Chaitra Navaratri 2024: ഒക്ടോബർ 3 ആയ ഇന്ന് ഇന്ന് മുതൽ നവരാത്രി ആരംഭിച്ചിരിക്കുകയാണ്.  ഇനി ഒൻപത് ദിവസം ദേവീപ്രീതി നേടേണ്ട ദിവസമാണ്. നവരാത്രി കാലത്ത് പ്രാധാന്യം ദേവിക്ക് തന്നെയാണ്. മാതൃ സ്വരൂപത്തിലുള്ള ദേവിയെ ആരാധിക്കാനുള്ള ദിനങ്ങളാണ് വരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 


Also Read: നവരാത്രിയിൽ ശുക്ര കൃപയാൽ ഇരട്ട രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!


 


നവരാത്രിയിലെ ഒൻപത് ദിവസവും ദേവിക്ക് ഒൻപത് ഭാവങ്ങളാണ്.  അത് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡം, കുശ്മാണ്ഡം, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിന്ധിദാത്രി എന്നിവയാണ് ആ രൂപങ്ങൾ.   ഒൻപതു ദിവസത്തെ ഉപവാസം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. 


 


നവരാത്രിയിലെ മറ്റൊരു പ്രാധാന്യം എന്നുപറയുന്നത് ഒൻപതു ദിവസവും നമ്മൾ ധരിക്കുന്ന വാസ്ത്രത്തിന്റെ നിറമാണ്. ഈ നിറങ്ങൾ ദേവിയുടെ വിവിധ ഗുണങ്ങളെയും ശക്തികളുടേയും പ്രതീകമാണ്. നവരാത്രികാലത്ത് ഓരോ ദിനവും ധരിക്കേണ്ട ദേവിക്ക് പ്രിയപ്പെട്ട ആ നിറങ്ങൾ ഏതൊക്കെയെന്ന് അറിയാം...


 


Also Read: ആന്ധ്രയിൽ എല്ലാ ബ്രാൻഡ് മദ്യവും ഇന്നുമുതൽ 99 രൂപയ്ക്ക്!


 


മഞ്ഞ: നവരാത്രിയിലെ ഒന്നാമത്തെ ദിനം ധരിക്കേണ്ട വസ്ത്രത്തിന്റെ നിറമാണ് മഞ്ഞ.    ഇത് ശുഭാപ്തി വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പ്രതിനിധി നിറമാണ്. 


 


പച്ച: നവരാത്രിയുടെ രണ്ടാം ദിനം ധരിക്കേണ നിറമാണ് പച്ച. ഇത് പ്രകൃതിയുടെ നിറമാണ്. സമാധാനവും ശാന്തതയും നിർലനിർത്താൻ ഈ നിറം സഹായിക്കും. പുതിയ തുടക്കങ്ങളുടെയും സമൃദ്ധിയുടെയും പ്രതീക്ഷകൾ നൽകുന്ന നിറം.


 


ചാര നിറം:  നവരാത്രിയുടെ മൂന്നാം ദിനം ധരിക്കേണ്ട നിറമാണ് ചാര നിറം.  ഇത് പക്വതയെയും ജ്ഞാനത്തേയും സൂചിപ്പിക്കുന്ന നിറമാണ്.


 


Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!


 


ഓറഞ്ച്: നവരാത്രിയുടെ നാലാം നാൾ ധരിക്കേണ്ട നിറമാണ് ഓറഞ്ച്. ഈ നിറം ധരിക്കുമ്പോൾ നമുക്ക് സന്തോഷവും പോസിറ്റിവിറ്റിയും ലഭിക്കും.


 


വെള്ള നിറം:  നവരാത്രിയുടെ അഞ്ചാം നാല് ധരിക്കേണ്ട നിറമാണ് വെള്ള. ഇത് സമാധാനത്തിന്റെയും വിശുദ്ധിയുടെയും നിറമാണ്.  ആത്മീയ അഭിവൃദ്ധിക്കും ശാന്തതയ്ക്കും ഈ നിറം പ്രസിദ്ധമാണ്.


 


ചുവപ്പ്: നവരാത്രിയുടെ ആറാം നാൾ ധരിക്കേണ്ടത് ദേവിക്ക് പ്രയപ്പെട്ട ചുവപ്പ് നിറമാണ്.  ഈ ദിനം ചുവപ്പ് ധരിക്കുന്നത് ശക്തിയേയും ധൈര്യത്തെയും സൂചിപ്പിക്കുന്നു.  


 


Also Read: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപ


 


നീല: നവരാത്രിയുടെ ഏഴാം നാൾ ധരിക്കേണ്ട നിറം റോയൽ ബ്ലൂ അഥവാ നീലയാണ്.  ഇത് സമൃദ്ധി ചാരുത, ശാന്തത എന്നിവയുടെ പ്രതീകമാണ്. 


 


പിങ്ക്: നവരാത്രിയുടെ എട്ടാം നാൽ ധരിക്കേണ്ട നിറമാണ് പിങ്ക്.  ഇത് സ്നേഹം വാത്സല്യം ഐക്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന നിറമാണ്. ഈ നിറം പൊതുവെ സതോഷം നൽകുകയും ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.


 


പർപ്പിൾ:  നവരാത്രിയുടെ ഒൻപതാം നാൾ ധരിക്കേണ്ടത് ആഡംബരത്തെയും മഹത്വത്തെയും പ്രതിനിധീകരിക്കുന്ന പർപ്പിൾ നിറമാണ്. 


 


ഈ വർഷത്തെ നവരാത്രിയിൽ ഈ നിറങ്ങൾ നിങ്ങൾ ധരിക്കാൻ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി, ഐശ്വര്യം, ദേവിയുടെ അനുഗ്രഹം എന്നിവ നൽകും. 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.