ഹസ്തരേഖാശാസ്ത്രമനുസരിച്ച്, കൈപ്പത്തിയിലെ രേഖ ഒരാളുടെ ജോലിയെ പറ്റിയും പറയും അയാൾക്ക് ലഭിക്കുന്നത് സ്വകാര്യ ജോലിയാണോ അല്ലെങ്കിൽ സർക്കാർ ജോലിയാണോ എന്നും ഇത് വഴി കണ്ടെത്താൻ സാധിക്കും. അയാൾക്ക് ജീവിതത്തിൽ എന്ത് സ്ഥാനം ലഭിക്കുമെന്നും ലഭിക്കുമെന്നും അവന്റെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കുമെന്നും കൈയുടെ വരകൾ നോക്കിയാൽ ഉറപ്പിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വ്യക്തിയുടെ കൈപ്പത്തിയിലെ വിധി രേഖ രേഖ വ്യാഴ മണ്ഡലത്തിലേക്കാണ് (ചൂണ്ടു വിരലിന് താഴേയായുള്ള ഭാഗം)പോകുന്നതെങ്കിൽ, അത്തരമൊരു വ്യക്തിക്ക് സർക്കാർ ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കൈപ്പത്തിയിലെ ഭാഗ്യ രേഖ വ്യാഴ മണ്ഡലത്തിലേക്ക് പോയാലും അത്തരമൊരു വ്യക്തി വലിയ സർക്കാർ ഉദ്യോഗസ്ഥനാകും.


Also Read: ഈ രാശിയിലെ പെൺകുട്ടികൾ വളരെ മിടുക്കരും സുന്ദരികളുമായിരിക്കും!


ഒരു വ്യക്തിയുടെ ജാതകത്തിൽ ഗ്രഹണയോഗമോ ഗുരുചണ്ഡലയോഗമോ രൂപപ്പെടുന്നുണ്ടെങ്കിൽ, അത്തരക്കാർക്ക് സ്വകാര്യ ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.ഒരു വ്യക്തിയുടെ കൈപ്പത്തിയിലെ വിധി രേഖ തകർന്നാൽ, ഇത്തരക്കാർക്ക് സർക്കാർ ജോലികളിൽ തടസ്സങ്ങൾ നേരിടേണ്ടിവരും. അത്തരം ആളുകൾക്ക് സ്വകാര്യ ജോലിക്ക് ശക്തമായ സാധ്യതയുണ്ട്.


ഒരു വ്യക്തിയുടെ കൈപ്പത്തിയിൽ ഒരു ത്രികോണത്തിന്റെ ആകൃതി രൂപപ്പെടുന്നുണ്ടെങ്കിൽ, അത്തരമൊരു വ്യക്തിക്ക് സർക്കാർ ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കുന്നു.ഒരു വ്യക്തിയുടെ തള്ളവിരലിലാണ് ചക്രത്തിന്റെ അടയാളം രൂപപ്പെടുന്നതെങ്കിൽ, ഇത്തരക്കാർ എന്ത് ജോലി ചെയ്താലും അവർക്ക് ധാരാളം പണം ലഭിക്കും.


കൈയിൽ വ്യക്തമായ വിവാഹരേഖയുള്ളവരും ചന്ദ്രപർവതത്തിൽ നിന്നുള്ള രേഖയുമായി കൂട്ടിമുട്ടുന്നുവെങ്കിൽ ഇത്തരക്കാർ വിവാഹത്തിന്റെ കാര്യത്തിൽ വളരെ ഭാഗ്യവാന്മാരാണ്. ഇവർക്ക് സമ്പന്നരായ ജീവിത പങ്കാളിയെ ലഭിക്കും. വിവാഹം ചെയ്യുന്നിടത്തുനിന്നും ധാരാളം സ്വത്തുവകകൾ ലഭിക്കും ധാരാളം സമ്പത്തും സ്വത്തും ഉണ്ടാകും.


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


വിവാഹ രേഖ കനം കുറഞ്ഞതും നേർത്തതുമാണെങ്കിൽ ഇവർ തന്റെ പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കില്ല.  ഇവർക്ക് ഒന്നിൽ കൂടുതൽ പ്രണയബന്ധങ്ങളുണ്ടാകാം. വിവാഹത്തിനു ശേഷവും ഇവർക്ക് അവിഹിത ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.