ഓരോദിവസവും ആരംഭിക്കും മുൻപ് ചെയ്യുന്ന കാര്യങ്ങൾ അന്നത്തേ ദിവസം തന്നെ മാറ്റി മറിക്കാൻ (ശുഭമായോ അല്ലാതെയോ) പോവുന്ന ആത്രയും കാര്യങ്ങളായിരിക്കും. ഇവിടെയാണ് ചാണക്യനീതിയുടെ പ്രധാന്യം. അത്തരത്തിൽ ഓരോദിവസവും എങ്ങിനെ ആരംഭിക്കണമെന്ന് ചാണക്യ നീതി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ജീവിതത്തിൽ സമയത്തിന്റെ പ്രാധാന്യം, വില എന്നിവ മനസ്സിലാക്കിയാവണം  എല്ലാം ചെയ്യേണ്ടതെന്നും ചാണക്യ നീതി ഓർമപ്പെടുത്തുന്നു. എന്നാൽ ഇത് അറിയാത്ത ആളുകൾ പലരും അവരുടേതായി ചെയ്യുന്നതെല്ലാം ദോഷമായി ഭവിക്കുന്നതുമാണ് മറ്റൊരു കാര്യം.


നേരത്തെ എഴുന്നേൽക്കാം


ദീർഘനേരം ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ചാണക്യ നിതി പറയുന്നത്. സൂര്യൻ ഉദിക്കുന്നതിന് മുമ്പ് കിടക്കയിൽ നിന്ന് എഴുന്നേൽക്കണം. എങ്കിൽ മാത്രമെ അന്നത്തെ ദിവസത്തെ ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയൂ. അതിരാവിലെ എഴുന്നേറ്റാൽ ജോലിയിൽ മടി ഉണ്ടാവില്ല. ചാണക്യ നീതി പ്രകാരം നേരത്തെ ഉറങ്ങുന്നതും നേരത്തെ ഏഴുന്നേൽക്കുന്നതും ഏറ്റവും നല്ല ശീലങ്ങളിൽ ഒന്നാണ്.


പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക


ഒരു വ്യക്തി തന്റെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും ഗൗരവമുള്ളവരായിരിക്കണമെന്ന് ചാണക്യ നിതി പറയുന്നു. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നവർ രോഗങ്ങളുടെ പിടിയിലാവും. ഇത്തരത്തിൽ രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കണമെങ്കിൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കണം. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തെ മികച്ചതാക്കുകയും രോഗങ്ങളെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്നു. 


Also Read: Venus Transit April 2022: ശുക്രന്റെയും വ്യാഴത്തിന്റേയും കൃപ: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!


സംസാരമാധുര്യം


ശ്രുതിമധുരമായി സംസാരിക്കുന്ന ഒരു വ്യക്തിക്ക് ഉടൻ വിജയം ലഭിക്കുമെന്ന് ചാണക്യ നിതി പറയുന്നു. മധുരമായ ശബ്ദം എല്ലാവർക്കും പ്രിയപ്പെട്ടതാണ്.  നന്നായി സംസാരിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് ഏറ്റവും വലിയ ജോലി പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും.


Also Read: Budh Gochar: ബുധന്റെ സംക്രമണം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ!


വിനയം കൈവിടരുത്


എളിമയുള്ള ഒരാൾക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കും. വിനയം ജീവിതത്തിൽ പിന്തുടരുന്നത് എപ്പോഴും നല്ലതാണ്.  ഇതോടൊപ്പം ജീവിതത്തിൽ അച്ചടക്കവും പിന്തുടരുക. ആരുടെ ജീവിതം അച്ചടക്കമുള്ളതാണോ അവർക്ക് വിജയം ഉണ്ടാവും. എത്ര ദുർഘടമായ ലക്ഷ്യങ്ങൾ പോലും അവർ എളുപ്പത്തിൽ നേടുന്നു.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