സർവ്വദോഷ പരിഹാരത്തിനായി ഗണേശ കവച സ്തോത്രം ജപിച്ചോളൂ
എല്ലാ ദോഷങ്ങളും ശത്രുദോഷമടക്കം എല്ലാം അകറ്റുന്നതിനും ആഗ്രഹങ്ങൾ സാധിക്കുന്നതിനും ഗണേശ കവച സ്തോത്രം ദിനവും ജപിക്കുന്നത് ഉത്തമമാണ്.
ഏതൊരു കാര്യം സാധിക്കാനാണെങ്കിലും അല്ലെങ്കിൽ ഏതൊരു കാര്യത്തിന്റെ തുടക്കത്തിലും നമ്മൾ ആദ്യം പ്രാർത്ഥിക്കുന്നത് വിഘ്നനാശകനായ ഗണപതിയെയാണ്. ഗണപതിയെ പ്രാർത്ഥിച്ചതിന് ശേഷം തുടങ്ങിയാൽ മുടക്കമൊന്നും ഉണ്ടാകില്ലയെന്നത് പണ്ടുമുതലേയുള്ള ഒരു വിശ്വാസമാണ്.
അതുകൊണ്ടു എല്ലാ ദോഷങ്ങളും ശത്രുദോഷമടക്കം എല്ലാം അകറ്റുന്നതിനും ആഗ്രഹങ്ങൾ സാധിക്കുന്നതിനും ഗണേശ കവച സ്തോത്രം ദിനവും ജപിക്കുന്നത് ഉത്തമമാണ്.
Also Read: Horoscope 30 June 2021: ഈ രാശിക്കാർ ബുധനാഴ്ച കോപം നിയന്ത്രിക്കണം, അല്ലെങ്കിൽ..
ഗണേശ കവച സ്തോത്രം രചിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നമുക്ക് അറിയാം. ഗണപതിക്ക് വളരെ ചെറുപ്പം മുതൽ തന്നെ അസുരന്മാരെ ശത്രുക്കളായി കണ്ട് നിഗ്രഹിക്കുന്ന ഒരു പതിവുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അസുരന്മാർക്ക് ഗണപതി ഭഗവാനോട് കടുത്ത പകയും ഉണ്ടായിരുന്നു. ഇതിനാൽ അസുരന്മാരിൽ നിന്നും ഉണ്ടാകാൻ സാധ്യതയുള്ള സർവ്വ ബാധാദി ദോഷങ്ങൾക്കും പരിഹാരം കണ്ടെത്തുവാനായി ഗണപതി ഭഗവാന്റെ അമ്മയായ പാർവ്വതി ദേവി സാക്ഷാൽ കശ്യപ മഹർഷിയോട് വിഘ്നേശ്വരന്റെ രക്ഷക്കായി കവച സ്തോത്രം രചിച്ചു നൽകണം എന്ന് അപേക്ഷിക്കുകയും ദേവിയുടെ അഭ്യർത്ഥനപ്രകാരം കശ്യപ മഹർഷി രചിച്ചതാണ് ഗണേശ കവചം എന്ന ഈ ശക്തമായ സ്തോത്രം.
Also Read: Love Marriage നടത്തുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് ഈ രാശിക്കാർ, അറിയാം..
ഇത് പിന്നീട് മുദ്ഗലൻ മാണ്ഡവ്യൻ മുതലായ മഹർഷിമാർക്ക് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗണേശ കവച സ്തോത്രം യഥാവിധി ജപിക്കുകയാണെങ്കിൽ ബന്ധനം, മരണം, അപകടം, ഭൂതപ്രേതാദികളുടെ ഉപദ്രവം, ശത്രുശല്യം,രോഗാദി ദുരിതങ്ങൾ തുടങ്ങിയ കഷ്ടതകളിൽ നിന്നെല്ലാം രക്ഷ നേടാൻ കഴിയും എന്നാണ് വിശ്വാസം.
മാത്രമല്ല സർവ്വകാര്യ സിദ്ധിയ്ക്കും ഈ സ്തോത്രം ചൊല്ലുന്നത് ഉത്തമമാണ്. കാൽ വിരലിലെ നഖം മുതൽ തലമുടി വരെയുള്ള സർവ്വ അംഗങ്ങളേയും ഗണപതി ഭഗവാന്റെ ഓരോ സിദ്ധി മന്ത്രങ്ങളാൽ പരിപാലിക്കപ്പെടട്ടെ എന്ന പ്രാർത്ഥന അടങ്ങുന്ന കവച മന്ത്രമാണ് ഗണേശ കവച മന്ത്രം.
