Thursday Remedies: ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ 7 ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വ്യാഴാഴ്ച മഹാവിഷ്ണുവിന്‍റെ ദിവസമാണ്. ഈ ദിവസം മഹാ വിഷ്ണുവിനെ പൂജിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്താൽ ശ്രീ ഹരിയുടെ അനുഗ്രഹം ലഭിക്കും. ഈ ദിവസം മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരിക്കലും പണത്തിന് ക്ഷാമം നേരിടേണ്ടിവരില്ല എന്നാണ് വിശ്വാസം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Budh Asta 2024: ബുധന്‍റെ അസ്തമയം 3 രാശിക്കാര്‍ക്ക് ഭാഗ്യോദയം!! സാമ്പത്തിക നേട്ടം, വിജയം ഉറപ്പ്  
   
മതവിശ്വാസമനുസരിച്ച്, വ്യാഴാഴ്ച മഹാവിഷ്ണുവിനെയും വ്യാഴത്തെയും ആരാധിക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുന്നു. ഇതോടെ വ്യക്തി തൊഴിലിലും ബിസിനസ്സിലും ഉയർന്ന സ്ഥാനം കൈവരിക്കുന്നു. ഈ ദിവസം പ്രത്യേക നടപടികൾ സ്വീകരിക്കുന്നതിലൂടെ ഭക്തർക്ക് വരുമാനവും ഭാഗ്യവും ലഭിക്കും. വ്യാഴാഴ്ച സ്വീകരിക്കുന്ന നടപടികൾ നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കുമെന്ന് അറിയുക. 


വ്യാഴാഴ്ച സ്വീകരിക്കേണ്ട പരിഹാരങ്ങൾ 


വ്യാഴാഴ്ച മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കാൻ, കുളിച്ച് ധ്യാനിച്ച് മഞ്ഞ വസ്ത്രം ധരിക്കുക. ആദ്യം സൂര്യദേവന് ജലം അര്‍പ്പിക്കുക, അതിനുശേഷം ആചാരപ്രകാരം ലക്ഷ്മി-നാരായണനെ പൂജിക്കുക. ഈ സമയത്ത് വിഷ്ണുവിന് അഷ്ടദളം സമർപ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കും.


ഇതുകൂടാതെ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമാണെങ്കിൽ, വ്യാഴാഴ്ച പൂജാവേളയിൽ മഹാവിഷ്ണുവിന് നാളികേരം സമർപ്പിക്കുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും സമ്പത്തും നൽകുന്നു. ഇതിനുശേഷം, തേങ്ങ ചുവപ്പോ മഞ്ഞയോ നിറമുള്ള തുണിയിൽ പൊതിഞ്ഞ് ഭദ്രമായി പൂജാമുറിയില്‍ സൂക്ഷിക്കുക. ഈ നടപടികൾ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും. 


 വ്യാഴാഴ്ച ആചാരപ്രകാരം മഹാവിഷ്ണുവിനെ ആരാധിക്കുക. കുങ്കുമം ചേർത്ത പാലിൽ ശ്രീ ഹരിയുടെ അഭിഷേകം നടത്തുക. ഈ പ്രതിവിധിയിലൂടെ ഒരാൾക്ക് മഹാ വിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്യുന്നു. 


 നിങ്ങളുടെ കരിയറിനും ബിസിനസിനും ഒരു പുതിയ മാനം നൽകാൻ, വ്യാഴാഴ്ച ക്ഷേത്രത്തിൽ പോയി മഹാവിഷ്ണുവിനെ ആരാധിക്കുക. ഇതോടൊപ്പം സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിക്ക് 7 മഞ്ഞൾ കഷ്ണങ്ങൾ സമർപ്പിക്കുക. ഭഗവാൻ വിഷ്ണു ഇതിൽ പ്രസാദിക്കുകയും ഭക്തർക്ക് ആഗ്രഹിച്ച ഫലം ലഭിക്കുകയും ചെയ്യുന്നു. 
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.