Diwali 2021: കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്  ദീപാവലി ആഘോഷിക്കുന്നത്.   ഇത്തവണത്തെ ദീപാവലി ഉത്സവം (ദീപാവലി 2021, നവംബർ 4) നവംബർ 4-ന്  ആഘോഷിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാവര്‍ക്കും അറിയാം ദീപാവലി ദിവസം  ലക്ഷ്മിദേവിയെയാണ്  ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. ഇതിലൂടെ വര്‍ഷം മുഴുവനും ദേവിയുടെ അനുഗ്രഹം നിലനില്‍ക്കും. ഒപ്പം വീട്ടിൽ ഐശ്വര്യവും  പ്രതാപവും സമ്പദ് സമൃദ്ധിയും എത്തിച്ചേരും...   


സാധാരണയായി ദേവി ദേവന്മാരെ ഒരുമിച്ചാണ് പൂജിക്കാറ്. മഹാവിഷ്ണുവിനെയും  ലക്ഷ്മിദേവിയേയും  ഒരുമിച്ചാണ് ആരാധിക്കുന്നത്. ശിവനെ ആരാധിക്കുന്ന സമയത്ത് മാതാ പാർവതിയെയും ആരാധിക്കുന്നു. അതുപോലെ മഹാവിഷ്ണുവിനെ ആരാധിക്കുന്ന സമയത്ത് ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. 


എന്നാല്‍,   ദീപാവലി  (Diwali 2021) ദിനത്തിൽ അതില്‍നിന്നും വ്യത്യസ്തമാണ് പൂജാവിധി.  ദീപാവലി ദിനത്തില്‍   ലക്ഷ്മി ദേവിയെ മാത്രമി ആരാധിക്കൂ.... ഈ ദിവസം മഹാവിഷ്ണുവിനെ ലക്ഷ്മിയോടൊപ്പം ആരാധിക്കാറില്ല. കൂടാതെ,  പൂജാ  സമയത്ത് വിഷ്ണു ഭഗവാനെ സ്മരികാറില്ല.  ഇതിന്‍റെ കാരണം അറിയുമോ?


ദീപാവലി ആഘോഷം രാജ്യത്തുടനീളം ഏറെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ലക്ഷ്മീ ദേവിയോടൊപ്പം അനേകം ദേവീദേവന്മാരെയും ആരാധിക്കുന്നു. എന്നാൽ വിഷ്ണു ഭഗവാനെ അദ്ദേഹത്തോടൊപ്പം ആരാധിക്കുന്നില്ല, ഇതിന് പിന്നിൽ ഒരു പ്രത്യേക കാരണമുണ്ട്. 


യഥാർത്ഥത്തിൽ, മഹാവിഷ്ണു ചാതുർമാസത്തിൽ നിദ്ര യോഗത്തിലാണ്. ചാതുർമാസത്തിലാണ് ദീപാവലിയും എത്തുന്നത്‌.   നാല് മാസത്തെ ഉറക്കത്തിന് ശേഷം ദീപാവലിക്ക് ശേഷമാണ്  മഹാവിഷ്ണു ഉണരുന്നത്. ആ ദിവസമാണ് ദേവ് ഉഠനി  ഏകാദശി.


മഹാ വിഷ്ണു നിദ്ര യോഗത്തില്‍ കഴിയുന്ന അവസരത്തിലാണ് ദീപാവലി.  ഈ സമയത്ത്  ഭഗവാന്‍റെ ഉറക്കം തടസപ്പെടാതിരിയ്ക്കാന്‍ ദീപാവലി ദിനത്തിൽ വിഷ്ണു ഭഗവാനെ  വിളിക്കുകയും ആരാധിക്കുകയും ചെയ്യുന്നില്ല.


എന്നാല്‍ പിന്നീട്  കാർത്തിക പൂർണിമ നാളിൽ, മഹാവിഷ്ണു നാല് മാസത്തെ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, മൂന്ന് ദേവന്മാരും ചേർന്ന് ദീപാവലി ആഘോഷിക്കുന്നു. ഇതിനെ "ദേവ് ദീപാവലി" എന്ന് വിളിക്കുന്നു. ഈ ദിവസം ക്ഷേത്രങ്ങളിൽ ധാരാളം അലങ്കാരങ്ങൾ നടത്തുകയും പുഷ്പ രംഗോലികൾ ഇട്ട് അലങ്കരിക്കുകയും ചെയ്യുന്നു.  


ദേവ് ഉഠനി  ഏകാദശി ,  ദേവ് ദീപാവലി തുടങ്ങിയവ ഏറെ പ്രാധാന്യമുള്ള ദിവസങ്ങളാണ്...   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.