Rashifal/Horoscope February 18, 2022: ഇന്ന് (Horoscope February 18, 2022) നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ഇന്ന് ചിങ്ങം (Leo) രാശിക്കാർക്ക് കുടുംബാംഗങ്ങളിൽ നിന്ന് സന്തോഷവും പിന്തുണയും ലഭിക്കും. തുലാം (Libra) രാശിക്കാർക്ക് വളരെക്കാലത്തിന് ശേഷം തനിക്ക് വേണ്ടപ്പെട്ടയാളെ കാണാനുള്ള അവസരം ലഭിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ 4 രാശികളിലുള്ള ആളുകൾ ജനിക്കുമ്പോഴേ ഭാഗ്യവാന്മാർ!


മേടം (Aries): ഇന്ന് നിങ്ങൾക്ക് നല്ല കുടുംബ സന്തോഷം ലഭിക്കും. ഒരു പ്രത്യേക വ്യക്തിയുമായുള്ള നിങ്ങളുടെ കൂടിക്കാഴ്ച അവിസ്മരണീയമായിരിക്കും. ജോലിക്ക് നല്ല ദിവസം. മനസ്സിൽ പുതിയ ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. പ്രണയകാര്യങ്ങളിൽ വിജയം കൈവരിക്കും. ഒപ്പം ജോലിയിൽ വിജയം കൈവരിക്കാൻ നിങ്ങളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന നിങ്ങളുടെ നല്ല ആളുകളുമായി കോൺടാക്റ്റുകൾ സ്ഥാപിക്കപ്പെടും.


ഇടവം (Taurus): ഇന്ന് നിങ്ങൾക്ക് അനുകൂല ദിനം. ജോലിയിൽ വിജയിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങൾ പ്രശംസയ്ക്ക് യോഗ്യരാകും. നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലാകും. ചിന്തകൾ ആസൂത്രണം ചെയ്യും അതിനാൽ ജോലിയിൽ വിജയം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും.


മിഥുനം (Gemini): ഇന്ന് നിങ്ങൾ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കും. അതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആഗ്രഹപ്രകാരം ജോലികൾ പൂർത്തിയാക്കും. കുടുംബ സന്തോഷം നല്ലതായിരിക്കും. 


Also Read: Rahu Gochar 2022: രാഹുമാറ്റം ഈ 4 രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടം


കർക്കടകം (Cancer): ഇന്ന് വിദ്യാഭാസത്തിന് നല്ല ദിവസമാണ്. കഠിനാധ്വാനത്തിനനുസരിച്ച് വിജയം കൈവരിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള പദ്ധതിയും വിജയിക്കും. ദിവസത്തിന്റെ തുടക്കം നിങ്ങൾക്ക് മികച്ചതായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏത് ജോലിയിലും നിങ്ങൾ വിജയിക്കും.


ചിങ്ങം (Leo): ഇന്ന് നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കും. നിങ്ങളുടെ അറിവുകൾ വർദ്ധിക്കുകയും ചിന്തകളിൽ ഉറച്ചുനിൽക്കുകയും ചെയ്യും. സംഭാഷണ വൈദഗ്ധ്യവും ചടുലതയും ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ ജോലികൾ നിറവേറ്റും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സന്തോഷവും പിന്തുണയും ലഭിക്കും.


കന്നി (Virgo): ഇന്ന് ഈ രാശിയിലുള്ള ബിസിനസ് ക്ലാസിന് നല്ല ഫലങ്ങൾ ലഭിക്കും. അത് അവർക്ക് ധനലാഭമുണ്ടാക്കും. തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകും. നിങ്ങൾക്ക് ഇന്ന് അശ്രദ്ധ കൂടും. കുട്ടികളുടെ സഹായം സന്തോഷം വർദ്ധിപ്പിക്കും. ദൈവത്തെ ധ്യാനിക്കുന്നത് മനസമാധാനം നൽകും.


Also Read: Surya Gochar 2022: സൂര്യൻ കുംഭ രാശിയിൽ: ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിച്ചു!


തുലാം (Libra): ശുഭകാര്യങ്ങൾക്ക് ഇന്ന് നിങ്ങൾക്ക് അനുകൂലമായിരിക്കും. മനസ്സ് സന്തോഷിക്കും. ഏറെ നാളുകൾക്ക് ശേഷം ഒരാളെ പരിചയപ്പെടാൻ അവസരം ലഭിക്കും. പുതിയ ജോലി തുടങ്ങുന്നത് ഗുണം ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നിങ്ങൾക്ക് ഒരു നല്ല യാത്ര ഉണ്ടാകും. അത് പരസ്പരം നല്ല സമയം ചെലവഴിക്കാൻ ഇടയാക്കും.


വൃശ്ചികം (Scorpio): ഇന്ന് ഈ രാശിക്കാർക്ക് ഉത്സാഹം നിറഞ്ഞതായിരിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളെ പ്രശംസിക്കും. നിങ്ങൾ പ്രശംസനീയമായ ജോലി ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ മധുരമുണ്ടാകും. കുടുംബവുമായോ പ്രിയപ്പെട്ടവരുമായോ നിങ്ങൾക്ക് നല്ല സമയം ലഭിക്കും.


ധനു (Sagittarius): ഈ വെള്ളിയാഴ്ച നിങ്ങളുടെ ദിവസം നല്ലതായിരിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവും ഉണ്ടാകും. കടം കൊടുത്ത പണം തിരികെ കിട്ടും. നിങ്ങളുടെ മിടുക്ക് തെളിയിക്കുന്ന ജോലിയിൽ നിങ്ങൾ വിജയിക്കും. ജോലി ചെയ്യുന്നവർക്ക് സീനിയർമാരുടെ പ്രശംസ ലഭിക്കും.


Also Read: Surya Rashi Parivartan: ഈ 4 രാശിക്കാരുടെ ഭാഗ്യം അടുത്ത ഒരു മാസത്തേക്ക് 'സൂര്യനെ' പോലെ തിളങ്ങും!


മകരം (Capricorn): ഈ രാശിക്കാർക്കും ഇന്ന് നല്ല ദിനം. ബിസിനസിൽ ലാഭം ഉണ്ടാകും. തൊഴിൽ സാഹചര്യങ്ങളും മികച്ചതായി തുടരും. നിങ്ങൾ ആഗ്രഹിക്കുന്ന അതേ ഫലങ്ങൾ ഇന്ന് ലഭിക്കും. നിങ്ങളുടെ മാനസിക അലസത അവസാനിക്കും എല്ലാ ഭാഗത്തുനിന്നും നല്ല വാർത്തകൾ ലഭിക്കും.


കുംഭം (Aquarius): ഇന്ന് നിങ്ങളുടെ ദിവസം ശുഭകരമായിരിക്കും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷമായിരിക്കും. നിങ്ങൾ നല്ല പണം സമ്പാദിക്കും. കുടുംബത്തിന്റെ ആവശ്യങ്ങൾ നിങ്ങൾ പൂർണ്ണമായും പരിപാലിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിങ്ങൾക്ക് പുറത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.  അവരിൽ നിന്ന് നല്ല പിന്തുണയും ലഭിക്കും. ആരോഗ്യം നല്ലതായിരിക്കും.


മീനം (Pisces): ഇന്നത്തെ ദിനം വളരെ പ്രത്യേകതയുള്ളതാക്കാൻ നിങ്ങൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ഒരു പുതിയ ജോലി ലഭിച്ചേക്കാം. ബിസിനസ്സിൽ വളർച്ചയ്ക്കും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം പൊതുവെ മികച്ചതായിരിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.