Vastu Tips for Money: പണം നമ്മുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്.  കൂടുതല്‍ പണം സമ്പാദിക്കാൻ പുതിയ വഴികൾ കണ്ടെത്തുന്നവരാണ് അധികവും. എന്നാല്‍, നാം ചെയ്യുന്ന ചില പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ പണത്തിന് കുറവ് സൃഷ്ടിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഇതിനുള്ള കാരണവും പരിഹാരവും വാസ്തു ശാസ്ത്രം നല്‍കുന്നുണ്ട്.  അതായത്, വാസ്തു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ പ്രവര്‍ത്തികമാക്കിയാല്‍  നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു ബുദ്ധിമുട്ടും നേരിടുകയില്ല.


Also Read:  Financial Horoscope: നവംബറിൽ സാമ്പത്തിക നേട്ടം ഏതൊക്കെ രാശികൾക്ക് ? ശ്രദ്ധിക്കേണ്ടവർ ആരൊക്കെ?


നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പണത്തിന്‍റെ  അഭാവം മറികടക്കാൻ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്ന് പലപ്പോഴും പലര്‍ക്കും അറിയില്ല.  ആ സാഹചര്യത്തില്‍  നമ്മുടെ നിത്യ ജീവിതത്തില്‍  ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  പണമില്ലായ്മ എന്ന പ്രശ്‌നം വളരെ എളുപ്പത്തില്‍  മറികടക്കാന്‍ സാധിക്കും.  


ജീവിതത്തില്‍ ധാരാളം പണം ലഭിക്കാന്‍, പണത്തിന്‍റെ അഭാവം മറികടക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. 


1.  രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കൈപ്പത്തിയിലേക്ക് നോക്കുക. ഒപ്പം കരാഗ്രേ വസതേ ലക്ഷ്മി മന്ത്രവും ജപിക്കുക. ഇക്കാര്യം  ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവിയും സരസ്വതി ദേവിയും സന്തുഷ്ടരാകുന്നു. അതോടൊപ്പം ഭഗവാൻ കൃഷ്ണന്‍റെ അനുഗ്രഹവും ലഭിക്കും.


2.  എപ്പോഴും കിഴക്കോട്ട് ദര്‍ശനമായി ഇരുന്ന് ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിക്കുമ്പോൾ ഒരിക്കലും കാലിൽ ചെരിപ്പിടരുത്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ ചെരുപ്പ് ധരിയ്ക്കുന്നത്  അന്നപൂർണ  ദേവിയെ നീരസപ്പെടുത്തും. 


3. വീട്ടില്‍ തുളസി ചെടി നട്ടു പരിപാലിക്കുകയും അതിരാവിലെയും വൈകുന്നേരവും തുളസി ചെടിയ്ക്ക്  സമീപം നെയ്യ് വിളക്ക് തെളിയിക്കുകയും ചെയ്യുന്നതിലൂടെ  ലക്ഷ്മി ദേവി സന്തുഷ്ടയാകുന്നു, നിങ്ങളുടെ ജീവിതത്തില്‍ ധന വൃഷ്ടി ഉണ്ടാകുകയും ചെയ്യുന്നു. 


4.   ജ്യോതിഷ പ്രകാരം വീടിന്‍റെ വടക്കേ മൂല വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, നെഗറ്റീവ് എനർജി ഈ ദിശയിലേക്ക് വേഗത്തിൽ പ്രവേശിക്കും. ഈ ദിശയിൽ നിങ്ങൾ പതിവായി ഗംഗാജലം തളിയ്ക്കുക. 


5. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.  വീട്ടിലുള്ള എല്ലാ അംഗങ്ങളും എല്ലാ ദിവസവും രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക.


നിരാകരണം : ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക. ഇതും വായിക്കുക)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.