Benefits of Chaturgrahi Yoga: വ്യാഴം ഇപ്പോൾ മേടരാശിയിലാണ് സഞ്ചരിക്കുന്നത്. വ്യാഴത്തെ കൂടാതെ ചന്ദ്രൻ, ബുധൻ, രാഹു എന്നിവയും ഇതേ രാശിയിൽ സഞ്ചരിക്കുന്നു. മേടരാശിയിലെ നാല് ഗ്രഹങ്ങൾ ചേർന്നാണ് ചതുർ​ഗ്രഹി യോഗം രൂപപ്പെടുന്നത്. ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ പവിത്രമായി കണക്കാക്കുന്നു. ഇത് ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കർക്കടകം - കർക്കടക രാശിക്കാർക്ക് ചതുർഗ്രഹി യോഗം പല ഗുണങ്ങളും നൽകുന്നു. ഈ യോഗം മൂലം നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും വിജയം ലഭിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാക്കും. കടം കൊടുത്ത പണം തിരികെ കിട്ടും. സമൂഹത്തിൽ ബഹുമാനം വർധിക്കും. 


വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് നാല് ഗ്രഹങ്ങളുടെ സംയോജനം നല്ല ഫലങ്ങൾ നൽകും. ജീവനക്കാർക്ക് ശമ്പള വർദ്ധനയും പ്രമോഷനും ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഭാഗ്യം പിന്തുണയ്ക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. പ്രണയജീവിതവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.


മകരം - ചതുർഗ്രഹിയോഗം മൂലം നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകും. വിദേശത്ത് പോകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും.


മീനം - മീനം രാശിക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഭാഗ്യം തുണയ്ക്കും. വ്യാപാരികൾക്ക് അപ്രതീക്ഷിത ലാഭം ലഭിക്കും. നിക്ഷേപങ്ങൾ പ്രയോജനകരമാണ്. കുടുംബത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.