Venus Transit: ശുക്രസംക്രമണം: വരുന്ന 27 ദിവസം ഈ 3 രാശിക്കാർക്ക് വൻ ഭാഗ്യോദയം!
Shukra Gochar 2023: ജാതകത്തിൽ ശുക്രൻ ഉച്ച സ്ഥാനത്തോ അല്ലെങ്കിൽ ശക്തമോ ആയവർക്ക് ജീവിതത്തിൽ ഒരു തരത്തിലുമുള്ള കുറവുകളും ഉണ്ടാകാറില്ല. വരുന്ന നവംബറിൽ ശുക്രൻ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക എന്ന് നോക്കാം.
Transit of Venus: ജ്യോതിഷത്തിൽ ശുക്രനെ ധനവും ആഡംബര ജീവിതവും നൽകുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ആരുടെ ജാതകത്തിൽ ഈ ഗ്രഹങ്ങൾ ശക്തിയോടെ നിൽക്കുന്നുവോ ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്. ഗ്രഹ സംക്രമത്തിന്റെ കാര്യത്തിൽ നവംബർ മാസം വളരെ പ്രാധാന്യമുള്ളതാണ്. 2023 നവംബർ 3 ന് പുലർച്ചെ 4:58 ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിൽ പ്രവേശിക്കും. നവംബർ 29 വരെ ഇവിടെ തുടരും. ഇത് 3 രാശിക്കാർക്ക് ശുഭഫലം നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
കർക്കിടകം (Cancer): ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കുന്നതോടെ കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. കരിയറിൽ പുരോഗതിക്കുള്ള വഴികൾ തുറക്കും. മുടങ്ങിക്കിടന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും. വരുമാനത്തിന് പുതിയ അവസരങ്ങൾ ഉണ്ടാകും, പണം ലാഭിക്കാനും കഴിയും.
കന്നി (Virgo): ശുക്രന്റെ രാശിയിലെ മാറ്റം കന്നി രാശിക്കാർക്ക് വൻ ഭാഗ്യം നൽകും. ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങളുടെ ജോലി നിങ്ങളുടെ ഐഡന്റിറ്റിയായി മാറും. സ്ഥാന കയറ്റത്തിനുള്ള സാധ്യത ഉയരും. കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങൾക്ക് ബിസിനസ്സിൽ ലാഭം ലഭിക്കും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ശുക്രസംക്രമണം അനുകൂല ഫലങ്ങൾ നൽകും. ഈ കാലയളവിൽ കരിയറിൽ മാറ്റങ്ങൾ ഉണ്ടാകും. ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. ഒരു യാത്ര പോകാൻ സാധ്യത അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.