Festival calendar: ഡിസംബർ മാസത്തെ ഉത്സവങ്ങളും ആഘോഷങ്ങളും അറിയാം
December 2023 festival calendar: തിരക്കേറിയ ക്രിസ്മസ് ഷോപ്പിംഗ്, പാർട്ടികൾ, പുതുവത്സര ആഘോഷങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഡിസംബർ.
ഡിസംബർ ആഘോഷങ്ങളുടെ മാസമാണ്. നിരവധി ആഘോഷങ്ങളുടെ വരവറിയിച്ചാണ് ശൈത്യകാലം എത്തുന്നത്. ക്രിസ്മസിനും പുതുവത്സരത്തിനുമൊപ്പം നിരവധി ആഘോഷങ്ങളാണ് ഡിസംബറിൽ എത്തുന്നത്. തിരക്കേറിയ ക്രിസ്മസ് ഷോപ്പിംഗ്, പാർട്ടികൾ, പുതുവത്സര ആഘോഷങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഡിസംബർ.
ഡിസംബറിൽ നിരവധി ഹിന്ദു ആഘോഷങ്ങളും ഉൾപ്പെടുന്നു. സാംസ്കാരികവും മതപരവുമായ നിരവധി പ്രധാനപ്പെട്ട ഉത്സവങ്ങൾ ഈ സമയം ആഘോഷിക്കുന്നു. കാലഭൈരവ ജയന്തി, കലഷ്ടമി എന്നിവയോടെയാണ് ഡിസംബർ മാസം ആരംഭിക്കുന്നത്. തുടർന്ന് ഉത്പന്ന ഏകാദശിയും വിവാഹ പഞ്ചമിയും എത്തുന്നു. ചമ്പ ഷഷ്ഠി, രോഹിണി വ്രതം, ദത്താത്രേയ ജയന്തി, അന്നപൂർണ ജയന്തി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഉത്സവങ്ങൾ.
ALSO READ: ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് ഭാഗ്യദിനം; സമ്പൂർണ രാശിഫലം അറിയാം
ഡിസംബർ 2023 ഉത്സവ കലണ്ടർ:
കാലഭൈരവ ജയന്തി - ഡിസംബർ 4, 2023
കലഷ്ടമി - ഡിസംബർ 4, 2023
ഉത്പന്ന ഏകാദശി - ഡിസംബർ 8, 2023
വിവാഹ പഞ്ചമി - ഡിസംബർ 16, 2023
തെലുങ്ക് നാഗ് പഞ്ചമി - ഡിസംബർ 16, 2023
ധനു സംക്രാന്തി - ഡിസംബർ 16, 2023
ചമ്പ ഷഷ്ഠി - ഡിസംബർ 17, 2023
വർഷത്തിലെ ഏറ്റവും ചെറിയ ദിവസം - ഡിസംബർ 22, 2023
ഗീതാ ജയന്തി - ഡിസംബർ 22, 2023
വൈകുണ്ഠ ഏകാദശി - ഡിസംബർ 22, 2023
മോക്ഷദ ഏകാദശി - ഡിസംബർ 22, 2023
മത്സ്യ ദ്വാദശി - ഡിസംബർ 23, 2023
രോഹിണി വ്രതം - ഡിസംബർ 25, 2023
ക്രിസ്തുമസ് - ഡിസംബർ 25, 2023
ദത്താത്രേയ ജയന്തി - ഡിസംബർ 26, 2023
അന്നപൂർണ ജയന്തി - ഡിസംബർ 26, 2023
മാർഗശീർഷ പൂർണിമ - ഡിസംബർ 26, 2023
അഖുരത് സങ്കഷ്ടി ചതുർത്ഥി - ഡിസംബർ 30, 2023
ഡിസംബറിലെ ഈ തിയതികൾ സാംസ്കാരികവും മതപരവുമായ പ്രാധാന്യം ഉള്ളവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.