Don`t dos on Thursday: വ്യാഴാഴ്ച അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ദോഷം, ദാരിദ്ര്യം ഫലം
Don`t dos on Thursday: വ്യാഴാഴ്ച ചെയ്യുന്ന ചില ജോലികൾ ജീവിതത്തിൽ ഭാഗ്യം നല്‍കുമെങ്കില്‍ ചില കാര്യങ്ങള്‍ അറിയാതെപോലും ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
Thursday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകം ദേവീ ദേവന്മാര്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വ്യാഴാഴ്ച വിഷ്ണു ദേവനെയാണ് ആരാധിക്കുന്നത്.
മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വീട്ടില്‍ സൗഭാഗ്യം പ്രദാനം ചെയ്യുമെന്നുമാണ് വിശ്വാസം. മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുമെന്നും മത ഗ്രന്ഥങ്ങളില്‍ പറയുന്നു.
Also Read: Best Day For Shopping: ശുഭദിനത്തിൽ ഷോപ്പിംഗ് നടത്തൂ സമൃദ്ധി ഉറപ്പ്, ഏത് ദിവസം എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, അറിയാം
എന്നാല്‍, ജ്യോതിഷമനുസരിച്ച് വ്യാഴാഴ്‌ച ചെയ്യാന്‍ പാടുള്ളതും എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. വ്യാഴാഴ്ച ചെയ്യുന്ന ചില ജോലികൾ ജീവിതത്തിൽ ഭാഗ്യം നല്‍കുമെങ്കില്‍ ചില കാര്യങ്ങള്‍ അറിയാതെപോലും ചെയ്യുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതായത്, വ്യാഴാഴ്‌ച ചെയ്യാന്‍ നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അറിയാതെ പോലും ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നമുക്ക് ദോഷം ചെയ്യാം. ആ അവസരത്തില്‍ എന്തൊക്കെയാണ് വ്യാഴാഴ്‌ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്...
1. വ്യാഴാഴ്ച നഖം വെട്ടുന്നത് നിഷിദ്ധമാണ്. വ്യാഴാഴ്‌ച നഖം വെട്ടുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കും.
2. വ്യാഴാഴ്ച അബദ്ധത്തിൽ പോലും മാതാപിതാക്കളെയോ ഗുരുവിനെയോ സന്യാസിമാരെയോ അപമാനിക്കരുത്.
3. വ്യാഴാഴ്ച വീട്ടിൽ അരിയും പരിപ്പും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഉണ്ടാക്കുകയോ കഴിയ്ക്കുകയോ പാടില്ല
4. ഈ ദിവസം സ്ത്രീകൾ തലമുടി കഴുകരുത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യവും സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും പറയപ്പെടുന്നു.
5. വ്യാഴാഴ്ച ഷേവ് ചെയ്യുന്നതും ശുഭമല്ല, അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പല തടസ്സങ്ങളും നേരിടേണ്ടി വരും
6. വ്യാഴാഴ്ച മുടി വെട്ടുന്നതും അശുഭമായി കണക്കാക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...