Devshayani Ekadashi: ആഷാഡ മാസത്തിലെ ശുക്ലപക്ഷ ഏകാദശി വളരെ പ്രധാനമാണ്. ശരിക്കും പറഞ്ഞാൽ ഈ ദിനം മുതലാണ് ചതുർമാസ് ആരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദിവസം മുതൽ മഹാവിഷ്ണു ഉൾപ്പെടെയുള്ള എല്ലാ ദേവന്മാരും ഉറക്കത്തിലേക്ക് നീങ്ങുമെന്നാണ് വിശ്വാസം. ദേവശയനി ഏകാദശിയുടെ ശുഭ സമയം, പൂജ മുതൽ ആരാധന രീതി വരെ നമുക്ക് അറിയിക്കാം ...


ഏകാദശി വ്രതം ഇന്നലെ മുതൽ അതായത് ജൂലൈ 19 മുതലാണ് ആരംഭിക്കുന്നത്.  പാരണ നടത്തുന്നത് ജൂലൈ 21 നാണ്.


Also Read: Horoscope 20 July 2021: ഇന്ന് ഈ രാശിക്കാർ ശ്രദ്ധിക്കുക, ചതിവ് പറ്റിയേക്കും


ഏകാദശി തിഥി മുതൽ പാരണ മുഹൂർത്തം വരെ (From Ekadashi Tithi to Paran Muhurta)


ദേവശയനി ഏകാദശി തീയതി: 20 ജൂലൈ 2021 ചൊവ്വാഴ്ച


ഏകാദശി തീയതി ആരംഭിക്കുന്നത്: 2021 ജൂലൈ 19, തിങ്കളാഴ്ച രാത്രി 09:59 മുതൽ


ഏകാദശി തീയതി അവസാനിക്കുന്നത്: 2021 ജൂലൈ 20 ചൊവ്വാഴ്ച രാത്രി 07.17 വരെ


പാരണ സമയം: 21 ജൂലൈ 2021, ബുധനാഴ്ച രാവിലെ 05:36 മുതൽ 08:21 മിനിറ്റ് വരെ


വിഷ്ണുവിനെ ആരാധിക്കാനുള്ള ശുഭസമയം (Best Devshayani Ekadashi auspicious time to worship Lord Vishnu)


ബ്രഹ്മ മുഹൂർത്തം: 20 ജൂലൈ 2021, രാവിലെ 04:14 മുതൽ 04:55 വരെ


അഭിജിത് മുഹൂർത്തം: 2021 ജൂലൈ 20 ഉച്ചയ്ക്ക് 12 മുതൽ 12: 55 മിനിറ്റ് വരെ


Also Read: Ramayana Masam 2021: രാമായണം മൂന്നാം ദിനം പാരായണം ചെയ്യേണ്ട ഭാഗം


വിജയ് മുഹൂർത്തം: 20 ജൂലൈ 2021, 02:45 മുതൽ 03:39 വരെ


സന്ധ്യ മുഹൂർത്തം: 20 ജൂലൈ 2021, 07:05 മുതൽ 07.29 വരെ


അമൃത്കാൽ മുഹൂർത്തം: 2021 ജൂലൈ 20 രാവിലെ 10.58 മുതൽ 12.27 വരെ


ഏകാദശി പൂജയ്ക്ക് വേണ്ട സാധനങ്ങൾ


മഹാവിഷ്ണുവിന്റെ ചിത്രമോ വിഗ്രഹമോ എടുക്കുക, തുടർന്ന് പൂക്കൾ, തേങ്ങ, ഗ്രാമ്പൂ, നെയ്യ്, വിളക്ക്, ധൂപം, പഴം, മധുരപലഹാരങ്ങൾ, തുളസിയില, പഞ്ചാമൃതം, ചന്ദനം, അക്ഷത്ത് എന്നിവ പൂജയ്ക്ക് ആവശ്യമുണ്ട്. 


Also Read: Ramayana Masam 2021: ഇതാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം


ഏകാദശി ഉപവാസ രീതി (Ekadashi fasting method)


ഏകാദശി ദിനം രാവിലെ ഉണരുക


ഗംഗാ വെള്ളത്തിൽ കുളിക്കുക


നോമ്പനുഷ്ഠിക്കുക


വിഷ്ണുവിനെ പൂർണ്ണമായ രീതിയിൽ ആരാധിക്കുക


ഈ ദിവസം രാത്രിയിലും ദീപം തെളിയിക്കണം 


ഏകാദശി രാത്രിയിൽ മഹാവിഷ്ണുവിന്റെ ഭജൻ, കീർത്തനം എന്നിവ ചെല്ലുന്നത് ഉത്തമം 


ഈ ദിവസം വിഷ്ണു സഹസ്രനാമം പ്രത്യേകം ചൊല്ലുക


വിഷ്ണുവിനോട് തന്റെ ആഗ്രഹങ്ങൾ പ്രാർത്ഥിക്കുക 


ദ്വാദശി ദിനത്തിലും ശ്രീകൃഷ്ണനെ ആരാധിക്കുക


അന്നേ ദിവസം ബ്രാഹ്മണർക്ക് ഭോജനം നൽകുന്നത് ഉത്തമം ശേഷം നിവർത്തി അനുസരിച്ച് പാവങ്ങൾക്ക് ധനം നൽകുക.   


Also Read: Ramayana Masam 2021: രാമായണ പാരായണത്തിന് അനുഷ്ഠിക്കേണ്ട ചിട്ടകൾ അറിയാം


ദേവശയനി ഏകാദശിയുടെ പ്രാധാന്യം (Devshayani Ekadashi Importance)


വിശ്വാസമനുസരിച്ച് ദേവശയനി ഏകാദശി ദിനം മുതൽ വിഷ്ണുവും മറ്റ് ദേവന്മാരും നാല് മാസത്തേയ്ക്ക് ഉറക്കത്തിലേക്ക് പോകും എന്നാണ് വിശ്വാസം.  ഇതുകൊണ്ടാണ് ഇതിനെ ചതുർമാസ് എന്ന് വിളിക്കുന്നത്.


ദേവശയനി ഏകാദശിക്ക് ശേഷം എല്ലാ ശുഭപ്രവൃത്തികളും നാലുമാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. തുടർന്ന് പ്രബോധിനി ഏകാദശിയിൽ അതായത് നവംബർ 14 ന് വരുന്ന ഏകാദശിക്ക് ശേഷമേ  എല്ലാ ശുഭപ്രവൃത്തികളും ആരംഭിക്കുകയുള്ളു.


ഒരു വർഷത്തിൽ ആകെ 24 ഏകാദശികളാണ് ഉള്ളത്. ദേവശയനി ഏകാദശിയിൽ ശയനം ആരംഭിക്കുന്ന വിഷ്ണു പ്രബോധിനി ഏകാദശിയിൽ ശയനത്തിൽ നിന്നുമാണ് ഉണരും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.