Dhanteras ദിനത്തിൽ ഇവ ദാനം ചെയ്യൂ, ലക്ഷ്മിദേവിയുടെ കടാക്ഷം ലഭിക്കും സമ്പത്തും വർധിക്കും
ധന്തേരസിന്റെ ശുഭദിനത്തിൽ ഷോപ്പിംഗ് നടത്തുന്ന ഒരു പാരമ്പര്യമുണ്ട്. ആളുകൾ അവരവരുടെ കഴിവിനനുസരിച്ച് എന്തെങ്കിലുമൊക്കെ വാങ്ങും. ദീപാവലി ഷോപ്പിംഗിനൊപ്പം ദാനം നൽകുന്ന പാരമ്പര്യവുമുണ്ട്.
ന്യുഡൽഹി: ഈ വർഷം നവംബർ 14 ന് ആണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിക്ക് മുമ്പ് ആഘോഷിക്കുന്ന ഒന്നാണ് ദന്തേരാസ് (Dhanteras). അതായത് ഈ വർഷത്തെ ദന്തേരാസ് ഇന്ന് അതായത് നവംബർ 12 ആണ്. ഈ ദിനത്തിൽ ഉത്സവത്തിൽ ഒരു ഷോപ്പിംഗ് പാരമ്പര്യമുണ്ട്. ഈ പ്രത്യേക അവസരത്തിൽ എല്ലാവരും തീർച്ചയായും അവരുടെ കഴിവിനനുസരിച്ച് എന്തെങ്കിലും വാങ്ങുന്നു. ഈ ദിവസം ഷോപ്പിംഗിനൊപ്പം ദാനം നൽകുന്ന ഒരു പാരമ്പര്യവുമുണ്ട്.
ദന്തേരാസ് ദിനത്തിൽ നൽകിയ സംഭാവന ഒരിക്കലും ജീവിതത്തിലെ സമ്പത്ത് കുറയ്ക്കുന്നില്ല അതുപോലെ നമ്മൾ ചെയ്യുന്ന ദാനം പാവപ്പെട്ടവർക്ക് ഒരു സഹായവും ആകും.
ഇവ ദാനം ചെയ്യൂ
സംഭാവന ചെയ്യുമ്പോൾ ആത്മാവിന്റെ ശുദ്ധി വളരെ പ്രധാനമാണ്. ഇത് മറ്റ് ജോലി ചെയ്യും പോലെ ആകരുത്. നിങ്ങൾ ദന്തേരസിൽ പാവപ്പെട്ടവർക്ക് ദാനം ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യങ്ങൾ ഓർക്കുക..
Also read: ഈ രാശിക്കാരുടെ സന്തോഷവും ഭാഗ്യവും ദീപാവലി മുതൽ തെളിയും
വസ്ത്ര ദാനം മഹാദാനം
ധന്തേരാസ് ദിനത്തിൽ വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് മഹാദാനമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ ദിവസങ്ങളിൽ വസ്ത്രങ്ങൾ ദാനം ചെയ്യുക. അന്ന് നിങ്ങൾ പവപ്പെട്ടവർക്ക് വസ്ത്രങ്ങൾ ദാനം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പുണ്യം ലഭിക്കും എന്നാണ് വിശ്വാസം. ഈ വസ്ത്രങ്ങൾ ചുവപ്പും മഞ്ഞയും നിറമാണെങ്കിൽ അത് വളരെയധികം ശുഭകരമാണ്. ധന്തേരസിന് വസ്ത്രങ്ങൾദാനം ചെയ്തതിൽ മാതാ ലക്ഷ്മി സന്തുഷ്ടയാകുകയും ശേഷം ജീവിതത്തിൽ ഒരിക്കലും സമ്പത്തിന്റെ കുറവുണ്ടാകില്ലയെന്നുമാണ് വിശ്വാസം.
അന്നദാനം
ഈ ദിവസം അന്നദാനം ചെയ്യുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ധന്തേരാസ് ദിനത്തിൽ നിങ്ങൾ പാവപ്പെട്ടവരെ വീട്ടിലേക്ക് വിളിക്കുകയും ആദരവോടെ ഭക്ഷണം കഴിപ്പിക്കുകയും വേണം. നിങ്ങൾ നൽകുന്ന ഭോജനത്തിൽ പൂരിയും, അരി ആഹാരവും പ്രത്യേകം ഉൾപ്പെടുത്തണം. ഇനി നിങ്ങൾക്ക് ആരെയെങ്കിലും വീട്ടിൽ വിളിച്ച് ആഹാരം കൊടുക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവരുടെ വീട്ടിൽ പോയി നിങ്ങൾക്ക് ധാന്യങ്ങൾ ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മിദേവി സന്തോഷിക്കുകയും അവരുടെ കൃപ നിലനിൽക്കുകയും ചെയ്യുന്നു.
തേങ്ങയും മധുരപലഹാരങ്ങളും ദാനം ചെയ്യുക
ധന്തേരസ് ദിനത്തിൽ തേങ്ങയും മധുരപലഹാരങ്ങളും സംഭാവന ചെയ്യണം. ഇതൊക്കെ അത്യാവശ്യമുള്ള ഒരാൾക്ക് സംഭാവന നൽകിയാൽ ലക്ഷ്മിദേവി വീട്ടിൽ വരുമെന്നാണ് വിശ്വാസം. കൂടാതെ ഇത് ചെയ്യുന്നതിലൂടെ പണത്തിന്റെ കരുതൽ സമ്പൂർണ്ണമായി തുടരും. അതായത് നിങ്ങൾക്ക് ഒരിക്കലും പണത്തിന്റെ അഭാവം നേരിടേണ്ടിവരില്ലയെന്നർത്ഥം. എല്ലാ പൂജകളിലും തേങ്ങ ഒഴിവാക്കാൻ പറ്റാത്ത ഒരു സാധാനമാണെന്ന് നിങ്ങൾക്ക് ഏവർക്കും അറിയാവുന്നതാണല്ലോ. അതിനാൽ, ദന്തേരസ് ദിനത്തിൽ തേങ്ങ ദാനം ചെയ്യുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു അതുപോലെതന്നെ മധുരപലഹാരവും.
ലോഹം കൊണ്ട് നിർമ്മിച്ച ഇനങ്ങൾ ദാനം ചെയ്യുക
ലോഹം കൊണ്ട് നിർമ്മിച്ച വസ്തുക്കൾ ദന്തേരാസ് ദിനത്തിൽ ദാനം ചെയ്യണം. ഈ ദാനം ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദനത്തോടെ നിർഭാഗ്യങ്ങൾ നിങ്ങളെ വിട്ടുമാറുകയും ഭാഗ്യം വന്നുചേരുകയും ചെയ്യുന്നു. ഇത് ലക്ഷ്മി മാതാവിനെ സന്തോഷിപ്പിക്കുന്നു കൂടാതെ ലോഹത്തിനെ ശനി ദേവന്റെ ആയുധമായും കണക്കാക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ ധന്തേരസ് ദിനത്തിൽ ലോഹം ദാനം ചെയ്യുന്നതിലൂടെ ഒരാൾക്ക് ശാനിദേവന്റെ അനുഗ്രഹം ലഭിക്കുന്നു.