ഏത് പുസ്തകം വായിക്കുമെന്ന കൺഫ്യൂഷനിലാണോ? എന്നാലിതാ രാശി പ്രകാരം വായിക്കാൻ പറ്റിയ ക്ലാസിക് പുസ്തകങ്ങൾ
ഓരോ രാശിക്കാരുടെയും പ്രത്യേകതകൾ അനുസരിച്ച് അവർക്ക് വായിക്കാൻ പറ്റിയ ചില ക്ലാസിക് പുസ്തകങ്ങളുടെ ലിസ്റ്റ്.
വായിക്കാൻ താൽപര്യമുള്ളവരാണോ നിങ്ങൾ? ഒഴിവു സമയങ്ങളിൽ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എല്ലാവരും അവരവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. നിങ്ങളുടെ രാശി പ്രകാരം നിങ്ങൾ ഏത് പുസ്തകം വായിക്കണം എന്ന് അറിയാമോ? എന്നലിതാ ഓരോ രാശിക്കാരുടെയും പ്രത്യേകതകൾ അനുസരിച്ച് അവർക്ക് വായിക്കാൻ പറ്റിയ ചില ക്ലാസിക് പുസ്തകങ്ങളുടെ ലിസ്റ്റ്.
മേടം (Aries): ഹാർപ്പർ ലീയുടെ 'ടു കിൽ എ മോക്കിംഗ്ബേർഡ്' ആണ് നിങ്ങൾക്ക് അനുയോജ്യമായ പുസ്തകം. നിങ്ങൾ ഉയർന്ന ഊർജ്ജസ്വലനായ ഒരു വ്യക്തിയാണ്. നിങ്ങൾ എപ്പോഴും പുതിയ എന്തെങ്കിലും അന്വേഷിച്ചുകൊണ്ടേയിരിക്കും. അന്യായമായ സമൂഹത്തെ മനസ്സിലാക്കാനും ചോദ്യം ചെയ്യാനും ശ്രമിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ക്ലാസിക് കഥയാണിത്.
ഇടവം (Taurus): ടോറസ് എപ്പോഴും വിജയം സ്വന്തമാക്കും. സാഹിത്യ കഥാപാത്രമായ ജെയ് ഗാറ്റ്സ്ബിയുടെ സവിശേഷതകൾ ഇവർക്കുമുണ്ടാകാം. അതിനാൽ, ടോറസ് എഫ്. സ്കോട്ട് ഫിറ്റ്‌സ്‌ജെറാൾഡിന്റെ 'ദി ഗ്രേറ്റ് ഗാറ്റ്‌സ്‌ബി' വായിക്കണം.
മിഥുനം (Gemini): മിഥുന രാശിക്കാർ എല്ലാം ചോദ്യം ചെയ്യാൻ ഇഷ്ടപ്പെടുന്നു. ലോകം, സമൂഹം, ആളുകൾ അങ്ങനെ എല്ലാം. അവർ ഹാർപ്പർ ലീയുടെ 'ടു കിൽ എ മോക്കിംഗ്ബേർഡ്' ആണ് വായിക്കേണ്ട പുസ്തകം.
കർക്കടകം (Cancer): ഈ രാശിക്കാർ വൈകാരികവും വളരെ സെൻസിറ്റീവുമാണ്. ഹൃദയത്തിൽ വളരെ റൊമാന്റിക് ആണ് ഇവർ. ജെയ്ൻ ഓസ്റ്റന്റെ 'പ്രൈഡ് ആൻഡ് പ്രിജുഡീസ്' ആണ് അവർക്ക് അനുയോജ്യമായ ക്ലാസിക് പുസ്തകം.
ചിങ്ങം (Leo): അവർ ധൈര്യശാലികളും സ്വാഭാവിക നേതാക്കളുമാണ്. ഒരു നാർസിസിസ്റ്റ് കഥാപാത്രത്തിന്റെ കഥയെ പറയുന്ന ഓസ്കാർ വൈൽഡിന്റെ 'ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ' അവർക്ക് അനുയോജ്യമായ ക്ലാസിക് ആണ്.
കന്നി (Virgo): ഈ രാശിക്കാർ അടിസ്ഥാനപരവും വിശകലനപരവുമാണ്. അതേസമയം അവർ നാടകത്തെയും ഇഷ്ടപ്പെടുന്നു. സാഹിത്യത്തിലെ ഏറ്റവും തീവ്രമായ കഥാപാത്രങ്ങളിൽ ഒന്നായ ജെ ഡി സാലിഞ്ചറിന്റെ 'ദി ക്യാച്ചർ ഇൻ ദ റൈ' നിങ്ങൾക്ക് വായിക്കാൻ പറ്റിയ ക്ലാസിക് പുസ്തകമാണ്.
തുലാം (Libra): തുലാം രാശിക്കാർ ജീവിതത്തിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്, അവർ സാമൂഹിക നീതിക്കുവേണ്ടിയും പരിശ്രമിക്കുന്നു. അതിനാൽ, ജോർജ്ജ് ഓർവെലിന്റെ 'ആനിമൽ ഫാം' അവർ വായിച്ചിരിക്കേണ്ട ക്ലാസിക് ആണ്.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർ ധീരരും ധാർഷ്ട്യമുള്ളവരുമാണ്. അവർക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾക്കായി പോരാടുന്നതിൽ നിന്ന് അവർ പിന്മാറില്ല. നഥാനിയേൽ ഹത്തോൺ എഴുതിയ 'ദി സ്കാർലറ്റ് ലെറ്റർ' എന്ന പുസിതകത്തിലെ കഥാപാത്രമായ ഹെസ്റ്റർ പ്രിൻ അവരെപ്പോലെ തന്നെയാണ്. അതിനാൽ ഇത് വൃശ്ചിക രാശിക്കാർക്ക് അനുയോജ്യമായ ക്ലാസിക് ആണ്.
ധനു (Sagittarius): ധനു രാശിക്കാർ ലോകം ചുറ്റി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നു. അതിനാൽ, അവർക്ക് മാർക്കോ പോളോയുടെയും റസ്റ്റിചെല്ലോ ഡാ പിസയുടെയും 'ദി ട്രാവൽസ് ഓഫ് മാർക്കോ പോളോ' എന്നതാണ് മികച്ച പുസ്തകം.
മകരം (Capricon): ചിന്താശീലമുള്ള, കരുതലുള്ള, ശാഠ്യമുള്ള, സ്വന്തം നിയമങ്ങൾ എഴുതുന്നവൻ-- ഇവ മകരം രാശിയുടെ ചില ഗുണങ്ങളാണ്. അതിനാൽ, വിർജീനിയ വൂൾഫിന്റെ 'മിസിസ് ഡല്ലോവേ' അവർ വായിക്കേണ്ട ക്ലാസിക് ആണ്.
കുംഭം (Aquarius): അക്വേറിയസ് കൗതുകമുള്ള ആളുകളാണ്. ലിയോ ടോൾസ്റ്റോയിയുടെ 'അന്ന കരെനീന' ആണ് ഇവർക്ക് പറ്റിയ ഒരു മികച്ച ക്ലാസിക്. അന്നയുടെ കഥയും അവളുടെ ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളും അവൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇതിലുള്ളത്.
മീനം (Pisces): മീനം രാശിക്കാർ സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നു. ജൂൾസ് വെർണിന്റെ 'എറൗണ്ട് ദ വേൾഡ് ഇൻ എയ്റ്റി ഡേയ്‌സ്' ആണ് ഈ രാശിക്കാർക്ക് അനുയോജ്യമായ പുസ്തകം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...