Dhanteras 2022: രാജ്യം ഏറ്റവും  വലിയ ആഘോഷമായ ദീപാവലിയ്ക്ക് തയ്യാറെടുക്കുകയാണ്.  മൂന്ന് ദിവസം നീളുന്ന ദീപാവലി ആഘോഷങ്ങളില്‍ ആദ്യമെത്തുന്നത് ധന്‍തേരസാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ധൻതേരസ് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു എന്ന്  പറയാം. ഈ ദിവസം ഭവനത്തില്‍ കുബേരനെയും ലക്ഷ്മി ദേവിയെയും സ്വാഗതം ചെയ്യാൻ ആളുകൾ സ്വർണ്ണം, വെള്ളി, പാത്രങ്ങൾ, ഇലക്ട്രോണിക്സ് എന്നിവ പോലും വാങ്ങുന്നതിനാൽ, വ്യാപാരികൾക്കും വാങ്ങുന്നവര്‍ക്കും ഇത് ആഹ്ളാദം നല്‍കുന്ന സമയമാണ്. 


Also Read:  Buying Gold on Dhanteras: ധന്‍തേരസില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നത് എന്തുകൊണ്ട്? 


ധന്‍തേരസ് എല്ലാവർക്കും ശുഭകരമായ സമയമാണ്. ധന്‍തേരസില്‍ ചില പ്രത്യേക വസ്തുക്കള്‍ വാങ്ങുന്നത്  വീട്ടില്‍ സൗഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. ധന്‍തേരസില്‍  വാങ്ങേണ്ടതും എന്നാല്‍ ഒരു കാരണവശാലും വാങ്ങാന്‍ പാടില്ലാത്തതുമായ  ചില വസ്തുക്കള്‍ ഉണ്ട്.   


Also Read:  Vastu for Home: വീടിന്‍റെ പ്രധാന വാതിലിന് നിങ്ങള്‍ അറിയാത്ത ഒരു പ്രത്യേകത കൂടിയുണ്ട്...! എന്തെന്നറിയാമോ?


ജ്യോതിഷം പറയുന്നതനുസരിച്ച് ഈ വര്‍ഷത്ത  ധന്‍തേരസില്‍ ഒരു കാരണവശാലും ഗ്ലാസും അലൂമിനിയവും ഉപയോഗിച്ചുള്ള സാധനങ്ങള്‍ വാങ്ങരുത്.  കൂടാതെ മൂര്‍ച്ചയുള്ള ഒരു സാധനവും, അതായത്, കത്തി പോലുള്ള സാധങ്ങളും വാങ്ങുന്നത്  ധന്‍തേരസില്‍ ഒഴിവാക്കണം.  


Dhanteras 2022:  ഈ വര്‍ഷത്തെ ധൻതേരസില്‍ എന്താണ് പ്രത്യേകമായി വങ്ങേണ്ടതും ചെയ്യേണ്ടതും എന്നറിയാം 


ഭാവിയിലേക്കുള്ള നിക്ഷേപം:  ധൻതേരസ്  ഒരു പുണ്യ സന്ദർഭമാണ്. അതിനാല്‍, ഭാവി സുരക്ഷിതമാക്കാൻ ക്രിയാത്മകമായി ഈ സമയം വിനിയോഗിക്കാം. ഈ സമയം, ഷെയര്‍ മാര്‍ക്കറ്റിലും മ്യൂച്വൽ ഫണ്ടുകളിലും ഇൻഷുറൻസിലും മറ്റും നിക്ഷേപം നടത്താന്‍ പറ്റിയ സമയാണ്.


ഇന്‍സുറന്‍സ്  പോളിസികള്‍:  ധന്‍തേരസ് ആരോഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവയെ സംബന്ധിക്കുന്ന പ്രധാന ദിവസമാണ്.  വർഷം മുഴുവനും തനിക്കും കുടുംബത്തിനും വേണ്ടിയുള്ള ക്ഷേമ വൗച്ചറുകളിൽ നിക്ഷേപിക്കാൻ ഈ ദിവസം  വിനിയോഗിക്കാം. സ്വയം കരുതലിന്‍റെ ഉത്സവമാക്കി ഈ ദിവസം മാറ്റാം. 


