Horoscope 09 August 2021: തിങ്കളാഴ്ച 10 രാശിക്കാർക്ക് സന്തോഷത്തിന്റെ ദിനം, കന്നി തുലാം രാശിക്കാർ ജാഗ്രത പാലിക്കുക
Horoscope 09 August 2021: മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...
Horoscope 09 August 2021: ഇന്ന് 10 രാശിക്കാർക്ക് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ഈ ദിവസം അവരുടെ പുരോഗതിയുടെ വാതിലുകൾ തുറക്കപ്പെടും, ബിസിനസ്സിലും തൊഴിലിലും വലിയ ലാഭം ഉണ്ടാകും. എങ്കിലും കന്നി, തുലാം രാശിക്കാർ ചില ജോലികളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെയെന്നു നോക്കാം...
മേടം (Aries): തിങ്കളാഴ്ച ദിവസം മുഴുവൻ നിങ്ങൾക്ക് ഉന്മേഷം ലഭിക്കും. ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. കുടുംബ തർക്കങ്ങൾ അവസാനിക്കും. ശുഭവാർത്തയോടെ ദിവസം ആരംഭിക്കും. നിങ്ങൾക്ക് പണം ലാഭിക്കാനും കഴിയും.
ഇടവം (Taurus): നിങ്ങളുടെ ദിവസം നന്നായി ആരംഭിക്കും. ജോലിയിലെയോ കുടുംബത്തിലേയോ സന്തോഷം ആകട്ടെ ഇന്ന് നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. വിദ്യാഭ്യാസം ലഭിക്കുന്നതിന് തിങ്കളാഴ്ച നല്ല ദിവസമാണ് കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങൾക്ക് വിജയം ലഭിക്കും. ജോലിസ്ഥലത്ത് നല്ല അവസ്ഥ നിലനിൽക്കും.
Also Read: Sunset സമയത്ത് അബദ്ധത്തിൽ പോലും ഈ ജോലി ചെയ്യരുത്, അങ്ങനെ ചെയ്താൽ..
മിഥുനം (Gemini): നിങ്ങളുടെ മനസ്സ് സന്തോഷിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. യാത്രകളും മറ്റും ആസ്വദിക്കും. ബിസിനസിൽ നല്ല ലാഭം ഉണ്ടാകും. നിങ്ങൾ നല്ല ആളുകളുമായി സമ്പർക്കം സ്ഥാപിക്കും, അവർ ജോലിയിൽ വിജയം നേടാൻ സഹായിക്കുകയും നയിക്കുകയും ചെയ്യും.
കർക്കടകം (Cancer): ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്. ആചാരപരമായ കാര്യങ്ങളിൽ പങ്കെടുക്കും. നിങ്ങളുടെ സംസാരം മധുരമായിരിക്കും അതിനാൽ നിങ്ങൾ മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങളുടെ ബുദ്ധിയും സമർത്ഥ്യവും ഉപയോഗിച്ച് നിങ്ങളുടെ ജോലി വിജയകരമാക്കും. തൊഴിൽ മേഖലയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കും.
ചിങ്ങം (Leo): തിങ്കളാഴ്ച നിങ്ങൾക്ക് അവിസ്മരണീയമായ ദിവസമായിരിക്കും. മധുരമുള്ള സംഭാഷണത്തിന്റെ സഹായത്തോടെയും നിങ്ങളുടെ മിടുക്ക് ഉപയോഗിച്ചും നിങ്ങൾ ജോലിയിൽ വിജയം കൈവരിക്കും. ജോലിക്ക് ദിവസം മികച്ചതായിരിക്കും. ലാഭകരമായ ഫലങ്ങളുടെ പ്രാധാന്യം ജോലിയിൽ നിലനിൽക്കും.
