Money Tips: അബദ്ധത്തില്‍പ്പോലും ഈ സാധനങ്ങൾ പേഴ്സിൽ സൂക്ഷിക്കരുത്, പണം നിലനില്‍ക്കില്ല
Money Tips: സാമ്പത്തികവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത് സാധാരണമാണ്. എങ്കിലും ഏറെ കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.
Money Tips: സമ്പത്ത് നേടാനും ജീവിതത്തിൽ ഏറെ പണം സമ്പാദിക്കാനും ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. അതിനായി നാം രാവും പകലും കഠിനാധ്വാനം ചെയ്യുന്നു. നമുക്കറിയാം സുഖമായ സന്തോഷപ്രദമായ ജീവിതത്തിന് പണം ആവശ്യമാണ്.
സാമ്പത്തികവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത് സാധാരണമാണ്. എങ്കിലും ഏറെ കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണകരമായിരിയ്ക്കും.
Also Read: Locker: വീടിന്‍റെ ഈ ദിശയില്‍ ലോക്കര്‍ വച്ചാല്‍ പണത്തിന് ഒരിയ്ക്കലും ക്ഷാമം ഉണ്ടാകില്ല...!
പണം സൂക്ഷിക്കാന്‍ നാമെല്ലാവരും പേഴ്സ് ഉപയോഗിക്കാറുണ്ട്. നിങ്ങള്‍ പണം സൂക്ഷിക്കുന്ന പേഴ്സിൽ അനാവശ്യ സാധനങ്ങള്‍ ഒന്നുതന്നെ വയ്ക്കാന്‍ പാടില്ല. ഇത് സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയെ നീരസപ്പെടുത്തും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
Also Read: Broom Vastu: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ചൂൽ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും
എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം എത്ര അദ്ധ്വാനിച്ചാലും പണം ലഭിക്കില്ല, ലഭിച്ചാലും അത് നില നില്‍ക്കില്ല. കൂടാതെ അവരുടെ ജീവിതത്തില്‍ പണം നിലനില്‍ക്കില്ല. അതായത്, അവര്‍ക്ക് അവരുടെ അദ്ധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കില്ല. നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവ് ആനുഭവപ്പെടുന്നുണ്ട് എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് അബദ്ധവശാൽ പോലും ഈ സാധനങ്ങൾ പേഴ്സിൽ സൂക്ഷിക്കരുത്. ഇതില്‍ ലക്ഷ്മിദേവി അസന്തുഷ്ടയാകുന്നു. എന്നാല്‍, ചില സാധനങ്ങള്‍ സൂക്ഷിക്കുന്നത് ഏറെ ശുഭകരമാണ്. ഏതൊക്കെ സാധനങ്ങളാണ് പേഴ്സിൽ സൂക്ഷിക്കേണ്ടതെന്നും ഏതൊക്കെ വസ്തുക്കളാണ് തീര്‍ച്ചയായും ഒഴിവാക്കേണ്ടത് എന്നും നോക്കാം
ഉപയോഗ ശൂന്യമായ പേപ്പറുകള്‍, മോശം നാണയങ്ങള്‍ തുടങ്ങിയവ ഒരിയ്ക്കലും പേഴ്സില്‍ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വരുമാനത്തെ ബാധിക്കും. ഇത് കടക്കെണിയിൽ അകപ്പെടാൻ വഴിയൊരുക്കും.
ഒരു വ്യക്തി തന്‍റെ പേഴ്‌സ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അത് മാറ്റുകയും വേണം.
പേഴ്സില്‍ ആവശ്യമില്ലാത്ത പേപ്പറുകള്‍ സൂക്ഷിക്കരുത്.
പേഴ്സില്‍ നോട്ടുകള്‍ വൃത്തിയായി അടുക്കി വയ്ക്കുക, വികൃതമായി നോട്ടുകള്‍ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴി തെളിക്കും.
ഈ സാധനങ്ങൾ പേഴ്സിൽ സൂക്ഷിക്കുന്നത് ശുഭമാണ്
ശ്രീയന്ത്രം പേഴ്സിൽ സൂക്ഷിക്കുന്നത് ശുഭമാണ്. ലക്ഷ്മി ദേവിയുടെ പ്രതീകമായാണ് ശ്രീയന്ത്രത്തെ കണക്കാക്കുന്നത്. നിങ്ങൾക്ക് ഇത് പഴ്‌സിനുള്ളിൽ സൂക്ഷിക്കാം. ശ്രീയന്ത്രം പേഴ്സിൽ സൂക്ഷിക്കുന്നതുവഴി നിങ്ങളുടെ പേഴ്സ് എപ്പോഴും പണംകൊണ്ട് നിറയുമെന്നാണ് വിശ്വാസം.
ലക്ഷ്മിദേവിയുടെ ഒരു ചെറിയ ചിത്രമോ ലോക്കറ്റോ പേഴ്സിൽ സൂക്ഷിക്കാം. ഈ ചിത്രം ഇടയ്ക്കിടെ മാറ്റേണ്ടതും ആവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക നേട്ടങ്ങള്‍ നൽകുന്നു.
പേഴ്സിൽ തുളസി ഇലയോ മയിൽപ്പീലിയോ സൂക്ഷിക്കാം. ഈ രണ്ട് കാര്യങ്ങളും പോസിറ്റീവ് എനർജിയുടെ പ്രതീകമാണ്. മാത്രമല്ല പണം നിങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...