ഇന്ന് ശാരീരികരോ​ഗങ്ങളേക്കാൾ പലരും നേരിടുന്ന ഒന്നാണ് മാനസിക സംഘർഷങ്ങളും വിഷാദ രോ​ഗവും. എന്നാൽ പലപ്പോഴും അതിന് വേണ്ട രീതിയിലുള്ള പരിചരണമോ ചികിത്സയോ നമ്മൾ നൽകാറില്ലെന്ന് മാത്രം. യഥാർത്ഥത്തിൽ ഇത്തരം മാനസികമായ പ്രശ്നങ്ങൾ ആ വ്യക്തിയെ മാത്രമല്ല അവരുടെ കുടുംബത്തെയും തകർക്കും. അതുകൊണ്ടു തന്നെ രോ​ഗിയേക്കാൾ അവരുടെകൂടെ നിൽക്കുന്നവരാണ് ഈ രോ​ഗത്തെക്കുെറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാനസികമായി രോ​ഗിക്ക് പിന്തുണയാണ് അത്യാവശ്യം. മരുന്നുകൾക്കൊപ്പം തന്നെ മനശക്തി വർദ്ധിപ്പിക്കുന്നതിനായി പ്രാർത്ഥന മെഡിറ്റേഷൻ എന്നിവ ചെയ്യുന്നത് നല്ലതാണ്. പ്രാർത്ഥനയിൽ മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി മൂർത്തിയെയും, ശിവാംശമായ ഹനുമാൻ സ്വാമിയെയും,മനസിന്റെ അധികാരിയായ ചന്ദ്രനെയും ഉൾപ്പെടുത്തിയാൽ ഫലം പെട്ടെന്ന് ലഭിക്കും. ഈ ദേവതകളുടെ ഇഷ്ടമന്ത്രം ജപിക്കുന്നതിലൂടെ വിഷാദരോഗം, മാനസിക സംഘർഷം,നിരാശ, അലസത എന്നീ വിഷമതകളിൽ നിന്നും അതിവേ​ഗം മോചനം നേടാം.


ഈ ദൈവങ്ങളെ പ്രാർത്ഥിക്കുക, ക്ഷേത്രദർശനം നടത്തുക, വഴിപാടുകൾ നടത്തുക, രക്ഷ ധരിക്കുക, തുടങ്ങിയവ ചെയ്യുന്നതിലൂടെ ടെൻഷനും, ഡിപ്രഷനും അകറ്റാൻ നിങ്ങളെ സ​ഹായിക്കും. അത്തരത്തിൽ രോ​ഗിക്കൊപ്പം തന്നെ അവരെ പരിചരിക്കുന്നവർ കാണിക്കുന്ന ക്ഷമയും,ത്യാഗവും, പക്വതയും, പ്രാർത്ഥനയും രോ​ഗിയെ വളരെ പെട്ടെന്ന് ഈ അവസ്ഥയിൽ നിന്നും പുറത്തുകൊണ്ടുവരാൻ സഹായിക്കും.


ALSO READ: ഹനുമാൻ പ്രീതി നേടണോ? ഈ നാല് കാര്യങ്ങൾ ചെയ്യൂ, എല്ലാ തടസ്സങ്ങളും നീങ്ങും  


ഹനുമാൻ സ്വാമിയുടെ പ്രീതി നേടുക


മാനസിക സംഘർഷങ്ങളെ നേരിടാനും, ജീവിതത്തിലെ വിഷമതകളിൽ നിന്നും മോചനം നേടുവാനുമുള്ള ഏറ്റവും എളുപ്പമായ മാർ​ഗങ്ങളിൽ ഒന്നാണ് വീര്യത്തിന്റെയും കരുത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെ ഭജിക്കുക എന്നത്. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം നേടാൻ സാധിച്ചാൽ അതിലൂടെ നിങ്ങൾ അനുഭവിക്കുന്ന മാനസിക അസ്വസ്ഥതകൾ മറികടക്കാൻ സാധിക്കും. 


ചുവടെ നൽകിയിരിക്കുന്ന ഹനുമദ് ശ്ലോകം രോഗിയും അവരെ പരിചരിക്കുന്നവരും 36 തവണവീതം നിത്യേന രാവിലേയും വൈകിട്ടുമായി ജപിക്കണം. യാതൊരു തരത്തിലുള്ള പാർശ്വ ഫലങ്ങളും ദോഷവുമില്ലാത്തതാണ് മനോജവം എന്നു തുടങ്ങുന്ന ഈ പ്രാർത്ഥന.


ഹനുമദ് ശ്ലോകം


മനോജവം മാരുതതുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനര യുഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ


ചന്ദ്ര പ്രീതി നേടാൻ


ഓ സം സോമായ നമ: എന്നതാണ് ചന്ദ്രന്റെ മൂലമന്ത്രം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും 108 തവണ വീതം ഈ മന്ത്രം ജപിച്ചാൽ മാനസികവ്യാധികൾ ഇല്ലാതാക്കാൻ സഹായിക്കും. 


ധന്വന്തരി പ്രീതി


മറ്റൊരു ഫല പ്രദമായ പ്രാർത്ഥനാ മാർഗ്ഗം ധന്വന്തരി മന്ത്രം പതിവായി ജപിക്കുകയാണ്. എല്ലാ ദിവസവും അതിരാവിലെ ഇത് 108 തവണ ജപിക്കണം. രാവിലെയും വൈകിട്ടും ജപിക്കാൻ കഴിയുമെങ്കിൽ കൂടുതൽ ഫലം നേടാം. ധന്വന്തരി മൂർത്തി എന്നത്  വിഷ്ണു ഭഗവാന്റെ അംശാവതാരമാണ് .


ധന്വന്തരി മന്ത്രം


ഓം നമോ ഭഗവതേ
ധന്വന്തരയേ
അമൃതകലശ ഹസ്തായ
സർവ്വാമയ വിനാശകായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണവേ സ്വാഹ:


ചരട് , യന്ത്രം, വഴിപാടുകൾ തുടങ്ങിയവയും ഫലപ്രദം


കരുത്തും ആത്മവിശ്വാസവും മന:ശക്തിയും വർദ്ധിപ്പിക്കാനായി ഈ ആരാധനമൂർത്തികളുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, നിങ്ങൾക്ക് സാധിക്കും വിധം വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. അതിനൊപ്പം നിങ്ങളാൽ സാധിക്കും വിധം ചരട്, യന്ത്രം, തുടങ്ങിയവ ജപിച്ച് ധരിക്കുന്നതും ​ഗുണം ചെയ്യുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. കൂടാതെ ഹനുമാൻ സ്വാമിക്ക് വെണ്ണ, വെറ്റില മാല, എന്നിവ സമർപ്പിക്കുന്നതും ഉത്തമം. അയ്യപ്പ സ്വാമിക്ക് പൂജകളും വഴിപാടുകളും നടത്തുന്നതുംനല്ല ഫലം നൽകും. നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം, എന്നിവയാണ് അയ്യപ്പസ്വാമിക്കുള്ള പ്രധാന വഴിപാടുകള്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.