Home Vastu: വീട്ടിനുള്ളില്‍ ചെരിപ്പ് ഇടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Home Vastu: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിലും ഉണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്
Home Vastu: പണ്ടുകാലത്ത് നമ്മുടെ നാട്ടില്‍ വീട്ടിനുള്ളില്‍ ചെരിപ്പ് ഉപയോഗിക്കുക പതിവില്ലായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി, ആ പാരമ്പര്യവും മാറി. ഇന്ന് വീട്ടിനുള്ളിലും ആളുകള്‍ ചെരുപ്പ് ഉപയോഗിക്കാറുണ്ട്.
എന്നാല്‍, വീട്ടിനുള്ളില്‍ ചില സ്ഥലങ്ങളിൽ ചെരിപ്പ് ധരിച്ച് പോകരുതെന്ന് ചിലർ പറയുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. എന്നാല്‍ വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചെരിപ്പ് ധരിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങൾ നമ്മുടെ വീട്ടിലും ഉണ്ട്. ഈ സ്ഥലങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വീട്ടിൽ ചെരിപ്പ് ധരിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
Also Read: Numerology Prediction: ഡിസംബറില്‍ ജനിച്ചവരാണോ? ഈ ഭാഗ്യങ്ങള്‍ നിങ്ങളെ കാത്തിരിയ്ക്കുന്നു
ഈ സ്ഥലങ്ങളില്‍ ചെരിപ്പുകൾ ഉപയോഗിക്കരുത്
ക്ഷേത്രങ്ങളിലോ ആരാധനാലയങ്ങളിലോ ദേവീ ദേവതകൾക്ക് മുന്നിലോ നാം ഒരിക്കലും ചെരിപ്പുകള്‍ ഉപയോഗിക്കാറില്ല. അതേപോലെ വീട്ടിലെ പൂജാമുറിയിലും ചെരിപ്പുകള്‍ ഉപയോഗിക്കരുത്. ഹിന്ദു മത വിശ്വാസമനുസരിച്ച് ക്ഷേത്രത്തിൽ ദേവതകൾ കുടികൊള്ളുന്നു, അതിനാല്‍, വീട്ടിലെ പൂജാമുറിയിലോ അതിന് സമീപമോ ചെരിപ്പുകള്‍ ഉപയോഗിക്കരുത്.
ആളുകൾ അടുക്കളയിൽ ചെരിപ്പും ഷൂസും ധരിക്കാറുണ്ട്. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് അടുക്കളയും ആരാധനാലയത്തിന് സമമാണ്. അതായത്, അടുക്കളയില്‍ അന്നപൂര്‍ണ്ണ വസിക്കുന്നു. കൂടാതെ, അടുക്കളയില്‍ അഗ്നി ദേവനും കുടികൊള്ളുന്നു. അതിനാല്‍, അടുക്കളയില്‍ ചെരിപ്പ് ഉപയോഗിക്കുന്നത് ശുഭമല്ല.
ഒരു വ്യക്തി ഒരിക്കലും വീട്ടിലെ സ്റ്റോർ മുറിയില്‍ ചെരിപ്പും ഷൂസും ധരിക്കരുത്. ഇതുമൂലം അവരുടെ വീട്ടിൽ പണത്തിനും ധാന്യത്തിനും ക്ഷാമം ഉണ്ടാകാം.
ഒരു വ്യക്തി ഒരിക്കലും വീട്ടിൽ പണവും മറ്റു വിലപ്പെട്ട രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചെരിപ്പ് ധരിക്കരുത്. പണം സൂക്ഷിക്കുന്ന സ്ഥലത്ത് ലക്ഷ്മി ദേവി കുടികൊള്ളുന്നു, അതിനാൽ, ഈ സ്ഥലങ്ങളില്‍ ചെരിപ്പുകൾ ഉപയോഗിക്കുന്നത് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍, ഇത്തരം സ്ഥലങ്ങളില്‍ ചെരുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...