സ്വര്‍ണം, വെള്ളി:  ധന്‍തേരസില്‍  സ്വര്‍ണവും വെള്ളിയും വാങ്ങുന്നത്  ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ അവസരത്തിൽ പ്രത്യേക പൂജകള്‍ക്കായി ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള സ്വര്‍ണം വെള്ളി  നാണയങ്ങൾ വാങ്ങാം. 


ഇലക്‌ട്രോണിക് സാധനങ്ങള്‍:  ടിവി, എസി, ഫ്രിഡ്ജ്, മൈക്രോവേവ്, ലാപ്‌ടോപ്പ് എന്നിവ ഈ ഉത്സവ ദിനത്തില്‍  നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഇത് ഏറെ ശുഭകരമാണ്. 


പാത്രങ്ങൾ : പിച്ചള, വെള്ളി പാത്രങ്ങൾ വാങ്ങാനും സമ്മാനം നൽകാനും ഈ ദിവസം വിനിയോഗിക്കാം.  എന്നാല്‍, ഈ പാത്രങ്ങളില്‍ എന്തെങ്കിലും നിറച്ചുവേണം അത് വീട്ടിലേയ്ക്ക് പ്രവേശിപ്പിക്കാന്‍. അതായത്,  ഒഴിഞ്ഞ പാത്രങ്ങളാണ് എങ്കില്‍ അവയില്‍ എന്തെങ്കിലും നിറയ്ക്കാന്‍ ശ്രദ്ധിക്കുക.


വീട്ടുപകരണങ്ങൾ : ഈ കാലയളവിൽ, ഗാർഹിക ഉപകരങ്ങള്‍ വാങ്ങുന്നത് ശുഭമാണ്‌.  


ചൂലുകള്‍:  ചൂലുകള്‍ ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്  എല്ലാ നെഗറ്റിവിറ്റിയും സാമ്പത്തിക ആശങ്കകളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.  ഈ  സീസണിൽ ഇത് തീർച്ചയായും വാങ്ങേണ്ട ഒന്നാണ്.


ഗോമതി ചക്രം: ഈ പട്ടികയിലെ അപൂർവ ഇനങ്ങളിൽ ഒന്നാണ്  ഗോമതി ചക്രം. ഗോമതി നദിയിൽ കാണപ്പെടുന്ന അപൂർവ കടൽ ഒച്ചാണ് ഇത്. ഗോമതി ചക്രം നിങ്ങളുടെ ജീവിതത്തില്‍ വിജയം കൊണ്ടുവരുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. ദീപാവലി പൂജയുടെ സമയത്തും ഇത് ഉപയോഗിക്കാറുണ്ട്.


ഒരു പുതിയ ബിസിനസ് ആരംഭിക്കാം: നിങ്ങളുടേതായ ബിസിനസ് സ്ഥാപനമോ, കടയോ ആരംഭിക്കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്  ഏറ്റവും പറ്റിയ ദിവസമാണ് ധൻതേരസ്. ഭാഗ്യം കൊണ്ടുവരാൻ ലക്ഷ്മീ പൂജ നടത്തി നിരവധി ഭക്തർ ഈ ദിവസം പുതിയ ഓഫീസുകളും കടകളും തുറക്കുന്നു.


Dhanteras 2022:  ഈ ധൻതേരസില്‍ എന്തൊക്കെ വാങ്ങാൻ പാടില്ല എന്നി നോക്കാം 


ഈ ധൻതേരസില്‍ കത്രിക, കത്തി തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ വാങ്ങുന്നില്ലെന്നു ഉറപ്പ് വരുത്തുക.  അതായത്,  ഈ ഉത്സവ വേളയിൽ മൂർച്ചയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ അത് കുടുംബത്തിന് കഷ്ടതകള്‍ സമ്മാനിക്കും.  


ഈ ധൻതേരസില്‍ കറുത്ത നിറത്തിലുള്ള സാധനങ്ങൾ വാങ്ങരുത്, കാരണം അവ നിങ്ങളുടെ പുരോഗതിയെ ബാധിക്കും. 


ഈ ധൻതേരസില്‍ ഗ്ലാസ്, സെറാമിക്സ്, പ്ലാസ്റ്റിക്, അലുമിനിയം ഉൽപ്പന്നങ്ങൾ വാങ്ങരുത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.