Jupiter Transit Effects On Zodiac Signs: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങൾ  സഞ്ചരിക്കുന്നതാണ് ഗ്രഹ സംക്രമണം. ഈ സംക്രമങ്ങൾ നമ്മുടെ ജീവിതത്തെ വ്യത്യസ്ത രീതികളിൽ ബാധിക്കും. ഈ വർഷം മാർച്ച് 31 ന് വ്യാഴം മീനരാശിയിൽ അസ്തമിക്കുകയും ഏപ്രിൽ 22 ന് മേടരാശിയിൽ പ്രവേശിക്കുകയും ചെയ്യും. മീനരാശിയിൽ അസ്തമിച്ച ശേഷം വ്യാഴം ഒരു മാസത്തേക്ക് ഏറെ അവസ്ഥയിൽ തുടരും ശേഷം മേട മാസത്തിലേക്ക് നീങ്ങിയ ശേഷം ഏപ്രിൽ 30-ന് ഉദിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Gochar 2023: വരുന്ന 20 ദിവസം ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും


ജ്യോതിഷത്തിന്റെ കാഴ്ചപ്പാടിൽ വ്യാഴത്തിന്റെ അസ്തമയം ശുഭകരമായി കണക്കാക്കില്ല. വ്യാഴത്തിന്റെ അസ്തമയത്തോടെ, എല്ലാത്തരം മംഗള കർമ്മങ്ങളും അവസാനിക്കുകയും പല രാശികളിലും ഇത് പ്രത്യേക സ്വാധീനം ചെലുത്തുകയും ചെയ്യും. വ്യാഴത്തിന്റെ അസ്തമയം മൂലം ഈ രാശിക്കാരുടെ കുടുംബജീവിതത്തിലും ആരോഗ്യത്തിലും സാമ്പത്തിക സ്ഥിതിയിലും പല ഉയർച്ച താഴ്ചകളും ഉണ്ടാകും.  ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നതെന്ന് നോക്കാം...


മിഥുനം (Gemini):  വ്യാഴം മീനരാശിയിൽ അസ്തമിക്കുന്നതിനാൽ മിഥുന രാശിയിലെ ബിസിനസ്സ് വിഭാഗക്കാർക്ക് സമയം നല്ലതല്ല. ബിസിനസോ അല്ലെങ്കിൽ പങ്കാളത്ത ബിസിനസോ ചെയ്യുന്ന ഈ രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും നിങ്ങൾ ശ്രദ്ധിക്കണം.  ഇവർ ആരുമായും വാദപ്രതിവാദങ്ങൾക്ക് മുതിരരുത്.


Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ ശശ് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് അടിപൊളി സമയം!


ധനു (Sagittarius):  മീനരാശിയിൽ വ്യാഴം അസ്തമിക്കുന്നതിനാൽ ധനു രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാം. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. ധനു രാശിക്കാർ അവരുടെ അമ്മയുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണം കാരണം അമ്മയുടെ ആരോഗ്യവും മോശമാകാം. ഈ സമയത്ത് ആരെങ്കിലുമായി റിലേഷൻഷിപ് തുടരുന്ന ഈ രാശിക്കാരും സൂക്ഷിക്കുക, ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും. 


കന്നി (Virgo):  കന്നി രാശിക്കാർക്ക് ഈ സമയം ദാമ്പത്യ ബന്ധങ്ങളിൽ വളരെയധികം ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ഒരു തരത്തിലുള്ള തർക്കത്തിലും ഈ സമയം ഏർപ്പെടരുത്. കൂടാതെ നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും കാര്യത്തിൽ തർക്കമുണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.


Also Read: 30 വർഷത്തിന് ശേഷം ട്രിപ്പിൾ നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ മോഹങ്ങൾ പൂവണിയും ഒപ്പം ധനനേട്ടവും 


 


കുംഭം (Aquarius):  വ്യാഴം മീനരാശിയിൽ നിൽക്കുന്നതിനാൽ കുംഭ രാശിക്കാർ സ്വന്തം സംസാരത്തിൽ ശ്രദ്ധിക്കണം. നിങ്ങളുടെ സംസാരം അൽപ്പം കഠിനമായിരിക്കും. അതിനാൽ നിങ്ങളുടെ അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം നശിപ്പിക്കാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വാക്കുകൾ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ നിങ്ങളെ ഉപദേശിക്കുന്നു. ഈ സമയത്ത് ഒരു നിക്ഷേപവും നടത്തരുത്. ഈ സമയത്ത് നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ദോഷകരമാണ്.


മീനം (Pisces): വ്യാഴം അതിന്റെ രാശിയായ മീനത്തിൽ അസ്തമിക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, മീനരാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഇതോടൊപ്പം നിങ്ങളുടെ തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ മേലുള്ള ജോലിഭാരവും കൂടുതലായിരിക്കും. അതിനാൽ നിങ്ങൾക്ക് കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാൻ കഴിയില്ല.  ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മോശമാകാം അതിനാൽ പണം വിവേകത്തോടെ ചെലവഴിക്കാനും ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം ഒഴിവാക്കാനും ശ്രദ്ധിക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.