Saturn Rise 2022: ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹമായി കണക്കാക്കപ്പെടുന്ന ശനിയുടെ ചെറിയ സ്ഥാനമാറ്റം പോലും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. കഴിഞ്ഞ ജനുവരി 22 മുതൽ ശനി സ്വന്തം രാശിയായ മകരത്തിൽ നിൽക്കുന്നതിനാൽ എല്ലാ രാശിക്കാർക്കും നല്ലതും ചീത്തയുമായ ഫലങ്ങൾ ലഭിക്കുന്നു. ശനിയുടെ ഈ മാറ്റത്തിൽ കഷ്ടപ്പാട് അനുഭവപ്പെട്ടിരുന്ന രാശിക്കാർക്ക് ഇനി ആശ്വാസം ലഭിക്കും മാത്രമല്ല ധനലാഭവും ഉണ്ടാകും.  ശനിയുടെ ഉദയം ഫെബ്രുവരി 24 മുതൽ സംഭവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope February 15, 2022: കന്നി രാശിക്കാർ ഇന്ന് പണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം


ഇത്തരക്കാരുടെ ഭാഗ്യം പ്രകാശിക്കും The luck of these people will shine)


മേടം (Aries): ശനിയുടെ ഉദയം മേടം രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾ ലഭിക്കും. കരിയറിൽ ഇതുവരെ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും. വിജയങ്ങൾ വന്നു തുടങ്ങും. സ്ഥാനക്കയറ്റവും പണവും ഉണ്ടാകും.


മിഥുനം (Gemini): ശനിയുടെ ഉദയത്തോടെ മിഥുന രാശിക്കാർക്ക് മാനസിക പിരിമുറുക്കം കുറയും. ഇണയുമായുള്ള ബന്ധം മികച്ചതായിരിക്കും. കരിയറിന് നല്ല സമയം ആയിരിക്കും. നിങ്ങൾക്ക് പ്രശംസ ലഭിക്കും. യാത്രകൾ ഉണ്ടാകാം.


Also Read: Surya Rashi Parivartan: ഈ 4 രാശിക്കാരുടെ ഭാഗ്യം അടുത്ത ഒരു മാസത്തേക്ക് 'സൂര്യനെ' പോലെ തിളങ്ങും!


തുലാം (Libra): ശനിയുടെ ഉദയത്തോടെ തുലാം രാശിക്കാർക്ക് പുതിയ ജോലി വാഗ്ദാനങ്ങൾ വന്നുചേരും. നിങ്ങൾക്ക് പുരോഗതി ലഭിക്കും. വരുമാനം വർദ്ധിക്കും. സൗകര്യങ്ങൾ വർദ്ധിക്കും. മുടങ്ങിക്കിടന്ന പഴയ ജോലികൾ ചെയ്തു തുടങ്ങും. പഴയ ഏതൊരു ആഗ്രഹവും പൂർത്തീകരിക്കാൻ കഴിയും.


കുംഭം (കുംഭം): കുംഭം രാശിക്കാർക്ക് ശനിയുടെ ഉദയം ജോലിയിൽ പുരോഗതി കൊണ്ടുവരും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനവും വർദ്ധിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ഒരു യാത്ര പോകാൻ സാധ്യതയുണ്ട്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.