October 2023: ഈ രാശിക്കാർ ഒക്ടോബറിൽ ധനികരാകും, ലക്ഷ്മീദേവിയുടെ കൃപയാൽ വരുന്ന 22 ദിവസം അടിപൊളിയായിരിക്കും!
October Month Rashifal 2023: ഒക്ടോബർ മാസം 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ലഭിക്കും വൻ ധനേട്ടം ഒപ്പം ധാരാളം സമ്പത്തും ഐശ്വര്യവും ലഭിക്കും.
Monthly Rashifal October 2023: ജ്യോതിഷ പ്രകാരം 12 രാശിക്കാർക്കും ഒക്ടോബർ മാസം വളരെ പ്രത്യേകതയുള്ളതാണ്. ഈ മാസം ഗ്രഹ-നക്ഷത്രങ്ങളുടെ സ്ഥിതി കാരണം ഈ 4 രാശിക്കാർക്ക് അപ്രതീക്ഷിത ധനേട്ടം ലഭിക്കും. ഒക്ടോബറിലെ വരുന്ന 22 ദിവസങ്ങളിൽ ഇവർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. സ്ഥാനമാനങ്ങളും ബഹുമാനവും ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Also Read: Chaturgrahi Yoga: ചതുർഗ്രഹി യോഗത്താൽ ഈ 3 രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക അഭിവൃദ്ധി!
മേടം (Aries): ഈ രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ധനലാഭം ഉണ്ടാകും. ചെലവുകൾ നിയന്ത്രിക്കുന്നതിൽ വിജയിച്ചാൽ നിങ്ങൾക്ക് വലിയ സമ്പാദ്യം ഉണ്ടാക്കാം. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ഇഷ്ടമുള്ള ജോലി ലഭിക്കും. ബിസിനസ് നന്നായി നടക്കും. വൻപുരോഗതി കൈവരിക്കും. പ്രണയവും ദാമ്പത്യവും നല്ലതായിരിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഒക്ടോബർ മാസം വളരെ അനുകൂലമാണ്. ഇവർക്ക് ജോലി മാറാൻ അവസരമുണ്ടാകും, പ്രണയ ജീവിതം നല്ലതായിരിക്കും. പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. പുതിയ ബിസിനസ് തുടങ്ങാൻ യോഗം. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.
Also Read: Viral Video: കുഞ്ഞുങ്ങളെ തൊട്ടാൽ വിവരമറിയും..! പൂച്ചയുടേയും പെരുമ്പാമ്പിന്റെയും മുട്ടനടി വൈറലാകുന്നു
വൃശ്ചികം (Scorpio): ഒക്ടോബർ മാസം വൃശ്ചിക രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് ഊർജ്ജവും ഉത്സാഹവും വർദ്ധിക്കും. ജീവിതത്തിൽ വെല്ലുവിളികൾ നേരിടുകയും അവയെ അതിജീവിക്കുകയും ചെയ്യും. ആരോഗ്യം മെച്ചപ്പെടും. തീർത്ഥാടനത്തിന് പോകാണ് യോഗം. ജോലി മാറാം, ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. സ്ഥലവും വീടും വാങ്ങാന്‍ യോഗം. പുതിയ കാർ വാങ്ങും.
ധനു (Sagittarius): ധനു രാശിക്കാർക്ക് ഒക്ടോബർ മാസത്തിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ മാസം ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ലഭിച്ചേക്കാം. പണം സമ്പാദിക്കാനുള്ള മികച്ച അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക പുരോഗതിയിലും ആത്മീയ ദിശയിലും മുന്നേറും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.