Vastu Tips for Home: ജീവിതത്തില്‍ സമ്പത്തും സന്തോഷവും നിറയും, ഇക്കാര്യം ചെയ്താല്‍ മതി
നമ്മുടെ വീട് നമുക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. അതിനാല്‍തന്നെ നമ്മുടെ വീട്ടില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും നിറഞ്ഞു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.
Vastu Tips for Home: നമ്മുടെ വീട് നമുക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. അതിനാല്‍തന്നെ നമ്മുടെ വീട്ടില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും നിറഞ്ഞു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.
വീട്ടില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടാവണമെങ്കില്‍ ഏറ്റവും ആവശ്യമായതാണ് പോസിറ്റീവ് എനർജി (Positive Energy). എന്നാല്‍, നാം മനോഹരമായി പണി കഴിപ്പിച്ച വീടാണെങ്കില്‍ പോലും ചിലപ്പോള്‍ അത് സാധ്യമല്ല.
വാസ്തു ദോഷം ഉൾപ്പെടെയുള്ള മറ്റ് പല കാരണങ്ങള്‍ മൂലമാകാം ഇത്. വാസ്തു ദോഷം മൂലം നമ്മുടെ ഭവനത്തില്‍ വ്യാപിക്കുന്ന Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് സാമ്പത്തിക പ്രശ്നങ്ങള്‍ക്കും രോഗങ്ങൾക്കും ദുരിതങ്ങൾക്കും വഴിതെളിക്കുന്നു.
Also Read: Diwali 2022 Calendar: ധൻതേരസ് മുതൽ ഭായി ദൂജ് വരെ; തീയതി, ശുഭ മുഹൂർത്തം, പൂജാ സമയങ്ങൾ അറിയാം
വാസ്തു ശാസ്ത്രത്തിൽ, വീടിന്‍റെ Negative Energy നീക്കം ചെയ്ത് പോസിറ്റീവ് എനർജി പകരാനുള്ള പല വഴികളും പറയുന്നുണ്ട്. വീട്ടിൽ എപ്പോഴും പോസിറ്റീവിറ്റി നിലനിർത്താൻ, ഈ ഉപായങ്ങള്‍ ദിവസവും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ ഉപായങ്ങള്‍ വളരെ എളുപ്പമാണ്, ഇവ ചെയ്യാന്‍ ഏറെ സമയവും വേണ്ടി വരില്ല. ഈ ലളിതമായ കാര്യങ്ങള്‍ ദിവസവും ചെയ്യുക
1. എല്ലാ ദിവസവും രാവിലെ വീടിന്‍റെ പ്രധാന വാതിലും പരിസരവും വൃത്തിയാക്കുക
നമ്മുടെ വീട് നാം വൃത്തിയായി സൂക്ഷിക്കാറുണ്ട്. എന്നാല്‍, ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ദിവസവും രാവിലെ വീടിന്‍റെ പ്രധാന വാതിലും ജനലുകളും തുറക്കുക. ഇതിനുശേഷം പ്രധാന വാതിലിന്‍റെ ഉമ്മറപ്പടി ഒരു നുള്ള് മഞ്ഞൾ കലർന്ന വെള്ളമുപയോഗിച്ച് കഴുകുക. ഇപ്രകാരം ചെയ്യുന്നതിലൂടെ, ലക്ഷ്മി ദേവി പ്രസാദിക്കുകയും സമ്പത്ത് വർഷിക്കുകയും ചെയ്യുന്നു.
2. വാതിലിൽ സ്വസ്തിക ഉണ്ടാക്കുക
എല്ലാ ദിവസവും രാവിലെ വീടിന്‍റെ പ്രധാന വാതിലിൽ ഒരു സ്വസ്തിക ഉണ്ടാക്കുക, അങ്ങനെ പ്രധാന വാതിലിൽ നിന്ന് എല്ലായ്പ്പോഴും പോസിറ്റീവ് എനർജി ഒഴുകും. ഇതോടൊപ്പം, ഐശ്വര്യവും ഉണ്ടാകും. വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാകില്ല.
3 വീടിനു മുന്നിൽ രംഗോളി ഉണ്ടാക്കുക
വീടിന്‍റെ പ്രധാന വാതിലിന്‍റെ ഇരു വശത്തും അരിപ്പൊടിയോ, ഗോതമ്പ് മാവോ ഉപയോഗിച്ച് ചെറിയ രംഗോളി ഉണ്ടാക്കുക. ഇത് വളരെ ശുഭകരമാണ്. എന്നാല്‍, രംഗോളി ദിവസവും ഉണ്ടാക്കുക ബുദ്ധിമുട്ടാവാം. ദിവസവും രംഗോളിയിടാന്‍ സാധിച്ചില്ല എങ്കില്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും രംഗോളി ഇടാന്‍ ശ്രദ്ധിക്കുക. ഇത് ഏറെ ശുഭകരമാണ്.
4. കർപ്പൂരം കത്തിക്കുക
വീട്ടില്‍ ദിവസവും കർപ്പൂരം കത്തിക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമാണ് കർപ്പൂരം കത്തിക്കേണ്ടത്. കർപ്പൂരത്തിന്‍റെ സുഗന്ധം വീട്ടിലാകെ നിറയുന്നത് പോസിറ്റിവിറ്റിയ്ക്കുള്ള ഒരു ഉറപ്പായ മാർഗമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...