Also Read: Sawan Month ൽ വ്രതം എടുക്കുകയോ എടുക്കാതിരിക്കുകയോ, പക്ഷെ ഇവ കഴിക്കരുത്, ആരോഗ്യത്തിന് ഹാനികരം
കന്നി (Virgo): തിങ്കളാഴ്ച നിങ്ങൾക്ക് നല്ല ദിവസമല്ല. സംഘർഷം നിറഞ്ഞ സാഹചര്യം അഭിമുഖീകരിക്കേണ്ടി വരും. അത്തരമൊരു സമയത്ത് നിങ്ങൾക്ക് തീർച്ചയായും കുടുംബത്തിന്റെ പിന്തുണ ലഭിക്കും, അതിനാൽ ധൈര്യം നഷ്ടപ്പെടുത്താതെ വരാനിരിക്കുന്ന ബുദ്ധിമുട്ടുള്ള സാഹചര്യത്തെ ധൈര്യമായി നേരിടുക. നല്ല ജോലിയിലേക്ക് നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
തുലാം (Libra): കുടുംബജീവിതം ഉയർച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനവും മനസ്സിലാക്കക്കാനുള്ള കഴിവും ജീവിതം സന്തോഷകരമാക്കാൻ സഹായിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. തിങ്കളാഴ്ച ജോലിയിൽ നല്ല വിജയം നൽകും.
വൃശ്ചികം (Scorpio): ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്. ജോലിയിലെ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. നന്നായി സംസാരിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട് അത് നിങ്ങളെ ഏത് മേഖലയിലും വിജയത്തിന്റെ കൊടുമുടിയിലെത്തിക്കാൻ സഹായകമാകും. ദിവസം ആത്മവിശ്വാസത്തോടെ ആരംഭിക്കും.
Also Read: Monday Remedies: തിങ്കളാഴ്ച ഓർമ്മിക്കാതെ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്
ധനു (Sagittarius): ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ആശയങ്ങൾ മനസ്സിൽ വരാം അല്ലെങ്കിൽ അതിന് ഒരു യഥാർത്ഥ രൂപം നൽകാം. ഭാഗ്യം നിങ്ങൾക്ക് അനുകൂലമാകും. നിങ്ങൾ വളരെ സന്തോഷവാനായിരിക്കും. നിങ്ങളുടെ അവബോധജന്യമായ അറിവ് വർദ്ധിക്കുകയും നിങ്ങളുടെ ചിന്തകൾ ദൃശ്യമാകുകയും ചെയ്യും.
മകരം (Capricorn): തിങ്കളാഴ്ച, ജോലിസ്ഥലത്ത് വരുന്ന കുഴപ്പങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും വിജയിക്കും. വിദ്യാഭ്യാസ, മത്സര മേഖലകളിൽ നിങ്ങൾക്ക് വിജയം ലഭിക്കും. സാധ്യമായ എല്ലാ പിന്തുണയും കുടുംബാംഗങ്ങളിൽ നിന്ന് ലഭ്യമാകും. തൊഴിൽ മേഖലയിൽ നിങ്ങളുടെ എതിരാളികളെക്കാൾ നിങ്ങൾ മുന്നിലായിരിക്കും.
കുംഭം (Aquarius): നിങ്ങൾ ഉത്സാഹം നിറഞ്ഞതായി കാണപ്പെടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്. ജോലിയിൽ ഉത്സാഹം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരരംഗത്ത് വിജയം ലഭിക്കും. നിങ്ങളുടെ സുഹൃത്തിനെയോ പരിചയക്കാരെയോ നിങ്ങൾ കാണും. അതിനാൽ നിങ്ങളുടെ മുഖത്ത് സന്തോഷം പ്രതിഫലിക്കും.
Also Read: മാനസിക സമ്മർദ്ദം അകറ്റാൻ ഈ മന്ത്രം ചൊല്ലുന്നത് ഉത്തമം
മീനം (Pisces): തിങ്കളാഴ്ച ചടുലത നിറഞ്ഞതായിരിക്കും. ജോലിയിലെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് തീർച്ചയായും ലഭിക്കും. ഏതെങ്കിലും വിവാഹ ചടങ്ങിലോ ആചാരപരമായ ചടങ്ങുകളിലോ പങ്കെടുക്കും. സന്തോഷം മനസ്സിൽ നിലനിൽക്കും. നിങ്ങൾ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിച്ചാൽ നിങ്ങൾക്ക് അതിൽ വിജയം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.