ഇന്ത്യയിൽ വളരെ വിപുലമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ദീപാവലി ദീപങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്നു. ഈ ദിവസം ആളുകൾ വിളക്കുകൾ കത്തിക്കുകയും പൂക്കളും രംഗോലികളും കൊണ്ട് വീടുകൾ അലങ്കരിക്കുകയും ചെയ്യുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച്, തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി. സാധാരണയായി ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ വരുന്ന കാർത്തിക മാസത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ വർഷം, ദീപാവലി നവംബർ 12ന് ആഘോഷിക്കും, അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആ​ഘോഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദീപാവലി 2023: തീയതി, സമയം


ഈ വർഷം ലക്ഷ്മി പൂജ വൈകുന്നേരം 5:40 മുതൽ രാത്രി 7:36 വരെ ആയിരിക്കും
പ്രദോഷകാലം - വൈകുന്നേരം 5:29 മുതൽ രാത്രി 8:08 വരെ
വൃഷഭകാലം - വൈകുന്നേരം 5:39 മുതൽ രാത്രി 7:35 വരെ
അമാവാസി തിഥി ആരംഭം - 2023 നവംബർ 12-ന് ഉച്ചയ്ക്ക് 2:44
അമാവാസി തിഥി അവസാനം - 2023 നവംബർ 13-ന് ഉച്ചയ്ക്ക് 2:56


ദീപാവലി 2023: ചരിത്രവും പ്രാധാന്യവും


ദീപാവലിയെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. 14 വർഷത്തെ വനവാസത്തിനും അസുരരാജാവായ രാവണനെതിരെയുള്ള വിജയത്തിനും ശേഷം ശ്രീരാമൻ തന്റെ ഭാര്യ സീത, ഇളയ സഹോദരൻ ലക്ഷ്മണൻ, ഹനുമാൻ എന്നിവരോടൊപ്പം അയോധ്യയിലേക്ക് മടങ്ങിയതിന്റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.


ALSO READ: ഇന്നത്തെ ഭാഗ്യ രാശികൾ ആരൊക്കെയെന്ന് അറിയാം; സമ്പൂർണ രാശിഫലം


ദീപാവലി 2023: ആചാരങ്ങൾ


ആദ്യ ദിവസം ധൻതേരസ് ആണ്. ഈ ദിവസം ആളുകൾ സ്വർണ്ണം, വെള്ളി, മറ്റ് വസ്തുക്കൾ എന്നിവ വാങ്ങുന്നു. ഈ ദിവസം സ്വർണം വാങ്ങുന്നത് സമ്പത്ത് വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.


രണ്ടാം ദിവസം, നരക ചതുർദശി, ആളുകൾ അതിരാവിലെ എഴുന്നേൽക്കുകയും കുളിച്ച് ദേഹശുദ്ധി വരുത്തി വിളക്കുകൾ തെളിയിക്കുകയും ചെയ്യുന്നു. വീടുകൾ ദീപങ്ങൾ കൊണ്ട് അലങ്കരിക്കും.


ആളുകൾ പുതിയ വസ്ത്രങ്ങൾ ധരിക്കുകയും രംഗോലികൾ, വിളക്കുകൾ, ദീപങ്ങൾ എന്നിവയാൽ അവരുടെ വീടുകൾ അലങ്കരിക്കുകയും ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചെയ്യുന്ന മൂന്നാം ദിവസം ദീപാവലിയുടെ കേന്ദ്രബിന്ദുവായി കണക്കാക്കുന്നു.


നാലാം ദിവസം ശ്രീകൃഷ്ണന്റെ പ്രാധാന്യത്തെ അനുസ്മരിക്കുന്ന ഗോവർദ്ധൻ പൂജയ്ക്കായി നീക്കിവച്ചിരിക്കുന്നു. ഈ ദിവസം, ഗോവർദ്ധൻ പർവതത്തിന്റെ പ്രതീകമായി ആളുകൾ ചാണകത്തിന്റെ ചെറിയ കൂമ്പാരങ്ങൾ നിർമിക്കുകയും പ്രാർഥനകളിൽ ഏർപ്പെടുകയും ചെയ്യുന്നു.


ഭായി ദൂജ് എന്നറിയപ്പെടുന്ന അഞ്ചാം ദിവസം, സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള ബന്ധം ആഘോഷിക്കാൻ നീക്കിവച്ചിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.