Vastu Tips for Home: നമ്മുടെ വീട് എപ്പോഴും ഭംഗിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനായി  പല സാധനങ്ങള്‍ നാം വാങ്ങാറുണ്ട്. എന്നാല്‍,  വീട് അലങ്കരിക്കാനായി വിപണിയില്‍നിന്നും  നാം വാങ്ങുന്ന പല സാധനങ്ങളും പലപ്പോഴും  നമ്മുടെ വീടിന് അനുയോജ്യമാവണം എന്നില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Gajkesari Rajyog 2023: മംഗളകരമായ ഗജകേസരി രാജയോഗം രൂപപ്പെടുന്നു, ഈ രാശിക്കാരുടെ മേൽ പണം വർഷിക്കും!


അതായത്, അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ സുഖവും  സന്തോഷവും സമ്പത്തും ഇല്ലാതാക്കും. അതായത് ഇത്തരം വസ്തുക്കള്‍ നമ്മുടെ വീടിന്‍റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു.  
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടില്‍ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ  ബാധിക്കാറുണ്ട്. അത് ചിലപ്പോള്‍ അനുകൂലമാവാം, ചിലപ്പോള്‍ ഏറെ പ്രതിക്കൂലമാവാം....


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍  അത് നമ്മുടെ വീടിന്‍റെ  സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും.അതായത്, ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ വസ്തുവിന് ഒട്ടുംതന്നെ അനുയോജ്യമല്ല എന്ന് പറയാം.  ഇത്തരം സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ വീടിന്‍റെ 
അന്തരീക്ഷം തന്നെ മാറും.  


വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത അത്തരം ചില വസ്തുക്കളെക്കുറിച്ച് അറിയാം. ഇത്തരം സാധനങ്ങള്‍ ആരെങ്കിലും സമ്മാനമായി തന്നാല്‍ പോലും അത് വീട്ടില്‍ വയ്ക്കരുത്. അത്തരം സാധനങ്ങള്‍ നിങ്ങളുടെ സന്തോഷം ഇല്ലാതാക്കും. 


1. താജ് മഹലിന്‍റെ ഫോട്ടോ അല്ലെങ്കില്‍ മാതൃക  


താജ് മഹലിന്‍റെ ഫോട്ടോയൊ പ്രതിമയോ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കരുത്. താജ് മഹൽ ഒരു ശവകുടീരമാണ്. ഇത് വീട്ടില്‍ കൊണ്ടുവന്നാല്‍ അത് നെഗറ്റീവ് എനർജി ഉത്പാദിപ്പിക്കാൻ തുടങ്ങും,  നിങ്ങളുടെ വീട്ടില്‍ താജ് മഹലിന്‍റെ ഫോട്ടോയോ  അല്ലെങ്കില്‍ പ്രതിമയോ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യുക.


2. അസ്തമയ സൂര്യൻ l


വീട്ടിൽ ഒരിക്കലും അസ്തമയ സൂര്യന്‍റെ  ചിത്രം വയ്ക്കരുത്. നിങ്ങൾക്ക് ആരെങ്കിലും അത് സമ്മാനമായി നല്‍കിയാല്‍ പോലും വീട്ടില്‍ വയ്ക്കരുത്. അസ്തമയ സൂര്യൻ വീടിന്‍റെ പുരോഗതിയെ തടയുന്നു. പരാജയം എല്ലായിടത്തും സംഭവിക്കുന്നതായി തോന്നുന്നു. ചെയ്ത ജോലി പോലും പാഴാകുന്നു. അസ്തമയ സൂര്യന് പകരം എപ്പോഴും ഉദയ സൂര്യന്‍റെ ചിത്രം വീട്ടില്‍ സൂക്ഷിക്കുക. ഇത് വീട്ടില്‍ പോസിറ്റീവ് എനർജി കൊണ്ടുവരുന്നു.


3. യുദ്ധ ചിത്രങ്ങൾ


യുദ്ധവുമായി  ബന്ധപ്പെട്ട ചിത്രങ്ങള്‍  നിങ്ങളുടെ വീട്ടില്‍ ഒരിയ്ക്കല്‍ പോലും  വയ്ക്കരുത്.   ഇതുമൂലം വീട്ടിലെ അംഗങ്ങൾ തമ്മിൽ കലഹം ഉണ്ടാകാം. കൂടാതെ, വീട്ടിലെ അംഗങ്ങള്‍ തമ്മില്‍  ഒരു മത്സര വികാരവും ഉണ്ടാകാം.  


4. നടരാജ വിഗ്രഹം അല്ലെങ്കില്‍ ചിത്രം  


ശിവന്‍റെ ഒരു  രൂപമാണ്  നടരാജൻ. വാസ്തവത്തിൽ, പരമശിവൻ കോപിക്കുമ്പോൾ നടരാജന്‍റെ രൂപം സ്വീകരിക്കുന്നു. ഈ രൂപത്തില്‍ ഭഗവാന്‍ ശിവന്‍റെ കോപമാണ് പ്രതിഫലിക്കുന്നത്.   അതിനാല്‍, ഈ വിഗ്രഹം നിങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍  നിങ്ങളുടെ വീടിന്‍റെ സമാധാനം ഇല്ലാതാകും.  വീട്ടില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ നടരാജ വിഗ്രഹം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.