ഒരാൾ ഈ ലോകം വിട്ടുപോകുമ്പോൾ പലപ്പോഴും അവരുടെ പല സാധനങ്ങളും നാം ഒരു ഓർമ്മയ്ക്കായി സൂക്ഷിക്കാറുണ്ട്.  ഇവയിൽ സാധാരണയായി വസ്ത്രങ്ങളും (Clothes) ഉൾപ്പെടുന്നു. പലപ്പോഴും ആളുകൾ അവരുടെ മരിച്ച മാതാപിതാക്കളുടെയോ, മറ്റ് ബന്ധുക്കളുടെയോ വസ്ത്രങ്ങൾ ധരിക്കുന്നു, പക്ഷേ ഇത് ഒരിക്കലും ചെയ്യാൻ പാടില്ല. മരിച്ച ഒരാളുടെ വസ്ത്രം ധരിക്കുന്നത് സനാതന ധർമ്മത്തിൽ കർശനമായി നിരോധിച്ചിരിക്കുന്നു, ഇതിന് പിന്നിലെ കാരണങ്ങളും നൽകിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

... അതുകൊണ്ടാണ് മരിച്ചവരുടെ വസ്ത്രങ്ങൾ ധരിക്കാത്തത്


>> മരിച്ചവരുടെ വസ്ത്രം ധരിക്കാൻ പാടില്ലയെന്ന് പറയുന്നതിന്റെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ ഒരു കാരണം അങ്ങനെ ചെയ്യുന്നത് നിങ്ങളെ ദുർബലരാക്കും എന്നതാണ്.  മരിച്ചവരുടെ വസ്ത്രങ്ങൾ ധരിക്കുന്നത് അവരുടെ ഓർമ്മകൾ വീണ്ടും ഉണ്ടാക്കുകയും അത് ദരിക്കുന്നവരെ മാനസികമായും തളർത്തുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ മരിച്ച കുടുംബാംഗങ്ങളെ ഓർമ്മിച്ചോർമ്മിച്ച് സമയം കളയും. അതുകൊണ്ടുതന്നെ ഈ വസ്ത്രങ്ങൾ ആവശ്യക്കാർക്ക് ദാനം ചെയ്യുന്നതാണ് നല്ലത്.


Also Read: Horoscope 04 September 2021: ശനിയാഴ്ച നല്ല ദിവസമായിരിക്കും, ഈ രാശിക്കാർക്ക് പുരോഗതിയുടെ വാതിലുകൾ തുറക്കും 


>> മരിച്ചവരുടെ ആത്മാക്കൾക്ക് പോലും അവരുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കഴിയില്ല, അത്തരമൊരു സാഹചര്യത്തിൽ മരിച്ചവരുടെ സാധനങ്ങൾ സൂക്ഷിക്കുന്നത് അവരെ സ്വയം ബന്ധിക്കുന്നതിനു തുല്യമാണ്.  അതേസമയം ആത്മാക്കൾ അലഞ്ഞുതിരിയുന്നത് നല്ലതല്ല പകരം എത്രയും വേഗം അവർ പുതിയ ശരീരത്തിൽ പ്രവേശിക്കണം.


>> ഒരു കുടുംബാംഗത്തിന്റെ മരണശേഷം അവന്റെ ആത്മാവിന്റെ സമാധാനത്തിനായി ദാനധർമ്മങ്ങൾ ചെയ്യുന്നു. ഈ സമയത്ത് മരിച്ചവരുടെ വസ്ത്രങ്ങളും വസ്തുക്കളും സംഭാവന ചെയ്യുന്നതാണ് നല്ലത് അതിലൂടെ അവ ആർക്കെങ്കിലും ഉപയോഗിക്കാൻ കഴിയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.