ഗണേശ കവച മന്ത്രം
ധ്യായേത്സിംഹ ഗതം വിനായകമമും ദിഗ്ബാഹുമാദ്യേ യുഗേ
ത്രേതായാം തു മയൂരവാഹനമമും ഷഡ്ബാഹുകം സിദ്ധിദം
ദ്വാപാരേ തു ഗജാനനം യുഗഭുജം രക്താംഗ രാഗം വിഭും
തുര്യേ തു ദ്വിഭുജം സിതാംഗ രുചിരം സർവാർഥദം സർവദാ
വിനായകഃ ശിഖാം പാതു പരമാത്മാ പരാത്പരഃ
അതിസുന്ദരകായസ്തു മസ്തകം സുമഹോത്കടഃ
ലലാടം കശ്യപ പാതു ഭ്രൂയുഗംതു മഹോദരഃ
നയനേ ഫാലചന്ദ്രസ്തു ഗജാസ്യസ്തോഷ്ഠപല്ലവൌ
ജിഹ്വാം പാതു ഗണക്രീഡശ്ചിബുകം ഗിരിജാസുതഃ
വാചം വിനായകഃ പാതു ദന്താൻ രക്ഷതു ദുർമുഖാ
ശ്രവണൌ പാശപാണിസ്തു നാസികാം ചിന്തിതാർഥദഃ
ഗണേശസ്തു മുഖം കണ്ഠം പാതു ദേവോ ഗണജ്ഞയഃ
Also Read: ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ
സ്കന്ധൌ പാതു ഗജസ്കന്ധഃ സ്തനൌ വിഘ്നവിനാശനഃ
ഹൃദയം ഗണനാഥസ്തു ഹേരംബോ ജാരം മഹാൻ
ധരാധരഃ പാതു പാർശ്വൌ പൃഷ്ഠം വിഘ്നഹരഃ ശുഭഃ
ലിംഗം ഗുഹ്യം സദാ പാതു വക്രതുണ്ടോ മഹാബലഃ
ഗണക്രീഡോ ജാനു ജംഘേ ഊരു മംഗലമൂർത്തിമാൻ
ഏകദന്തോ മഹാബുദ്ധിഃ പാദൌ ഗുൽഫൌ സദാവതു
ക്ഷിപ്രപ്രസാദനോ ബാഹൂ പാണി ആശാപ്രപൂരകഃ
അംഗുലീശ്ച നഖാൻപാതു പദ്മഹസ്തോരിനാശനഃ
സർവ്വാംഗാനി മയൂരേശോ വിശ്വവ്യാപീ സദാവതൂ
അനുക്തമപി യൽസ്ഥാനം ധൂമ്രകേതുഃ സദാവതൂ
ആമോദസ്ത്വഗ്രതഃ പാതു പ്രമോദഃ പൃഷ്ഠതോ വതു
പ്രാച്യാം രക്ഷതു ബുദ്ധീശ ആഗ്നേയാം സിദ്ധിദായകഃ
ദക്ഷിണസ്യമുമാപുത്രോ നൈരൃത്യാം തു ഗണേശ്വരഃ
പ്രതീച്യാം വിഘ്നഹർത്താദ്വായവ്യാം ഗജകർണകഃ
കൌബേര്യാം നിധിപഃ പായാദീശാന്യാമീശനന്ദന
ദിവാ വ്യാദേകദന്തസ്തു രാത്രൌ സന്ധ്യാസു വിഘ്നഹൃത്
രാക്ഷസാസുരവേതാള ഗ്രഹഭൂതപിശാചതഃ
പാശാങ്കുശധരഃ പാതു രജസത്ത്വതമഃസ്മൃതിം
ജ്ഞാനം ധർമം ച ലക്ഷ്മിം ച ലജ്ജാം കീർതിതഥാ കുലം
വപുർധനം ച ധാന്യം ച ഗൃഹാന്ദാരാൻസുതാൻ സഖീൻ
സർവ്വായുധധരഃ പൌത്രാൻ മയൂരേശോവതാത്സദാ
കപിലോജാദികം പാതു ഗജാശ്വാന്വികടോവതു
അനേനാസ്യ കൃതാ രക്ഷാ ന ബാധാസ്യ ഭഗവത്ക്വചിത്
രാക്ഷസാസുരവേതാലദൈത്യ ദാനവസംഭവാ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.