കും.  


ധനു: രാഹുവിന്റെ സ്വാധീനത്തിൽ നിന്ന് മുക്തമായാൽ നിങ്ങളുടെ കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നിൽക്കുന്നതിനാൽ കുട്ടികൾ, വിദ്യാഭ്യാസം, പ്രണയകാര്യങ്ങൾ, ബുദ്ധിപരമായ കഴിവുകൾ എന്നിവയിൽ പുരോഗതി ഉണ്ടാകും. നിക്ഷേപത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും. വിദേശപഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം സഫലമാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും.


മകരം: മകരരാശിക്കാർക്ക് ഈ സമയത്ത് ജോലിസ്ഥലത്ത് നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയതും മികച്ചതുമായ ജോലി അവസരങ്ങൾ ലഭിക്കും. കരിയറിൽ പുതിയതും മികച്ചതുമായ അവസരങ്ങൾ കണ്ടെത്താനാകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.