Horoscope February 01, 2022: ഇന്ന് എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് അറിയുക നിങ്ങളുടെ രാശിഫലം
Rashifal February 01, 2022: ഇന്ന് (Horoscope February 01, 2022) മകരം (Capricorn) രാശിക്കാർ ഇന്ന് സജീവമായിരിക്കും. മറുവശത്ത് മീനം (Pisces) രാശിക്കാരുടെ കുടുംബജീവിതം സന്തോഷപ്രദമായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാർക്ക് നല്ല ആരോഗ്യം ഉണ്ടാകും.
Horoscope February 01, 2022: ഇന്ന് നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ചൊവ്വാഴ്ച ചിങ്ങം (Leo) രാശിക്കാർക്ക് ജോലിയിൽ ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. തുലാം (Libra) രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങൾ ലഭിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...
മേടം (Aries): ഇന്ന് ശുഭ ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങൾക്ക് ഒരു പോസിറ്റീവ് ചിന്താഗതി ഉണ്ടായിരിക്കും. ആളുകളെ ആകർഷിക്കാൻ നിങ്ങളുടെ ആശയവിനിമയ കഴിവുകൾ ഉപയോഗിക്കും. നിങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തുകയാണെങ്കിൽ വിപുലീകരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നല്ല സമയമാണിത്.
ഇടവം (Taurus): ഇന്ന് വളരെ നല്ല ദിവസമാണ്. പരീക്ഷയിലൂടെയോ മത്സരത്തിലൂടെയോ ജോലി അന്വേഷിക്കുന്നവരും സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരും തുടർച്ചയായി പരിശ്രമിക്കണം. വരും കാലങ്ങളിൽ വിജയം നിങ്ങളോടൊപ്പമുണ്ടാകും. ബിസിനസ്സ് വിപുലീകരണ പദ്ധതി സാധ്യമാണ്
Also Read: Google Search: ഗൂഗിളിൽ ആളുകൾ ബജറ്റിനെക്കുറിച്ച് ഏറ്റവും കൂടുതൽ തിരയുന്നത് എന്താണ്? നോക്കാം
മിഥുനം (Gemini): ഇന്ന് ഈ രാശിക്കാർക്കും ഒരു ശുഭദിനമായിരിക്കും. ചില പ്രധാന നേട്ടങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. സംരംഭകർക്കും ബിസിനസുകാർക്കും ഒരു പുതിയ അസോസിയേഷനിലേക്കോ പങ്കാളിത്തത്തിലേക്കോ പ്രവേശിക്കാം. കോടതി വ്യവഹാരങ്ങളിൽ വിജയം നേടാൻ കഴിയും. തൊഴിൽപരമായി നിങ്ങൾക്ക് ജനപ്രീതിയും അംഗീകാരവും ലഭിക്കും. ഇതോടൊപ്പം വ്യക്തിബന്ധങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കർക്കടകം (Cancer): ഇന്ന് നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ഒടുവിൽ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ദൈനംദിന പ്രവർത്തനങ്ങളിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും നല്ല ഇടപെടലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും.
ചിങ്ങം (Leo): ഇന്ന് നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിയിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകാം. നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ മറഞ്ഞിരിക്കുന്ന ശത്രുക്കളെ സൂക്ഷിക്കുക. നിങ്ങളുടെ അടുത്തുള്ള ഒരാൾക്ക് നിങ്ങളെ വൈകാരികമായി വേദനിപ്പിക്കാൻ കഴിയും. ഇതുകൂടാതെ, ഒരു സുഹൃത്തിൽ നിന്നുള്ള ഉപദേശം നിങ്ങൾക്ക് ഉപയോഗപ്രദമാകും.
