വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുള്ളിൽ ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഗ്രഹങ്ങളുടെ രാശിചക്രത്തിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഉണ്ടാകുന്നു. ഗ്രഹ സംക്രമണം 12 രാശിചിഹ്നങ്ങളിലും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കുന്നു. സെപ്റ്റംബർ മാസത്തിൽ അഞ്ച് വലിയ ഗ്രഹങ്ങൾ അവയുടെ രാശിചക്രം മാറാൻ പോകുകയാണ്. ഇതോടെ ചില ആളുകളുടെ ജീവിതത്തിൽ സന്തോഷം വന്നുചേരും. ഈ രാശിചിഹ്നങ്ങളെക്കുറിച്ച് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബറിൽ രാശിമാറുന്ന ​ഗ്രഹങ്ങൽ -


സെപ്തംബർ 4 - ശുക്രൻ കർക്കടകത്തിൽ സഞ്ചരിക്കും.


സെപ്തംബർ 4 - വ്യാഴം മേടം രാശിയിൽ വക്ര​ഗതിയിൽ സഞ്ചരിക്കും.


സെപ്തംബർ 16 - ബുധൻ ചിങ്ങം രാശിയിൽ പിന്നോക്കാവസ്ഥയിലേക്ക് മാറും.


സെപ്റ്റംബർ 17 - സൂര്യൻ കന്നിരാശിയിൽ പ്രവേശിക്കും.


സെപ്തംബർ 24 - ചൊവ്വ കന്നിരാശിയിൽ അസ്തമിക്കും.


സെപ്റ്റംബർ മാസം ഈ രാശിക്കാർക്ക് ഭാഗ്യമാണ്-


മേടം - ജ്യോതിഷ പ്രകാരം, സെപ്തംബർ മാസം മേടം രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം വർദ്ധിക്കും. മേടം രാശിക്കാരായ വ്യവസായികൾക്ക് പ്രയോജനകരമായിരിക്കും ഈ കാലയളവ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും. ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും.


തുലാം - തുലാം രാശിക്കാർക്ക് സെപ്റ്റംബർ മാസം ഒരു അനുഗ്രഹമാണെന്ന് തന്നെ പറയാം. ഈ സമയത്ത് ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാനുള്ള അവസരമുണ്ടാകും. പ്രണയ ജീവിതം മെച്ചപ്പെടും. ബന്ധം മുമ്പത്തേക്കാൾ ദൃഢമാകും. ഈ കാലയളവിൽ നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.


മകരം - ജ്യോതിഷ പ്രകാരം, സെപ്റ്റംബർ മാസം മകരം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത്, നിങ്ങൾക്ക് ധാരാളം പണം വന്നുചേരും. യാത്രകളിൽ നേട്ടമുണ്ടാകും. ആകസ്മികമായ ധനലാഭവും ഉണ്ടാകാം. ജോലി ചെയ്യുന്നവർക്ക് പുരോഗതി കൈവരിക്കാനാകും. സംസാരം കൊണ്ട് നിങ്ങൾ ആളുകളുടെ ഹൃദയം കീഴടക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.