Diwali 2022 Special Horoscope: ലക്ഷ്മിദേവിയുടെ കടാക്ഷത്തിനായി ഓരോ രാശിക്കാരും ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
Diwali 2022: ഐശ്വര്യം, സന്തോഷം എന്നിവ ലഭിക്കുന്നതിനായി ദീപാവലി ദിനത്തിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പൂജിക്കുന്നു.
ദീപാവലി 2022: രാജ്യമെങ്ങും വിപുലമായ ആഘോഷത്തോടെയാണ് ദീപാവലിയെ വരവേറ്റത്. ഇന്ത്യയിലുടനീളം ദീപാവലി ദിനത്തിൽ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ അറിവിന്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ പ്രതീകപ്പെടുത്തുന്നതാണ് ദീപാവലി. മഹാവിഷ്ണുവുമായുള്ള ലക്ഷ്മി ദേവിയുടെ വിവാഹത്തിന്റെ ആഘോഷമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു. ഐതിഹ്യങ്ങൾ പറയുന്നത്, ലക്ഷ്മി ദേവി ജനിച്ചത് കാർത്തിക പൗർണ്ണമി നാളിലാണ്, അതിനാലാണ് ആ ദിവസം ആഘോഷിക്കുന്നത് എന്നാണ്. ഐശ്വര്യം, സന്തോഷം എന്നിവ ലഭിക്കുന്നതിനായി ദീപാവലി ദിനത്തിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ എല്ലാവരും പ്രാർഥിക്കുന്നു. ലക്ഷ്മി ദേവിക്ക് അർപ്പിക്കേണ്ട വസ്തുക്കളും ഇന്നത്തെ ദിനം ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്നും അറിയാം.
മേടം- മുതിർന്നവരെ ബഹുമാനിക്കുക. സൂര്യനമസ്കാരം ചെയ്യുക. ലക്ഷ്മി ദേവിക്ക് സിന്ദൂരം അർപ്പിക്കുക.
ഭാഗ്യ നിറം- ചുവപ്പ്
ഇടവം- തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കും. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിക്കുക. ലക്ഷ്മി ദേവിക്ക് നാളികേരം സമർപ്പിക്കുക.
ഭാഗ്യ നിറം- പച്ച
മിഥുനം- സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വാഹന വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ലക്ഷ്മി ദേവിക്ക് കുങ്കുമപ്പൂവ് അർപ്പിക്കുക.
ഭാഗ്യ നിറം- മെറൂൺ
കർക്കടകം- ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കുക. ലക്ഷ്മി ദേവിക്ക് റോസാപ്പൂക്കൾ സമർപ്പിക്കുക.
ഭാഗ്യ നിറം- വെള്ള
ചിങ്ങം- ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പിതാവിന്റെ ഉപദേശം സ്വീകരിക്കുക. ലക്ഷ്മി ദേവിക്ക് ഗുൽകന്ദ് (റോസാപ്പൂ ദളങ്ങൾ പഞ്ചസാരയിലിട്ട് ഉണക്കിയത്) സമർപ്പിക്കുക.
ഭാഗ്യ നിറം- സ്വർണം
കന്നി- വിദ്യാർത്ഥികൾ അശ്രദ്ധരായിരിക്കരുത്. വീട്ടിൽ കർപ്പൂരം കത്തിക്കുക. മാതളനാരകം ലക്ഷ്മി ദേവിക്ക് സമർപ്പിക്കുക.
ഭാഗ്യ നിറം- പച്ച
തുലാം- ബന്ധങ്ങളിൽ സ്നേഹം കൂടുതൽ ശക്തമാകും. ലക്ഷ്മി ദേവിക്ക് ചുവന്ന പഴങ്ങൾ സമർപ്പിക്കുക.
ഭാഗ്യ നിറം- പിങ്ക്
വൃശ്ചികം- ബിസിനസ്സിൽ ലഭിക്കാതെ കിടക്കുന്ന പണം ലഭിക്കും. ലക്ഷ്മി ദേവിക്ക് വാഴപ്പഴം സമർപ്പിക്കുക.
ഭാഗ്യ നിറം- മഞ്ഞ
ധനു- സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കും. പൂർവ്വിക സ്വത്തിൽ നിന്നുള്ള നേട്ടം പ്രതീക്ഷിക്കുന്നു. ഗണപതിക്ക് ബർഫി സമർപ്പിക്കുക.
ഭാഗ്യ നിറം- മെറൂൺ
മകരം- ജോലി മാറരുത്. ധനലാഭം പ്രതീക്ഷിക്കുന്നു. ലക്ഷ്മി ദേവിക്ക് സീതപ്പഴം സമർപ്പിക്കുക.
ഭാഗ്യ നിറം- നീല
കുംഭം- ആർക്കും പണം കടം കൊടുക്കരുത്. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക. ലക്ഷ്മി ദേവിക്ക് ചുവന്ന വസ്ത്രങ്ങൾ സമർപ്പിക്കുക.
ഭാഗ്യ നിറം- പിങ്ക്
മീനം- കൃത്യസമയത്ത് വീട്ടിലെത്തുക. നിങ്ങളുടെ അധ്യാപകനെ ബഹുമാനിക്കുക. ഗണപതിക്ക് ലഡ്ഡുവും ലക്ഷ്മി ദേവിക്ക് പഞ്ചസാര മിഠായിയും സമർപ്പിക്കുക.
ഭാഗ്യ നിറം- ഓച്ചർ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...