Also Read: ഫെബ്രുവരിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം ഉദിക്കും, ഗ്രഹമാറ്റം നേട്ടങ്ങൾ നൽകും
കന്നി (Virgo): ഈ ചൊവ്വാഴ്ച ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് നിങ്ങൾ പരിഹാരം കണ്ടെത്തും. നിങ്ങൾ ഒരു പുതിയ സംരംഭത്തിലേക്ക് പ്രവേശിക്കുമെന്ന ശക്തമായ സൂചനകളുണ്ട്. കൂടാതെ വിദേശ ബന്ധങ്ങളിൽ നിന്ന് നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും കൂടാതെ ഒരു പുതിയ അസോസിയേഷനോ പങ്കാളിത്തമോ സാധ്യമാണ്.
തുലാം (Libra): ചൊവ്വാഴ്ച നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങൾ ലഭിക്കും. ചില പുതിയ പരിചയക്കാരാൽ വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധക്കുക. ഇതുകൂടാതെ നിങ്ങളുടെ കുടുംബജീവിതം പിരിമുറുക്കം നിറഞ്ഞതായിരിക്കാം. പക്ഷേ നിങ്ങൾ സാഹചര്യത്തെ തന്ത്രപരമായി കൈകാര്യം ചെയ്യണം.
വൃശ്ചികം (Scorpio): ഈ ചൊവ്വാഴ്ച ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിക്കുകയും മുടങ്ങിക്കിടക്കുന്ന ജോലികൾ നീങ്ങുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ ചിട്ടയായ ജോലി ചെയ്യുന്നത് നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യക്തിബന്ധം സൗഹാർദ്ദപരമായിരിക്കും. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.
ധനു (Sagittarius): നിങ്ങളുടെ സമ്പത്തിന്റെ വളർച്ചയും ബിസിനസ്സ് പദവിയിൽ ഉയർച്ചയും സാധ്യമാണ്. നിങ്ങൾ എല്ലാത്തരം ഭൗതിക സുഖങ്ങളും ആസ്വദിക്കും. പുതിയ ഏറ്റെടുക്കലുകളും സംഭവിക്കാം. നിങ്ങളുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. കുടുംബാംഗങ്ങളുമായി വാക്കുതർക്കത്തിലും ഏർപ്പെടാം.
Also Read: Mercury Planet: ഈ 2 രാശിക്കാർക്ക് ലഭിക്കും ബുധന്റെ പ്രത്യേക കൃപ!
മകരം (Capricorn): ഈ ചൊവ്വാഴ്ച നിങ്ങളിൽ ചിലർക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഏത് സുപ്രധാന തീരുമാനവും ആലോചിച്ച ശേഷം മാത്രമേ എടുക്കാവൂ. നിങ്ങൾ സാമൂഹികമായി സജീവമായിരിക്കും കൂടാതെ ചില പ്രധാന കോൺടാക്റ്റുകളും സ്ഥാപിക്കപ്പെട്ടേക്കാം. പ്രിയപ്പെട്ട ഒരാളുടെ ആരോഗ്യം നിങ്ങൾക്ക് ആശങ്കയുണ്ടാക്കും.
കുംഭം (Aquarius): ചൊവ്വാഴ്ച നിങ്ങൾക്ക് ചില ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും. നിങ്ങൾ ഒരുപാട് നേടാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ കഷ്ടപ്പെടും. ഈ ചൊവ്വാഴ്ച യാത്രകൾ ഉണ്ടാകാം. അത് ആസ്വാദ്യകരവും സന്തോഷവും നൽകും. കൂടാതെ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക.
മീനം (Pisces): ഈ ചൊവ്വാഴ്ച നിങ്ങൾ മതപരമായ വീക്ഷണം പുലർത്തുകയും ചില പുണ്യകർമ്മങ്ങൾ ചെയ്യുകയും ചെയ്യും. അതിനാൽ നിങ്ങളുടെ സാമൂഹിക ജനപ്രീതി വർദ്ധിക്കും. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. നിങ്ങൾ മാനസികമായി ശാന്തരായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണമായ സഹകരണവും പിന്തുണയും ലഭിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...