Mahashivaratri 2024: കൂവളത്തിന്റെ ഇല മുതൽ ഈ സവിശേഷ പുഷ്പാഞ്ജലികൾ വരെ...! മഹാശിവരാത്രി ദിനത്തിൽ ഈ വഴിപാടുകൾ നടത്തൂ
Mahashivarathri Day 2024: ഇന്നേ ദിവസം സവിശേഷ വഴിപാടുകളും പൂജാ കർമ്മങ്ങളും നടത്തുന്നു. ശിവന് ഇഷ്ടപ്പെട്ട ഇത്തരം വഴിപാടുകൾ നടത്തുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹവും കൃപയും ജീവിതത്തിലുടനീളം പ്രകാശിക്കുമെന്നാണ് വിശ്വാസം.
ഈ വർഷത്തെ മഹാശിവരാത്രി നാളെ ( മാർച്ച് 8 )യാണ്. എല്ലാ ഹൈന്ദവ വിശ്വാസികളും ശിവരാത്രി ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. ശിവരാത്രി ദിനത്തിൽ ശിവനെ പൂജിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിലും കുടുംബത്തിലും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ പല ക്ഷേത്രങ്ങളിലും ഇന്നേ ദിവസം സവിശേഷ വഴിപാടുകളും പൂജാ കർമ്മങ്ങളും നടത്തുന്നു. ശിവന് ഇഷ്ടപ്പെട്ട ഇത്തരം വഴിപാടുകൾ നടത്തുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹവും കൃപയും ജീവിതത്തിലുടനീളം പ്രകാശിക്കുമെന്നാണ് വിശ്വാസം.
ALSO READ: ശിവപ്രീതി നേടണോ...? വ്രതം അനുഷ്ടിക്കുമ്പോൾ ഈ കാര്യങ്ങൾ പിഴയ്ക്കരുത്...!
ശിവനെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ട വിശേഷ വഴിപാടുകൾ ഇവയാണ്...
മഹാശിവരാത്രി ദിനത്തിൽ ഭഗവാന് സമർപ്പിക്കാവുന്ന ഏറ്റവും ഗുണകരമായ വഴിപാടുകളിൽ ഒന്നാണ് കൂവളത്തിന്റെ ഇല. ഇത് ദേവന് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ശിവരാത്രി ദിനത്തിലോ അതിന്റെ തലേ ജിവസമോ ഈ ഇല പറിക്കരുത്.
അതിനു മുന്നോടിയായി ഇല പറിച്ച് ശുദ്ധമായി ഒരിടത്ത് സൂക്ഷിക്കുക. അതായത് വാടിയ കൂവളത്തിന്റെ ഇലയായാലും പ്രശ്നമില്ല. പരമശിവന് കൂവളത്തിന്റെ ഇല മാലയാക്കി സമർപ്പിക്കുന്നതും അർച്ചനകളിലും പൂജാകർമ്മങ്ങളിലും ഇവ ഉൾപ്പെടുത്തുന്നതും ഭഗവാനെ പ്രീതിപ്പെടുത്താൻ വളരെ നല്ലതാണ്.
കൂടാതെ ശിവക്ഷേത്രങ്ങളിൽ എത്തി പിൻവിളക്ക്, ജലധാര എന്നീ വഴിപാടുകൾ നടത്തുക. ഏതെങ്കിലും തരത്തിലുള്ള രോഗബാധിതരാണെങ്കിൽ മഹാശവരാത്രി ദിനത്തില‍്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ദാമ്പത്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത പുഷ്പാഞ്ജലിയോ കഴിപ്പിക്കുക. വിവാഹതടസ്സം നേരിടുന്നവരാണെങ്കിൽ സ്വയംവര പുഷ്പാഞ്‍ജലിലും അതുപോലെ സ്ത്രീകൾ അടിവെച്ചുള്ള പ്രദക്ഷിണം നടത്തുകയും ചെയ്യാം.
ഈ സമയത്ത് പഞ്ചാക്ഷരി മന്ത്രം( ഓം നമ: ശിവായ) ഉരുവിടുക. കൂടാതെ ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവപഞ്ജാക്ഷരസ്തോത്രം എന്നിവ ചെല്ലുക. കൂടാതെ മഹാശിവരാത്രി ദിനത്തിൽ കുളിച്ച് ശുദ്ധിയായതിന് ശേഷം നിലവിളക്ക് തെളിയിച്ച് ഗായത്രിമന്ത്രം ജപിക്കുന്നതും വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.